Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലുമായി ചത്ത് വീണത് 2020 കോഴികൾ; മലപ്പുറത്തെ പെരുവള്ളൂരിൽ ചത്ത് വീണത് രണ്ട് കാക്കകൾ; കേരളത്തിൽ പക്ഷിപ്പനിയെത്തുന്നത് 2016ന് ശേഷം ഇത് ആദ്യം; കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കും; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പും

വെസ്റ്റ് കൊടിയത്തൂരിലേയും വേങ്ങേരിയിലുമായി ചത്ത് വീണത് 2020 കോഴികൾ; മലപ്പുറത്തെ പെരുവള്ളൂരിൽ ചത്ത് വീണത് രണ്ട് കാക്കകൾ; കേരളത്തിൽ പക്ഷിപ്പനിയെത്തുന്നത് 2016ന് ശേഷം ഇത് ആദ്യം; കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കും; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ സജീവം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റർ ചുറ്റളവിനുള്ളിൽ കോഴിവിൽപന നിരോധിച്ചു. ക്ഷിപ്പനിയെന്ന സംശയത്തെത്തുടർന്ന് മലപ്പുറം പെരുവള്ളൂരിൽ ചത്ത നിലയിൽ കണ്ടെത്തിയ മൂന്ന് കാക്കകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. കാക്കകൾ വഴിയരികിൽ ചത്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് കിട്ടിയതിനെത്തുടർന്ന് ഇവ വിശദപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ ഡോ. എ സജീവ് കുമാർ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ആദ്യസാമ്പിൾ പാലക്കാട്ടേക്ക് അയച്ചു. ഇതിൽ ആദ്യഘട്ടം പോസിറ്റീവാണെന്ന് കണ്ടാൽ ഭോപ്പാലിലേക്ക് സാമ്പിളയക്കുമെന്നും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി. കോഴിക്കോട് രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മലപ്പുറത്തും ജാഗ്രത തുടരുന്നത്. അതേസമയം, ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും എടുത്തതായും കൂടുതൽ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി വിന്യസിക്കുകയും ചെയ്തു. കലക്ടറുടെയും ഡിഎംഒയുടെയും സാന്നിധ്യത്തിൽ സാഹചര്യം വിലയിരുത്താൻ യോഗം ചേർന്നതായും എല്ലാ ജാഗ്രതാനടപടികളും സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടവും അറിയിച്ചു.

വെസ്റ്റ് കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചുപേർ വീതമുള്ള 25 പ്രതിരോധസംഘങ്ങളെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും. വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്. ഇരുമേഖലകളിലുമായി 2020 കോഴികൾ രോഗം ബാധിച്ച് ചത്തിട്ടുണ്ട്. രോഗം മനുഷ്യരിലേക്ക് പടരില്ലെന്നും ആശങ്ക വേണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികൾക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടർന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാർഗം ഭോപ്പാലിലെ ലബോറട്ടറിയിൽ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നിന് മുക്കത്തിനടുത്തുകൊടിയത്തൂരിലെ കോഴിഫാമിൽ നിരവധി കോഴികൾ ചത്തിരുന്നു. ഇതേ തുടർന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതേ സമയം വേങ്ങേരിയിലെ കോഴി കർഷകന്റെ വീട്ടിലെ കോഴികളും ചത്തൊടുങ്ങിയതോടെ മൃഗസംരക്ഷണ വിഭാഗത്തെ അറിയിച്ചു. കൊടിയത്തൂർ 2000 കോഴിയും വേങ്ങേരിയിൽ 20 കോഴിയുമാണ് ചത്തത്. എല്ലാ ചൂടുകാലത്തും കോഴികൾക്കും താറാവുകൾക്കും പനി ബാധിക്കാറുണ്ട്. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ എടുത്തെന്നും മന്ത്രി പറഞ്ഞു.

2016 നു ശേഷം ആദ്യമായാണ് കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കേരളത്തിൽ മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏവിയൻ ഇൻഫ്‌ളുവൻസ Type A വൈറസ് മൂലം ഉള്ള ഒരു രോഗബാധയാണ് പക്ഷിപ്പനി.ഈ വൈറസിന് പല സബ് ടൈപ്പുകൾ ഉണ്ട്, ഉദാ: മനുഷ്യരിൽ ഗുരുതര രോഗം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ H5N1, H7N9 എന്നീ ടൈപ്പുകൾ ആണ്.സാധാരണഗതിയിൽ പക്ഷികളിൽ കാണുന്ന ഈ രോഗം അവയിൽ നിന്നും അപൂർവ്വമായി മനുഷ്യരിലേക്ക് പടരാം. വാർത്തുപക്ഷികൾ, ദേശാടനപക്ഷികൾ ഉൾപ്പെടെ പലയിനം പക്ഷികളിൽ ഇത് ബാധിക്കാം.

19 ആം നൂറ്റാണ്ടിന്റെ ഒടുക്കം തൊട്ടേ, 'Fowl Plague' എന്ന പേരിൽ പക്ഷികളിൽ ഈ രോഗം വിവരിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1997 ലാണ് ഹോങ്കോങ്ങിൽ. 2003 മുതൽ എച്ച് 5 എൻ 1 ന്റെ 700 ലധികം മനുഷ്യ കേസുകൾ ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2013 ൽ ചൈനയിലാണ് ഇൻഫ്‌ളുവൻസ എ വൈറസ് സബ്ടൈപ്പ് എച്ച് 7 എൻ 9 മനുഷ്യരെ ബാധിച്ചതായി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മനുഷ്യരിൽ നാൾ അതു വരെയുള്ളതിൽ ഏറ്റവും ഗുരുതരമായ വിധമുള്ള പക്ഷിപ്പനി ആയിരുന്നു ഇത്.133 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 43 പേർ മരണപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP