Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യബോധത്തെ വ്യാജവാർത്തകളിൽ മുക്കിക്കൊല്ലുന്ന ധനാസക്തിയാൽ വികൃതമാക്കപ്പെട്ട സത്യാനന്തരകാലത്തെ മാധ്യമധർമ്മം! ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങൾ ഫാസിസത്തിന് എതിരായ കുലീനസംരഭത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയാകാൻ എനിക്ക് താത്പര്യമില്ല; കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം; മാനന്തവാടി രൂപത വൈദികൻ ഫാ.നോബിൾ തോമസ് തുള്ളിച്ചാടുമ്പോൾ

മനുഷ്യബോധത്തെ വ്യാജവാർത്തകളിൽ മുക്കിക്കൊല്ലുന്ന ധനാസക്തിയാൽ വികൃതമാക്കപ്പെട്ട സത്യാനന്തരകാലത്തെ മാധ്യമധർമ്മം! ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങൾ ഫാസിസത്തിന് എതിരായ കുലീനസംരഭത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയാകാൻ എനിക്ക് താത്പര്യമില്ല; കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം; മാനന്തവാടി രൂപത വൈദികൻ ഫാ.നോബിൾ തോമസ് തുള്ളിച്ചാടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ആഘോഷമാക്കി മാനന്തവാടി രൂപത വൈദികൻ ഫാ.നോബിൾ തോമസ് പാറയ്ക്കൽ. ഏഷ്യാനെറ്റ് ന്യുസിനെ വിലക്കിയതിലുള്ള സന്തോഷം ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫാ.നോബിൾ പങ്കുവച്ചിരിക്കുന്നത്. കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യുസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഫാ.നോബിൾ പറയുന്നു.

'ഡൽഹി സംഭവത്തിലുള്ള റിപ്പോർട്ടിന്റെ മാത്രം അനന്തരഫലമായി ഈ നടപടിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലളിതമാണ് കാരണം. ഇതിന് മൂൻപ് എനിക്ക് നേരിട്ടറിയാവുന്ന നിരവധി വിഷയങ്ങളിൽ ഏഷ്യാനെറ്റ ന്യൂസ് നൽകിയിരുന്നത് സത്യത്തിന് തെല്ലും വില കല്പി്കാത്തതും നിറം ചേർത്തതും വളച്ചൊടിച്ചതുമായ റിപ്പോർട്ടുംഗൾ മാത്രമായിരുന്നു. ആയതിനാൽ അത്തം പല സംഭവങ്ങളിലൊന്നിൻെ.റ പേരതിൽ ഈ മാധ്യമ സ്ഥാപനം ശിക്ഷിക്കപ്പെട്ടു എന്നറിയുമ്പോൾ അതിന്റെ ഏറ്റവുമടത്ത രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ ആ യഥാർത്ഥ്യത്തെ അഭിനന്ദനങ്ങളോടെ അംഗീകരിക്കാനാണ് ഞാൻ നിർബന്ധിതനാകുന്നു.'

'ഫാസിസത്തിന്റെ പടപ്പുറപ്പാടിനേക്കാൾ ഈ മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങളെ ഞാൻ ഭയക്കുന്നു. കാരണം. വർത്തമാനകാല ഇന്ത്യയിലെ ഫാസിസം ഇനിയും ആവിഷ്‌കരണങ്ങൾ ആവശ്യമുള്ള ആരോപണമാണ്. അതിനേക്കാൾ അപകടകരമാണ് ഫാസിസം പോലെയുള്ള ആപത്തുകളെ തിരിച്ചറിയാനാവാത്ത വിധം മനുഷ്യബോധത്തെ വ്യാജവാർത്തകളിൽ മുക്കിക്കൊല്ലുന്ന ധനാസക്തിയാൽ വികൃതമാക്കപ്പെട്ട സത്യാന്തരകാലത്തെ മാധ്യമധർമ്മം'-ഫാ.നോബിൾ ഫേസ്‌ബുക്കിൽ പറയുന്നു.

കൊട്ടിയൂർ കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപത വൈദികനായിരുന്ന റോബിൻ വടക്കഞ്ചേരി, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നിവർക്കെതിരെ നിരന്തരം വാർത്തകൾ വന്നതോടെയാണ് മാധ്യമങ്ങളോട് ഈ ഫാദറിന് വെറുപ്പ് തുടങ്ങിയത്. സിസ്റ്റർ ലൂസി കളപ്പുരയുടെ കേസും കന്യാസ്ത്രീ മഠത്തിൽ സിസിടിവി വച്ച് ചിത്രം പുറത്തുവിട്ടതും മാധ്യമങ്ങൾ ഏറ്റെടുത്തത് അടുത്തകാലത്ത് ഇയാൾക്ക് വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. സിസ്റ്റർ ലൂസിയുടെ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം കോടതി നിരോധിച്ചെന്നും കോപ്പികൾ കണ്ടുകെട്ടാൻ ഉത്തരവിട്ടുവെന്നും ചില തത്പര കക്ഷികൾ വ്യാജമായ എഴുതി ഉണ്ടാക്കിയ ഉത്തരവ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിച്ച വൈദികനാണ് ഇദ്ദേഹം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഏഷ്യാനെറ്റ് ന്യൂസിന്റെ നിരോധനത്തിൽ
എന്തുകൊണ്ട് സാധാരണ മനുഷ്യർ സന്തോഷിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും 48 മണിക്കൂർ നേരത്തേക്ക് നിരോധിക്കപ്പെട്ടു എന്ന വാർത്തയിൽ സന്തോഷിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരെ സാമൂഹ്യമാധ്യമങ്ങളിൽ കാണാം. അതിനിടയിൽ ഇന്ത്യൻ ഭരണഘടനയും രാജ്യത്ത് ഉദയം ചെയ്യുന്ന ഫാസിസ്റ്റ് പ്രവണതകളും സത്യത്തെ നിശബ്ദമാക്കുന്ന സംഘപരിവാർ അജണ്ടകളുമെല്ലാം ഉയർത്തിപ്പിടിക്കുന്ന വേറെയും കുറേപ്പേരുണ്ട്. പക്ഷേ, ഞാൻ ആദ്യം പറഞ്ഞ ഗണം മനുഷ്യരോടൊപ്പം ചേരുന്നു... സന്തോഷിക്കുന്നു... കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനും ഇഷ്ടപ്പെടുന്നു.

ഡൽഹി സംഭവത്തിന്മേലുള്ള റിപ്പോർട്ടിന്റെ മാത്രം അനന്തരഫലമായി ഈ നടപടിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലളിതമാണ് കാരണം. ഇതിന് മുന്പ് എനിക്ക് നേരിട്ടറിവുള്ള നിരവധി വിഷയങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നത് സത്യത്തിന് തെല്ലും വിലകല്പിക്കാത്തതും നിറം ചേർത്തതും വളച്ചൊടിച്ചതുമായ റിപ്പോർട്ടിംഗുകൾ മാത്രമായിരുന്നു. ആയതിനാൽത്തന്നെ അത്തരം പല സംഭവങ്ങളിലൊന്നിന്റെ പേരിൽ ഈ മാധ്യമസ്ഥാപനം ശിക്ഷിക്കപ്പെട്ടു എന്നറിയുന്‌പോൾ അതിന്റെ ഏറ്റവുമടുത്ത രാഷ്ട്രീയസാഹചര്യങ്ങൾ പരിഗണിക്കാതെ തന്നെ ആ യാഥാർത്ഥ്യത്തെ അഭിനന്ദനങ്ങളോടെ അംഗീകരിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.

രാജ്യത്ത് ഫാസിസം വളരുന്നില്ലെന്നോ ശക്തിപ്പെടുന്നില്ലെന്നോ ഒന്നും അഭിപ്രായമില്ല. അതിനെതിരായ ഫലപ്രദമാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. പക്ഷം പിടിച്ച് നിലപാടുകൾ രൂപപ്പെടുത്തുകയും പണത്തിന് വേണ്ടി സെൻസേഷണലിസം തേടിപ്പോവുകയും ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങൾ അത്തരമൊരു കുലീനസംരഭത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢിയാകാൻ എനിക്ക് താത്പര്യമില്ല.

അതുകൊണ്ട് തന്നെ ഫാസിസത്തിന്റെ പടപ്പുറപ്പാടിനേക്കാൾ ഈ മാധ്യമങ്ങളുടെ വ്യാജപ്രചരണങ്ങളെ ഞാൻ ഭയക്കുന്നു. കാരണം, വർത്തമാനകാല ഇന്ത്യയിലെ ഫാസിസം ഇനിയും ആവിഷ്‌കരണങ്ങൾ ആവശ്യമുള്ള ആരോപണമാണ്. അതിനേക്കാൾ അപകടകരമാണ് ഫാസിസം പോലെയുള്ള ആപത്തുകളെ തിരിച്ചറിയാനാകാത്ത വിധം മനുഷ്യബോധത്തെ വ്യാജവാർത്തകളിൽ മുക്കിക്കൊല്ലുന്ന ധനാസക്തിയാൽ വികൃതമാക്കപ്പെട്ട സത്യാനന്തരകാലത്തെ മാധ്യമധർമ്മം!

??Noble Thomas Parackal

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP