Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്ക് ബിജെപിയോ ആർഎസ്എസ്സോ ഒന്നും തരുന്നില്ല..പിന്നെന്തിന് വേണ്ടിയാണ് അവർക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്; സോഷ്യൽ മീഡിയയിൽ മതത്തിന് വേണ്ടി പരസ്പരം തല്ലി ചാവാനാണ് എല്ലാവർക്കും താൽപര്യം; എനിക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ല, ഞാൻ ഒരു മുസ്ലിം വിരോധിയുമല്ല': മാധ്യമ വിലക്ക് കുറച്ച് വൈകി പോയി എന്ന് പോസ്റ്റിട്ടതിന് സൈബർ ആക്രമണം അതിരുകടന്നപ്പോൾ വിശദീകരണവുമായി ടെക് വ്‌ളോഗർ രതീഷ്.ആർ.മേനോൻ

'എനിക്ക് ബിജെപിയോ ആർഎസ്എസ്സോ ഒന്നും തരുന്നില്ല..പിന്നെന്തിന് വേണ്ടിയാണ് അവർക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്; സോഷ്യൽ മീഡിയയിൽ മതത്തിന് വേണ്ടി പരസ്പരം തല്ലി ചാവാനാണ് എല്ലാവർക്കും താൽപര്യം; എനിക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ല, ഞാൻ ഒരു മുസ്ലിം വിരോധിയുമല്ല': മാധ്യമ വിലക്ക് കുറച്ച് വൈകി പോയി എന്ന് പോസ്റ്റിട്ടതിന് സൈബർ ആക്രമണം അതിരുകടന്നപ്പോൾ വിശദീകരണവുമായി ടെക് വ്‌ളോഗർ രതീഷ്.ആർ.മേനോൻ

ആർ പീയൂഷ്

 കൊച്ചി: ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയാ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തി വയ്‌പ്പിച്ചു എന്ന വിവരം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രമുഖ ടെക് വ്ളോഗർ രതീഷ് ആർ മേനോൻ നേരെ വ്യാപക സൈബർ ആക്രമണം. രതീഷ് ആർ മേനോൻ സംഘപരിവാർ പ്രവർത്തകനാണ് അതിനാലാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്തത് എന്നാരോപിച്ചാണ് ആക്രമണം.

സൈബർ ആക്രമണം രൂക്ഷമായതോടെ രതീഷ് ഫെയ്സ് ബുക്ക് ലൈവിലെത്തി ഇതിന് വിശദീകരണം നൽകി. രാജ്യത്ത് കലാപമുണ്ടാക്കുമ്പോൾ അക്കാര്യങ്ങൾ ചാനലുകൾ വഴി ജനങ്ങളിലെത്തിച്ച് ആശങ്കപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. ഇത് സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഡൽഹി കലാപ സമയത്ത് ഇത് ലംഘിച്ച് കൊണ്ട് വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നതായി രതീഷ് ആർ മേനോൻ പറഞ്ഞു. അതിനാലാണ് ഇത്തരം വാർത്തകൾ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി എന്ന കാരണത്താൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലുകൾക്കെതിരെ നടപടി എടുത്തത്. ഇക്കാര്യം ഞാൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഒപ്പം കുറച്ചു വൈകി പോയി എന്നും കുറിച്ചു. എന്റെ പോസ്റ്റിലെ മീഡിയാവൺ ചാനൽ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് ചിലർ ഞാൻ മുസ്ലിം വിരോധിയാണ് എന്ന് മുറവിളി കൂട്ടി സൈബർ അറ്റാക്ക് നടത്തുന്നത്. ഞാൻ ഒരിക്കലും മുസ്ലിം വിരോധിയല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മുസ്ലിം സമുദായത്തിൽ പെട്ടവരാണ്.

എന്റെ വിവാഹം നടക്കുന്നതിന് മുൻപ് ഒരു സജീവ സംഘപരിവാർ പ്രവർത്തകനായിരുന്നു എന്നത് സത്യമാണ്. അത് പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണ്. വിവാഹ ശേഷം എല്ലാത്തിലും നിന്നും പിന്മാറുകയും എന്റെ കുടുംബവും ജോലിയും ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക പ്രശ്നങ്ങൾ വരുമ്പോൾ അതിൽ ഇടപെടാറുണ്ട്. അത് ജാതിയും മതവും നോക്കിയല്ല എന്ന് എന്റെ ഫോളോവേഴ്സിന് അറിയാവുന്നതുമാണ്. ഇങ്ങനെയുള്ളപ്പോഴാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നത്. ഞാൻ ഇട്ട പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് ഫെയ്സ് ബുക്കിലും വാട്ട്സാപ്പിലും മുസ്ലിംവിരോധിയാണ് അതിനാൽ ഇവനെ ഒറ്റപ്പെടുത്തണം എന്നൊക്കെയുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.

എന്നെ അറിയാവുന്നവർ ഒരിക്കലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കില്ല. എന്നാൽ ചിലരുടെ മനസ്സിലിരിപ്പ് എന്താണ് എന്ന് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്ക് ബിജെപിയോ ആർഎസ്എസ്സോ ഒന്നും തരുന്നില്ല. പിന്നെന്തിന് വേണ്ടിയാണ് അവർക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മതത്തിന് വേണ്ടി പരസ്പരം തല്ലി ചാവാനാണ് എല്ലാവർക്കും താൽപര്യം. ഇതൊക്കെകണ്ട് മറ്റുള്ളവർ ചിരിക്കുന്നു. അതു കൊണ്ട് ഒരിക്കൽ കൂടി ഞാൻ പറയുകയാണ് എനിക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ല, ഞാൻ ഒരു മുസ്ലിം വിരോധിയുമല്ല.

ടെക് ലോകത്ത് ഉപകാരപ്രദമായ ട്രിക്കുകൾ മലയാളികൾക്കായി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും പകർന്നു നൽകുന്ന വ്ളോഗറാണ് രതീഷ് ആർ മേനോൻ. ആറു വർഷം മുമ്പ് തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് ലൈക്ക് ഇന്ന് ഒരു മില്യൺ കടന്നു. ഇന്റർനെറ്റിന്റെയും മൊബൈൽ ആപ്പുകളുടെയും അനന്ത സാധ്യതകളാണ് രതീഷ് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്ന് പ്രവാസികൾ ഉൾപെടെയുള്ളവർ രതീഷിന്റെ ഫാൻസാണ്. മൊബൈൽ സംബന്ധമായോ, കമ്പ്യൂട്ടർ സംബന്ധമായോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ രതീഷിനെ ബന്ധപ്പെടാം.

22-ാം വയസിലാണ് രതീഷ് കമ്പ്യൂട്ടറിന്റെ ബാലപാഠം പഠിച്ചത്. ഒരു സാധാരാണ കുടുംബത്തിലെ അംഗം പൊടുന്നനെയായിരുന്നു ടെക് വ്ളോഗറായി വളർന്നത്. ഇന്റർനെറ്റിലെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ട്രിക്കുകൾ രതീഷിനറിയാം. പ്ലസ് ടു പഠനത്തിന് ശേഷം നാട്ടിൽ ചെറിയ ജോലികൾ ചെയ്തുകൊണ്ടിരുന്ന രതീഷ് ഒരു കോളജിൽ പ്യൂണായി ജോലിക്ക് കയറി. കമ്പ്യൂട്ടർ സയൻസിൽ തൽപരനായിരുന്നു. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ രതീഷിന്റെ മിടുക്ക് കണ്ട് അവർക്കൊപ്പം കൂട്ടി. അവരുടെ കൂടെ കൂടി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ മിക്കതും മനസിലാക്കി. പിന്നീടങ്ങോട്ട് ആരെയും ഞെട്ടിക്കുന്ന വളർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP