Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോയൽ മറൈൻ ചുവന്ന യൂണിഫോമിൽ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ഹാരി രാജകുമാരൻ; ഔദ്യോഗികമായി രാജപദവി ഒഴിയാൻ എത്തിയ യുവരാജാവിനും വഴക്കാളി ഭാര്യക്കും ലണ്ടനിൽ നീണ്ട കരഘോഷം

റോയൽ മറൈൻ ചുവന്ന യൂണിഫോമിൽ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ഹാരി രാജകുമാരൻ; ഔദ്യോഗികമായി രാജപദവി ഒഴിയാൻ എത്തിയ യുവരാജാവിനും വഴക്കാളി ഭാര്യക്കും ലണ്ടനിൽ നീണ്ട കരഘോഷം

സ്വന്തം ലേഖകൻ

ദ്യോഗികമായി രാജപദവികൾ ഒഴിയുന്നതിന് മുമ്പ് മൗണ്ട്ബാറ്റൺ ഫെസ്റ്റിവലിൽ ഓഫ് മ്യൂസിക്കിൽ പങ്കെടുക്കാനെത്തിയ ഹാരി രാജകുമാരനും ഭാര്യ മേഗനും രാജഭക്തരുടെ ഊഷ്മളമായ സ്വീകരണം.റോയൽ മറൈൻ ചുവന്ന യൂണിഫോമിൽ ഹാരി രാജകുമാരൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ചടങ്ങെന്ന നിലയിലും ഈ മ്യൂസിക് ഫെസ്റ്റിവൽ ശ്രദ്ധേയമായിരുന്നു. രാജപദവി ഒഴിയാൻ എത്തിയ യുവരാജാവിനെയും വഴക്കാളി ഭാര്യയെയും നീണ്ട കരഘോഷത്തോടെയാണ് സദസ്യർ സ്വീകരിച്ചിരുന്നത്.ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളായിരുന്നു വികാരസാന്ദ്രമായ ഈ നിമിഷങ്ങൾക്ക് വേദിയായിത്തീർന്നത്.

റോയൽ മറൈൻസിലെ ക്യാപ്റ്റൻ ജനറൽ എന്ന നിലയിൽ ഹാരി പങ്കെടുത്ത പരിപാടിയെന്ന നിലയിലും സൗത്ത് കെൻസിങ്ടണിൽ വച്ച് നടന്ന ഈ പരിപാടി ശ്രദ്ധേയമായിരുന്നു. ഫുൾ യൂണിഫോമിലെത്തിയ ഹാരി അഫ്ഗാൻ പര്യടനത്തിനിടെ തനിക്ക് ലഭിച്ച എല്ലാ മെഡലുകളും ധരിച്ചിരുന്നു. രാജകുടുംബാംഗമെന്ന നിലയിൽ ഒഫീഷ്യൽ റോയൽ മറൈൻസ് കപാസിറ്റിയിലെ തന്റെ അവസാനത്തെ പരിപാടിയിലാണ് ഹാരി ഇത്തരത്തിൽ പങ്കെടുത്തിരിക്കുന്നത്. 2017ൽ എലിസബത്ത് രാജ്ഞിയിൽ നിന്നായിരുന്നു ഹാരി റോയൽ മറൈൻസിന്റെ ക്യാപ്റ്റൻ ജനറൽ എന്ന റാങ്ക് ഏറ്റ് വാങ്ങിയിരുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഹാരിയും മേഗനും രാജപദവികൾ വിട്ടൊഴിഞ്ഞ് സാധാരണക്കാരായി ജീവിക്കാൻ തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായി രാജകുടുംബാംഗങ്ങളെന്ന നിലയിൽ തങ്ങളുടെ അവസാനത്തെ ഔദ്യോഗിക ഡ്യൂട്ടികൾ പൂർത്തിയാക്കുന്നതിനാണ് ഇരുവരും ഇപ്പോൾ യുകെയിലെത്തിയിരിക്കുന്നത്. മ്യൂസിക്ക് ഫെസ്റ്റിവലിനായി ഹാരിക്കൊപ്പമെത്തിയ മേഗൻ 1295 പൗണ്ട് വിലയുള്ള നീളൻ സഫിയാ ഡ്രസിട്ടായിരുന്നു ഏവരുടെയും മനം കവർന്നത്. സൈമൺ റോച്ചയുടെ കർണാഭരണങ്ങളും വസ്ത്രത്തിന് ചേരുന്ന കുലീനമായ റെഡ് അക്വാറ പാദുകങ്ങളും മേഗൻ ധരിച്ചിരുന്നു.

റോയൽ മറൈൻസിലെ അഞ്ചംഗങ്ങളായിരുന്നു ഹാരിയെയും മേഗനെയും ഉപചാരപൂർവം സ്വീകരിച്ചിരുന്നത്. തുടർന്ന് റോയൽ മറൈൻ അസോസിയേഷനായ ദി റോയൽ മ്യൂസിക്ക് ചാരിറ്റിക്ക് വേണ്ടിയുള്ള സംഗീത പരിപാടി ആസ്വദിക്കാൻ ഇരുവരും റോയൽ ബോക്സിലേക്ക് നയിക്കപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തെ ഫെസ്റ്റിവലിൽ റോയൽ മറൈൻസിൽ പെട്ട അംഗങ്ങൾ തങ്ങളുടെ സംഗീത വൈഭവം പ്രകടിപ്പിക്കുകയാണ് പതിവ്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 75ാം വാർഷികം രേഖപ്പെടുത്തുന്ന പരിപാടിയായിരുന്നു ഇപ്രാവശ്യത്തേത്. ബ്രിട്ടന്റെ കമാൻഡോ സേനയെ രൂപീകരിച്ചതിന്റെ 80ാം വാർഷികവും ഇതോട് അനുബന്ധിച്ച് രേഖപ്പെടുത്തപ്പെട്ടിരുന്നു.

യൂണിഫോമണിഞ്ഞ് ബാൻഡ് അംഗങ്ങൾ, ബാക്ക്സ്റ്റേജിലെ ഡാൻസർമാർ എന്നിവർക്കൊപ്പം ഹാരിയും മേഗനും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ചിരിച്ചുല്ലസിക്കുന്നത് കാണാമായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെയും സംഗീതജ്ഞന്മാരെയും കാണുന്നതിനായി ഇരുവരും സ്റ്റേജിലേക്ക് പോവുകയും ചെയ്തിരുന്നു. കൈകൾ കോർത്ത് പിടിച്ചാണ് ഇരുവരും സ്റ്റേജിലേക്ക് പോയിരുന്നത്. അതിനിടെ സദസ്യർ ഇരുവരുയെ കൈയടിച്ചും സ്നേഹാന്വേഷണങ്ങൾ നടത്തിയുമാണ് വരവേറ്റിരുന്നത്.

ഹാരിയും മേഗനും പരിപാടിയിൽ പങ്കെടുക്കാനെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നാണ് ഫെസ്റ്റിവൽ മാനേജരാ വാറന്റ് ഓഫീസർ റെഗ് ഷീൻ പ്രതികരിച്ചിരിക്കുന്നത്. ഹാരി റോയൽ മറൈൻസിന്റെ ക്യാപ്റ്റനാണെന്നതിൽ ഏറെ അഭിമാനമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP