Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പതിനേഴുകാരി കാമുകനെ വിളിച്ച് വരുത്തിയത് അച്ഛനും അമ്മയും വൈകിട്ടേ മടങ്ങി വരൂ എന്ന ഉറപ്പിൽ; നേരത്തേ തിരിച്ചെത്തിയ അമ്മ കണ്ടത് ബെഡ്‌റൂമിൽ പ്രണയലീലകളിൽ ഏർപ്പെട്ടിരിക്കുന്ന മകളേയും യുവാവിനെയും; കാമുകിയുടെ ക്ഷണം സ്വീകരിച്ച് ആവേശത്തോടെ ഓടിയെത്തിയ സുനിലിന് കിട്ടിയത് എട്ടിന്റെ പണി

പതിനേഴുകാരി കാമുകനെ വിളിച്ച് വരുത്തിയത് അച്ഛനും അമ്മയും വൈകിട്ടേ മടങ്ങി വരൂ എന്ന ഉറപ്പിൽ; നേരത്തേ തിരിച്ചെത്തിയ അമ്മ കണ്ടത് ബെഡ്‌റൂമിൽ പ്രണയലീലകളിൽ ഏർപ്പെട്ടിരിക്കുന്ന മകളേയും യുവാവിനെയും; കാമുകിയുടെ ക്ഷണം സ്വീകരിച്ച് ആവേശത്തോടെ ഓടിയെത്തിയ സുനിലിന് കിട്ടിയത് എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ചെത്തിയ കാമുകന് കിട്ടിയത് എട്ടിന്റെ പണി. പ്രണയസല്ലാപത്തിൽ ഏർപ്പെട്ടിരിക്കെ പെൺകുട്ടിയുടെ അമ്മ കയറിവന്നതോടെയാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. കാമുകിയുടെ ക്ഷണം സ്വീകരിച്ചെത്തിയ യുവാവിനെതിരെ വീട്ടിൽ അതിക്രമിച്ചു കയറുക, പീഡനം, പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ കുർള സ്വദേശി സുനിൽ ഷിൻഡെയാണ് കാമുകിയുടെ ക്ഷണം സ്വീകരിച്ച് പുലിവാല് പിടിച്ചത്.

സുനിൽ ഷിൻഡെ എന്ന ഇരുപതുകാരൻ പതിനേഴുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്ത് പോയ തക്കം നോക്കി പെൺകുട്ടി കാമുകനെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുവാവ് വീട്ടിലെത്തിയ ഉടൻ തന്നെ പെൺകുട്ടി ഇയാളെയും കൂട്ടി ബെഡ്‌റൂമിലേക്ക് പോയി. ഇരുവരും ബെഡ്‌റൂമിൽ പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടിരിക്കെയാണ് യുവാവിന്റെ ജീവിതം മാറ്റിമറിച്ച സംഭവം ഉണ്ടായത്. മാതാപിതാക്കൾ വൈകിയേ എത്തുകയുള്ളു എന്ന ഉറപ്പിലാണ് പെൺകുട്ടി കാമുകനെ വിളിച്ച് വരുത്തിയത്. എന്നാൽ, ഇതിനിടെ വൈകിട്ടേ മടങ്ങിവരൂ എന്ന് പറഞ്ഞ് പോയ പെൺകുട്ടിയുടെ അമ്മ പരിപാടികളിൽ മാറ്റം വന്നതോടെ പെട്ടെന്ന് തിരിച്ചെത്തുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന താക്കോലുപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് അകത്ത് കയറിയ പെൺകുട്ടിയുടെ അമ്മ കാണുന്നത് പ്രണയകേളികളാടുന്ന മകളേയും യുവാവിനെയുമായിരുന്നു. അമ്മയെ കണ്ടതോടെ പെൺകുട്ടിയും യുവാവും ജനാല വഴി എടുത്ത് ചാടി. യുവാവ് ഓടി രക്ഷപെട്ടെങ്കിലും ചാട്ടത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റു. ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടുന്നതിനിടെ പെൺകുട്ടിയുടെ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു.

കാമുകൻ സുനിൽ ഷിൻഡെ ആണ് തന്നോടൊപ്പം ഉണ്ടായിരുന്നതെന്നു പെൺകുട്ടി പിന്നീടു വെളിപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ചു കയറുക, പീഡനം, പോക്‌സോ വകുപ്പുകൾ ചുമത്തി സുനിലിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തതായി വി.ബി.നഗർ പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP