Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചത് വനിതകൾ; അവരുടെ സ്വപ്നങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു; സ്ത്രീകളുടെ വിജയങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്ന് പഠിക്കുന്നതും നമുക്ക് തുടരാം; വനിതാ ദിനത്തിൽ സ്ത്രീശക്തിയുടെ വിജയത്തിന് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചത് വനിതകൾ; അവരുടെ സ്വപ്നങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു; സ്ത്രീകളുടെ വിജയങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്ന് പഠിക്കുന്നതും നമുക്ക് തുടരാം; വനിതാ ദിനത്തിൽ സ്ത്രീശക്തിയുടെ വിജയത്തിന് അഭിവാദ്യം അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഒരോ വനിതാ ദിനം ആചരണത്തിന്റെയും ലക്ഷ്യം. അതേസമയം, വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ 7 വനിതകൾക്കായി നീക്കിവെച്ചതും. ജീവിതത്തിൽ വിജയികളായ വനിതകൾക്കാണ് പ്രധാനമന്ത്രി തന്റെ അക്കൗണ്ടുകൾ മാറ്റിവെച്ച് ഏറെ ശ്രദ്ധ നേടുന്നത്.

'അന്താരാഷ്ട്ര വനിതാദിനത്തിന് ആശംസകൾ! നാരിശക്തിയുടെ ഉത്സാഹത്തിനും വിജയങ്ങൾക്കും ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞതുപോലെ, ഞാൻ സോഷ്യൽ മീഡിയ അക്കൗണ്ട് സൈൻ ഓഫ് ചെയ്യുന്നു. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദിവസം മുഴുവൻ വിജയം കൈവരിച്ച ഏഴ് വനിതകൾ അവരുടെ ജീവിത യാത്രകൾ പങ്കുവെക്കുകയും സംവദിക്കുകയും ചെയ്യും, ''പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകൾ ഉണ്ട്. ഈ സ്ത്രീകൾ തങ്ങളുടേതായ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയവരാണ്. അവരുടെ സ്വപ്നങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതാണ്. അത്തരം സ്ത്രീകളുടെ വിജയങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്ന് പഠിക്കുന്നതും നമുക്ക് തുടരാം, ''പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്നേഹ മോഹന്ദോസിനെക്കുറിച്ചാണ് വനിതാദിനത്തിൽ പ്രധാനമന്ത്രി ആദ്യമായി ട്വീറ്റ് ചെയ്തത് സ്നേഹയുടെ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിമൂന്നാം വയസ്സിൽ ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഒരു കൈ നഷ്ടപ്പെടുകയും ചെയ്ത ഡോ.മാളവിക അയ്യരെ കുറിച്ചാണ് രണ്ടാമത്തെ ട്വീറ്റ്. പ്രതിസന്ധികളെ തരണം ചെയ്ത് മാളവിക പിഎച്ച്ഡി നേടുകയും ജോലി സ്വന്തമാക്കുകയും ചെയ്തു. കാശ്മീരിലെ സ്ത്രീമുന്നേറ്റത്തിൽ സ്വയം തൊഴിൽ കൂടുൽ സ്ത്രീകളെ ഉൾപ്പെടുത്തി ആരിഫയുടെ പ്രവർത്തനങ്ങളും മോദി ട്വീറ്റ് ചെയ്തു കഴിഞ്ഞു.

എന്നാൽ, ഇക്കഴിഞ്ഞ ദിവസമാണ് മോദി സോഷ്യൽമീഡിയ ഒഴിവാക്കുന്നു എന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇട്ടത്. ട്വീറ്റ് എത്തിയതോടെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പലരും പ്രധാനമന്ത്രിയുടെ നീക്കത്തെ ശ്രദ്ധാപൂർവ്വം വീക്ഷിച്ചത്. എന്നാൽ, അതിനെല്ലാം പരിസമാപ്തി കുറിച്ച് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകൾ കൈകാര്യം ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയതും. അന്താരാഷ്ട്ര വനിതാ ദിനത്തോടെ വിപുലമായ പരിപാടികളും കേന്ദ്രസർക്കാർ കഴിഞ്ഞ പത്ത് ദിവസമായി നടത്തിവരുന്നുണ്ട്. ഇന്ത്യൻ റെയിൽവേയാണ് അതിൽ ഒന്നാം സ്ഥാനത്തുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP