Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചു: റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ; ബാങ്കിന്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തതോടെ പണം പിൻവലിക്കാൻ കൂട്ടത്തോടെ ഇടപാടുകാർ; പണം അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയതോടെ താറുമാറായി ഓൺലൈൻ സംവിധാനം; യെസ് ബാങ്ക് ഡയറക്ടർ റാണാ കപൂറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചു: റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് എത്തിയത് കോടികൾ; ബാങ്കിന്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തതോടെ പണം പിൻവലിക്കാൻ കൂട്ടത്തോടെ ഇടപാടുകാർ; പണം അക്കൗണ്ടുകളിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയതോടെ താറുമാറായി ഓൺലൈൻ സംവിധാനം; യെസ് ബാങ്ക് ഡയറക്ടർ റാണാ കപൂറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ. 15 മണിക്കൂറുകൾ നീണ്ട എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ്ബാങ്ക് കണ്ടെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിന്റെ രേഖ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളിൽ ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയത് ഓൺലൈൻ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന് ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകൾ കാലിയാണ്. ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. 

രാജ്യം വിടുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെ റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതിന് പിന്നാലെ റാണ കപൂറിന്റേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നാണ് ആരോപണം. ഇത് ശരിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിലെ കണ്ടെത്തൽ.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് യെസ് ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാണ കപൂറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ബാങ്കിന്റെ ഡയറക്ടർ ബോർഡിനേയും റിസർവ് ബാങ്ക് സസ്‌പെൻഡ് ചെയ്തിരുന്നു. എസ്‌ബിഐ മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറും ആയിരുന്ന പ്രശാന്ത് കുമാറിനാണ് നിലവൽ ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല. മൊറൊട്ടോറിയം ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, യെസ് ബാങ്ക് പ്രതിസന്ധിക്ക് കാരണം യുപിഎ ഭരണകാലത്തെ സാമ്പത്തിക നയമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2004 മുതൽ 2014 വരെ കോൺഗ്രസ് ഭരിച്ച പത്തു വർഷങ്ങളിൽ അവർ കാര്യങ്ങൾ കൈകാര്യം ചെയ്തതിലെ പിഴവു കാരണം ഈ സർക്കാരിനു നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. 2014 ന് മുൻപ് നൽകിയ കിട്ടാകടങ്ങളാണ് യെസ് ബാങ്കിലെ പ്രതിസന്ധിക്കു കാരണം. അനിൽ അംബാനി ഗ്രൂപ്പ്, ഡിച്ച്എഫ്എൽ, ഐഎൽഎഫ്എസ്, വോഡഫോൺ എന്നീ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കാണ് യെസ് ബാങ്ക് വായ്പ നൽകിയത്. യുപിഎ സർക്കാരാണ് ഉത്തരവാദി. 2017 മുതൽ ആർബിഐ നിരീക്ഷിച്ചു വരികയാണ്. പിൻവലിക്കാവുന്ന തുകയുടെ പരിധി അൻപതിനായിരമാക്കിയതു താൽക്കാലിക ക്രമീകരണം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP