Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രൂപ്പ് വൈരം തത്കാലം മാറ്റി വച്ച് തീരുമാനമെടുത്തപ്പോൾ നറുക്ക് വീണത് പാലക്കാട് എംഎൽഎക്ക്; നിയമസഭയിൽ ഭരണബഞ്ചുകളെ വിറപ്പിക്കുന്ന ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ; കെ.എസ്.ശബരീനാഥനും എൻ.എസ്.നുസൂറും റിജിൽ മാങ്കുറ്റിയും റിയാസ് മുക്കോളിയും എസ്.എം.ബാലുവും എസ്.ജെ.പ്രേംരാജും വിദ്യ ബാലകൃഷ്ണനും വൈസ് പ്രസിഡന്റുമാർ; ഭാരവാഹികളിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പം

ഗ്രൂപ്പ് വൈരം തത്കാലം മാറ്റി വച്ച് തീരുമാനമെടുത്തപ്പോൾ നറുക്ക് വീണത് പാലക്കാട് എംഎൽഎക്ക്; നിയമസഭയിൽ ഭരണബഞ്ചുകളെ വിറപ്പിക്കുന്ന ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ; കെ.എസ്.ശബരീനാഥനും എൻ.എസ്.നുസൂറും റിജിൽ മാങ്കുറ്റിയും റിയാസ് മുക്കോളിയും എസ്.എം.ബാലുവും എസ്.ജെ.പ്രേംരാജും വിദ്യ ബാലകൃഷ്ണനും വൈസ് പ്രസിഡന്റുമാർ; ഭാരവാഹികളിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ഷാഫി പറമ്പിൽ എം എൽ എ യെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റുമാരായി കെ എസ് ശബരിനാഥൻ എം എൽ എ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ആയിരുന്ന എൻ എസ് നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ് എം ബാലു, എസ് ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ പ്രഖ്യാപിച്ചു. വിദ്യാ ബാലകൃഷ്ണൻ അഖിലേന്ത്യാ സെക്രട്ടറി ആയതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെടും. ആറു വൈസ് പ്രസിഡന്റുമാരും 27 ജനറൽ സെക്രട്ടറിമാരും 35സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവിൽ വരുക

2011 മുതൽ പാലക്കാട്ട് നിന്നുള്ള നിയമസഭാംഗമായ ഷാഫി നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. മുൻപ് കെഎസ്‌യു സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിൽ നിന്ന് നിയമസഭയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന അംഗമാണ് ഷാഫി.

ഷാഫിക്കു പുറമേ പത്രിക സമർപ്പിച്ച കെ.എസ്. ശബരീനാഥൻ, റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ്, എസ്.എം. ബാലു, വിദ്യ ബാലകൃഷ്ണൻ എന്നിവർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് ഷാഫിക്ക് നറുക്ക് വീണത്. ജനറൽ സെക്രട്ടറി, സെക്രട്ടറി പദവികളിലേക്കു 113 പത്രികകൾ ലഭിച്ചു. ആകെ 62 അംഗ സമിതിയാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് പുറത്തു വന്നപ്പോൾ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഒപ്പത്തിനൊപ്പമെത്തി. സംസ്ഥാന - ജില്ലാ തലങ്ങളിലെ ജനറൽ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് പ്രധാനമായും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 25 അംഗ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ പതിനാലെണ്ണം ഐ ഗ്രൂപ്പിനും പതിനൊന്നെണ്ണം എ ഗ്രൂപ്പിനും ലഭിച്ചു. 38 സംസ്ഥാന സെക്രട്ടറിമാരിൽ ഇരുഗ്രൂപ്പിനും 19 പേരെ വീതം ലഭിച്ചു. പ്രസിഡന്റടക്കം 71 അംഗ സംസ്ഥാന ഭാരവാഹികളിൽ 37 എ ഗ്രൂപ്പുകാരും 34 ഐ ഗ്രൂപ്പുകാരുമാണ് ഉള്ളത്. സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പിൽ MLA യെയും വൈസ് പ്രസിഡന്റുമാരായി K S ശബരിനാഥൻ MLA, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, N S നുസ്സൂർ, വിദ്യാ ബാലകൃഷ്ണൻ, S J പ്രേംരാജ്, S M ബാലു എന്നിവരെയും എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. 14 ജില്ലാ കമ്മിറ്റികളിൽ 8 എണ്ണം A ഗ്രൂപ്പിനും 6 എണ്ണം I ഗ്രൂപ്പിനും എന്ന ധാരണയും സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളാണ് ഐ ഗ്രൂപ്പിന് നൽകിയിരുന്നത്. മറ്റുള്ള എട്ട് ജില്ലകൾ എ ഗ്രൂപ്പിനും. എന്നാൽ ഐ ഗ്രൂപ്പിന് നൽകിയ ആലപ്പുഴ കാസർകോട് ജില്ലകളിൽ ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് എതിരെ K C വേണുഗോപാൽ പക്ഷക്കാരുടെ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് വന്നിരുന്നു. ഈ രണ്ടു ജില്ലകളിലും ഔദ്യോഗിക പക്ഷക്കാരാണ് വിജയിച്ചത്. 140 നിയോജക മണ്ഡലം കമ്മിറ്റികളിൽ 80 എണ്ണം എ ഗ്രൂപ്പിനും 60 എണ്ണം ഐ ഗ്രൂപ്പിനുമാണ്. ജനറൽ സെക്രട്ടറിമാർ സി. പ്രമോദ്, എം. ധനീഷ്‌ലാൽ, ദുൽഖിഫിൽ വി.പി., നൗഫൽ ബാബു, ശോഭാ സുബിൻ കെ.എസ്, പ്രവീൺ പി., ഫറൂക്ക് ഒ, അബിൻ അർ എസ് , നിനോ അലക്‌സ്, അരുൺ കെ എസ്, ജിന്റൊ ജോൺ, പി കെ രാഗേഷ്, ഹാരിസ് ചിറക്കാട്ടിൽ, ബിനു ചുള്ളിയിൽ, ദിനേഷ് ബാബു എസ്, ഫൈസൽ എൻ, അഭിലാഷ് യു കെ, ആബിദലി കെ എ, ജോമോൻ ജോസ്, വൈശാഖ് പി എൻ, അഭിലാഷ് പി പി, റോബിൻ കെ ജോസ്, സിജോ ജോസഫ്, ശരണ്യ ഡി, വൈശാഖ് എസ് ദർശൻ. കൂടാതെ 38 സെക്രട്ടറിമാരുമുണ്ട്.

മൊബൈൽ ആപ്പ് വഴി നടത്തിയ തിരഞ്ഞെടുപ്പിൽ മൊത്തം വോട്ട് ചെയ്തവരുടെ കണക്ക് പുറത്തുവന്നിട്ടില്ല. ആറു ലക്ഷത്തിലധികം ആക്ടീവ് അംഗങ്ങളാണ് സംഘടനയിൽ ഉള്ളത്. എന്നാൽ വോട്ടെടുപ്പിൽ പങ്കുചേരാൻ ആരു വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. സംസ്ഥാന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റുമാരുടെയും തസ്തികകൾ മാറ്റി നിർത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. അതെല്ലാം സമവായത്തിലൂടെ നിർണയിക്കുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്. ബാക്കിയുള്ള സ്ഥാനങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടനയുടെ ഈ നയമാണ് യൂത്തന്മാ

സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അസംബ്ലി മണ്ഡലം പ്രസിഡന്റ് എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എറണാകുളം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ മാത്രമാണ് തിരഞ്ഞെടുപ്പുണ്ടായത്. ബാക്കി എല്ലായിടത്തും സമവായമായതിനാൽ തിരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കി. 64 നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരം നടന്നത.

നേതൃത്വം മുകൾതട്ടിൽ ധാരണയിലെത്തിയതോടെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് താത്പര്യമില്ലാതായി. അംഗങ്ങളെ ചേർക്കാൻ കാട്ടിയ താത്പര്യം അവരെക്കൊണ്ട് വോട്ടു ചെയ്യിക്കുന്ന കാര്യത്തിൽ ഗ്രൂപ്പ് നേതൃത്വം കാട്ടിയില്ല. ആക്ടീവ് അംഗങ്ങളെ ഉണ്ടാക്കുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഗ്രൂപ്പ് നേതൃത്വം ചെലവഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP