Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടത്തിന് നൽകിയ കാറുകളുടെ വാടക ചോദിച്ചപ്പോൾ ഒഴിവുപറഞ്ഞ് ഉടമയെ പറ്റിച്ചു; കാറുകൾ കാണണമെന്ന് പറഞ്ഞപ്പോൾ ഓട്ടത്തിലാണെന്ന മറുപടിയും; അന്വേഷണത്തിൽ കാറുകൾ കണ്ടെത്തിയത് വട്ടിപ്പലിശക്കാരന്റെ ഗോഡൗണിൽ നിന്ന്; മൂന്നാറിൽ നിന്നും വാടകയ്‌ക്കെടുത്ത 4 കാറുകൾ തമിഴ്‌നാട്ടിലെ വ്യാപാരിക്ക് പണയപ്പെടുത്തിയതായി പൊലീസ് കണ്ടെത്തലും; മുൻ ടാക്സി ഡ്രൈവറായ അണ്ണാദുരൈ കസ്റ്റഡിയിലായത് പൊലീസ് വലവിരിച്ചതോടെ; കേസ് അന്വഷണം തമിഴ്‌നാട്ടിലെ ഗുണ്ടാസംഘങ്ങളെ ചുറ്റിപ്പറ്റി

ഓട്ടത്തിന് നൽകിയ കാറുകളുടെ വാടക ചോദിച്ചപ്പോൾ  ഒഴിവുപറഞ്ഞ് ഉടമയെ പറ്റിച്ചു; കാറുകൾ കാണണമെന്ന് പറഞ്ഞപ്പോൾ ഓട്ടത്തിലാണെന്ന മറുപടിയും; അന്വേഷണത്തിൽ കാറുകൾ കണ്ടെത്തിയത് വട്ടിപ്പലിശക്കാരന്റെ ഗോഡൗണിൽ നിന്ന്; മൂന്നാറിൽ നിന്നും വാടകയ്‌ക്കെടുത്ത 4 കാറുകൾ തമിഴ്‌നാട്ടിലെ വ്യാപാരിക്ക് പണയപ്പെടുത്തിയതായി പൊലീസ് കണ്ടെത്തലും;  മുൻ ടാക്സി ഡ്രൈവറായ അണ്ണാദുരൈ കസ്റ്റഡിയിലായത് പൊലീസ് വലവിരിച്ചതോടെ; കേസ് അന്വഷണം തമിഴ്‌നാട്ടിലെ ഗുണ്ടാസംഘങ്ങളെ ചുറ്റിപ്പറ്റി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഓട്ടത്തിന് നൽകിയ കാറുകളുടെ വാടക ചോദിച്ചപ്പോൾ ഒഴിവുകിഴുവുകൾ പറഞ്ഞ് ഉടമകളെ പറ്റിച്ചത് മസങ്ങളോളം.കാറുകൾ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ദൂരെ ഓട്ടത്തിലാണെന്നും പറഞ്ഞ് തടിതപ്പി. ഉടമകൾ നടത്തിയ അന്വേഷണത്തിൽ കാറുകൾ കണ്ടെത്തിയത് വട്ടിപ്പലിശക്കാരന്റെ ഗോഡൗണിൽ. പരാതി പൊലീസിലെത്തിയപ്പോൾ തട്ടിപ്പുകാരനായ ടാക്‌സി ഡ്രൈവർ പിടിയിൽ.

മൂന്നാറിൽ നിന്നും വാടകയ്‌ക്കെടുത്ത 4 കാറുകൾ തമിഴ്‌നാട്ടിലെ തിരുപ്പതി താരാപുരം സ്വദേശി കണ്ണന് പണയപ്പെടുത്തി വൻതുകൾ കരസ്ഥമാക്കിയ മൂന്നാറിലെ മുൻ ടാക്‌സി ഡ്രൈവർ തിരുപ്പൂർ താരാപുരം സ്വദേശി അണ്ണാദൂരൈ (42)യാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

ഇയാളുമായി പൊലീസ് സംഘം നടത്തിയ തെളിവെടുപ്പിൽ ഇവിടുത്തുകാരനും വട്ടിപ്പലിശയ്ക്ക് പണം നൽകി വരികയും ചെയ്തിരുന്ന കണ്ണന്റെ കൈവശത്തിൽ കാണാതായ കാറുകൾ ഉണ്ടെന്ന് ബോദ്ധ്യമായി.തുടർന്ന് കാറുകളിലൊന്ന് കണ്ണന്റെ താമസസ്ഥലത്തുനിന്നും ണ്ടെടുത്തു.രണ്ടാമത്തെ ബാക്കിയുള്ള കാറുകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ടപ്പോൾ തന്റെ കൈവശമില്ലന്നും പറഞ്ഞ് ഇയാൾ കൈമലർത്തി.ഇതോടെ പൊലീസ് സംഘം ഇയാളെ കാറിൽക്കയറ്റി ലോക്കിട്ടു. കാറ് സ്ഥലത്തെത്തിക്കാതെ പുറത്തുവിടില്ലന്നും അറസ്റ്റുചെയ്യുമെന്നും മറ്റുമുള്ള പൊലീസ് സംഘത്തിന്റെ ഭീഷിണിക്കുമുന്നിൽ കണ്ണൻ മുട്ടുകുത്തി.

നിമഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ കാറും പൊലീസിന്റെ കസ്റ്റഡിയിലായി.ഈ സമയം കണ്ണനെ പൊലീസ് കാറിന് പുറത്തിറക്കി.നിമിഷനേരത്തിനുള്ളിലെ ഇയാളുടെ നീക്കം പൊലീസിനെ ശരിക്കും അമ്പരപ്പിച്ചു.കാറുകൊണ്ടുപോകുന്നതിനുള്ള പൊലീസ് നീക്കം തടയാൻ കണ്ണന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘം തയ്യാറായി.ഇതുമനസ്സിലാക്കിയ പൊലീസ് സംഘം ഇവിടെ നിന്നും ശരവേഗത്തിൽ കാറുകളുമായി സ്ഥലം വിട്ടു.രാത്രിയോടെ കാറുകൾ മറയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

രണ്ട് ഇന്നോവ കാറുകളാണ് ഇപ്പോൾ മറയൂർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളത്.ടോയോട്ട എറ്റിയോസ് കാർ കൂടി ഇയാളുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇത് വീണ്ടെടുക്കാൻ കൂടുതൽ കരുതലോടെ നീങ്ങുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.അണ്ണാദുരെ വാടകയെക്കെടുത്ത മാരുതി ഡിസൈർ കാർ മാസങ്ങൾക്ക് മുമ്പ് കോയമ്പത്തൂരിന് സമീപം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.കാർ കസ്റ്റഡിയിലെടുത്ത തമിഴ്‌നാട് പൊലീസ് സംഘത്തെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ഇന്ന് കോമ്പത്തൂരിന് പുറപ്പെടുമെന്നാണ് സൂചന.

കണ്ണൻ ഒരു വീട് കാണിച്ചെന്നും ഇത് 40 ലക്ഷം രൂപയ്ക്ക് താൻ കച്ചവടമുറപ്പിച്ചെന്നും അഡ്വാൻസായി 15 ലക്ഷരൂപ നൽകിയെന്നും ബാക്കി 25 ലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് നൽകിയതായി കണ്ണൻ രേഖകൾ സൃഷ്ടിച്ചെന്നും ഇയാൾ നിർദ്ദേശിച്ച മാസഅടവ് മുടങ്ങിയപ്പോൾ തന്റെ രണ്ട് കാറുകളും വാടകയ്‌ക്കെടുത്ത് ഓടിച്ചിരുന്ന മറ്റ് വാഹനങ്ങളും ഇയാൾ ബലംപ്രയോഗിച്ച് കൈലാക്കുകയായിരുന്നെന്നുമാണ് അണ്ണദുരൈ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.തെളിവെടുപ്പുകൾ പൂർത്തിയായിട്ടില്ലന്നും ഇതിനുശേഷമെ സംഭവത്തിനുപിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരു എന്നുമാണ് പൊലീസ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP