Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്കിലെ തുണിമില്ലുകളിൽ നിന്നും അസമത്വത്തിനെതിരെ ഉയർന്നുപന്തലിച്ച പ്രക്ഷോഭം; പുരുഷനെന്ന പോലെ സ്ത്രീകൾക്കും തുല്യവേതനം എന്ന ആവശ്യവുമായി തെരുവിലിറങ്ങിയത് ആയിരക്കണക്കിന് സ്ത്രീജനങ്ങളും; കോപ്പൻഹേഗനിലെ അന്താരാഷ്ട്ര വനിതാ തൊഴിലാളി കൂട്ടാഴ്മയിൽ ലോകവനിതാദിനമെന്ന ആശയം മുന്നോട്ട് വച്ചത് ലൂയിസ് സെയറ്റ്സും; നാരിയും നരനും ഒന്നായി വാഴുന്നകാലത്തിനായി തുല്യതയുടെ ആശയം മുന്നോട്ട് വച്ച് വനിതാദിനം; ലോകവനിതാദിനത്തിൽ സ്ത്രീമുന്നേറ്റത്തിനായി പോരാടാം!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ന് ലോക വനിതാദിനം. സ്വാതന്ത്ര്യം എന്നും മാർക്കും..സ്വാതന്ത്ര്യം ജന്മസിദ്ധം.. പാരിതിൽ തുല്യസ്വാതന്ത്ര്യാവകാശം ഏത് നാരിക്കും പുരുഷനും ഉണ്ടാകട്ടെ എന്ന് പറയുന്ന വാക്കുകളെ അനുസ്മരിച്ച കൊണ്ടാണ് ഓരോ വനിതാദിനവും കടന്നുപോകുന്നത്. രാജ്ത്ത് സ്ത്രികൾക്കെതിരായ ആക്രമങ്ങൾ പെരുകുമ്പോൾ. ഓരോ ദിവസവും ബാലപീഡനം മുതൽ സ്ത്രീകൾക്കെതിരായ ആക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിലാണ് ആത്മപ്രതിരോധത്തിന്റെ കവചം തീർത്ത് ഓരോ വനിതയും മുന്നോട്ട് വരുന്നത്.

കത്വയും, നിർഭയയും, വാളയാറും ഇന്നും സ്ത്രീകൾക്കും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരായ ഓർമപ്പെടുത്തലാണ്. ലോകമെന്നും സ്ത്രീകൾക്ക് മുൻഗണന നൽകുമ്പോൾ സ്ത്രീകൾക്കായുള്ള ഈ ദിനം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. ഈച്ച് ഫോർ ഈക്വൽ എന്നാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ ക്യാമ്പയിൻ തീം. സ്ത്രീയെന്നും പുരുഷനെന്നുമുള്ള അന്തരം കുറച്ച് ലിംഗ സമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം.

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് മാർച്ച് എട്ട് തിരഞ്ഞെടുക്കാൻ കാരണമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് കൂട്ടമായി എത്തി കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുള്ള അവകാശത്തിനുവേണ്ടിയും പ്രതിഷേധ സ്വരമുയർത്തിയത്. പിന്നീട് വനിതാ ദിനം എന്ന ആശയം മുന്നോട്ട് വന്നപ്പോൾ ചരിത്ര പ്രസിദ്ധമായ ആ പ്രതിഷേധം നടന്ന ദിനം തന്നെ അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും സമത്വത്തിനായി ഇന്നും സ്ത്രീകളുടെ ശബ്ദം ഉയരുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാത്രമല്ല അസമത്വത്തിന്റെ വേലിക്കെട്ട് തന്നെയാണ് പ്രധാന പ്രശ്‌നം.

ഇന്ത്യയിൽ ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം, ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം, ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകൽ, ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം, ഓരോ 9 മിനിറ്റിലും ഒരു ഭർതൃപീഡനം മാറ്റമില്ലാതെ തുടരുന്ന ഈ കണക്കുകൾക്കിടയിൽ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകൾ സമത്വത്തിനായി ശബ്ദമുയർത്തുന്നത്.

വനിതാദിനത്തിൽ തീർച്ചയായും ഓർക്കേണ്ട ഒരു പേരുണ്ട് ലൂയിസ് സെയറ്റ്സ്. വനിതാ അവകാശ പ്രവർത്തകയായിരുന്ന ലൂയിസിന്റെ മനസ്സിലുദിച്ച ആശയമാണ് ഇന്ന് ലോകമൊട്ടാകെ ആചരിക്കുന്ന വനിതാദിനം.ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ എക്സിക്യുട്ടീവ് അംഗമായ ആദ്യ വനിതയാണ് സെയറ്റ്സ്. സ്ത്രീ പുരുഷ സമത്വത്തിനായി ശബ്ദമുയർത്തിയവരിൽ ചരിത്രത്തിന്റെ ആദ്യ താളുകളിൽ സ്ഥാനം പിടിച്ച വനിത.1865 മാർച്ച് 25ന് ജർമ്മനിയിലെ ഹോൾസ്റ്റെയിനിലാണ് ലൂയിസ് സെയറ്റ്സ് ജനിച്ചത്. പാരമ്പര്യമായി നെയ്ത്തുകാരായിരുന്നു അവരുടെ കുടുംബം. തന്റെ പതിനാലാം വയസ്സിൽ അവർ വീട്ടുജോലി ചെയ്യാനിറങ്ങി.

പിന്നീട് ജോലി സിഗററ്റ് ഫാക്ടറിയിലേക്ക് മാറ്റി. ബാക്കിയുള്ള സമയം പഠനത്തിനായി നീക്കിവെച്ച സെയറ്റ്സ് കിന്റർഗാർഡൻ അദ്ധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കി. 1885 ൽ കപ്പൽത്തൊഴിലാളിയെ വിവാഹം ചെയ്തതോടെയാണ് സെയറ്റ്സ് സാമൂഹിക രംഗത്തേക്ക് എത്തുന്നത്. മിടുക്കിയായ അവരുടെ സേവനം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ആവശ്യമാണെന്ന് കണ്ടെത്തിയത് ഭർത്താവുതന്നെയായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനത്തിൽ 1892ൽ സെയറ്റ്സിന് പാർട്ടി അംഗത്വം ലഭിച്ചു.

189697 കാലയളവിൽ കപ്പൽത്തൊഴിലാളികളുടെ സമരം വന്നതോടെയാണ് സെയറ്റ്സ് ദേശീയ ശ്രദ്ധ നേടുന്നത്. അക്കാലത്ത് മികച്ച പ്രാസംഗികയായും നേതാവായും സംഘാടകയായും അവർ തിളങ്ങി.1910ൽ കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്ട്ര വനിതാ തൊഴിലാളികളുടെ സമ്മേളനത്തിലാണ് ലൂയിസ് സെയറ്റ്സ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയം മുന്നോട്ടുവെച്ചത്. അന്ന് സമ്മേളനത്തിന്റെ അധ്യക്ഷയായിരുന്ന ജർമ്മൻ സോഷ്യലിസ്റ്റ് നേതാവ് ക്ലാര സെറ്റ്കിൻ ഈ ആശയത്തിന് പിന്തുണയുമായെത്തി. ഓരോ വർഷവും ഓരോ രാജ്യത്തും ഒരേ ദിവസം വനിതാ ദിനമാചരിക്കാനായിരുന്നു തീരുമാനം.

സമ്മേളനത്തിൽ പങ്കെടുത്ത വനിതകൾ ഏകകണ്ഠമായാണ് ഈ ആശയം അംഗീകരിച്ചത്. അന്ന് അംഗീകാരം ലഭിച്ച ഈ ആശയമാണ് പിന്നീട് വനിതാ ദിനം എന്ന ആശയം മുന്നോട്ട് വന്നപ്പോൾ ചരിത്ര പ്രസിദ്ധമായ ആ പ്രതിഷേധം നടന്ന ദിനം തന്നെ അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും സമത്വത്തിനായി ഇന്നും സ്ത്രീകളുടെ ശബ്ദം ഉയരുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാത്രമല്ല അസമത്വത്തിന്റെ വേലിക്കെട്ട് തന്നെയാണ് പ്രധാന പ്രശ്‌നം.

ഇന്ത്യയിൽ ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം, ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം, ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകൽ, ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം, ഓരോ 9 മിനിറ്റിലും ഒരു ഭർതൃപീഡനം മാറ്റമില്ലാതെ തുടരുന്ന ഈ കണക്കുകൾക്കിടയിൽ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകൾ സമത്വത്തിനായി ശബ്ദമുയർത്തുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP