Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങളിൽ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘം: പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ വിദഗ്ധ സംഘം എത്തിയത് രാവിലെ പത്ത് മണിയോടെ; പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഫാമിലെ കോഴികളെ നശിപ്പിച്ച് തുടങ്ങി അധികൃതർ

നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങളിൽ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘം: പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ വിദഗ്ധ സംഘം എത്തിയത് രാവിലെ പത്ത് മണിയോടെ; പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഫാമിലെ കോഴികളെ നശിപ്പിച്ച് തുടങ്ങി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. രോഗ ബാധിത പ്രദേശങ്ങളിലെ ഒരു കിലോ മീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊന്നു തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല കോഴിക്കോട് കളക്ടർക്കാണ്. മനുഷ്യരിലേയ്ക്ക് പകരുമെന്ന കാര്യത്തിൽ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജു ഇന്നലെ വ്യക്തമാക്കിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ കോഴികളെ നശിപ്പിച്ച് തുടങ്ങി കഴിഞ്ഞു. പുതിയോട്ടിൽ സെറീനയുടെ ഉടമസ്ഥതയിലുള്ള എഗ്ഗർ ഫാമിലാണ് രാവിലെ 10.45 ഓടെ വിദഗ്ധ സംഘം എത്തിയത്. 2000 ഓളം കോഴികളാണ് ഇവിടെ നിന്നും രോഗബാധയാൽ ചത്തത്. നിപാ കാലത്തെ ഓർമിപ്പിക്കും വിധമുള്ള സുരക്ഷാ ആവരണങ്ങൾ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമാണ് കോഴികളെ സ്ഥലത്തെത്തി നശിപ്പിച്ചത്. ശേഷം അവശിഷ്ടങ്ങൾ കത്തിച്ച് മാറ്റാനാണ് തീരുമാനം.

ജില്ലാ കലക്ടർ ശ്രീരാം സാംബശിവ റാവു സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് സെറീനയുടെ ഫാമിൽ നിന്ന് കോഴികൾ ചത്ത് തുടങ്ങിയത്. തുടർന്ന് ഭോപ്പാലിലെ പരിശോധനയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിർദ്ദേശം എന്ന നിലയ്ക്ക് രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴിയുടേയും കോഴി ഉൽപ്പന്നങ്ങളുടേയും വിൽപ്പന താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP