Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദുത്വ നിലപാടിൽ മാറ്റമില്ലെന്ന് ഉദ്ധവ് താക്കറെ; രാമക്ഷേത്ര നിർമ്മാണത്തിനായി നൽകുക ഒരു കോടി രൂപയും; മഹാരാഷ്ട്ര മുഖ്യമന്ത്രി അയോധ്യ സന്ദർശിച്ചത് സഖ്യകക്ഷികളുടെ അതൃപ്തി വകവെക്കാതെ

ഹിന്ദുത്വ നിലപാടിൽ മാറ്റമില്ലെന്ന് ഉദ്ധവ് താക്കറെ; രാമക്ഷേത്ര നിർമ്മാണത്തിനായി നൽകുക ഒരു കോടി രൂപയും; മഹാരാഷ്ട്ര മുഖ്യമന്ത്രി അയോധ്യ സന്ദർശിച്ചത് സഖ്യകക്ഷികളുടെ അതൃപ്തി വകവെക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

അയോധ്യ: വഴിപിരിഞ്ഞത് ബിജെപിയുമായി മാത്രമാണെന്നും അല്ലാതെ ഹിന്ദുത്വ നിലപാടിൽ മാറ്റമില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ്‌സർക്കാരിന്റെ നൂറാം ദിനത്തിൽ അയോധ്യ സന്ദർശനത്തിനെത്തിയതായിരുന്നു ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമ്മാണത്തിനായി ഒരുകോടി രൂപ നൽകുമെന്നും സന്ദർശനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താക്കറെ അയോധ്യ സന്ദർശിക്കാനെത്തുന്നത്. മകൻ ആദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു.

ബിജെപിയുമായിട്ടാണ് വഴിപിരിഞ്ഞത് അല്ലാതെ ഹിന്ദുത്വവുമായിട്ടല്ല. ഹിന്ദുത്വം എന്നാൽ ബിജെപി എന്നല്ല. ഹിന്ദുത്വം എന്നാൽ വ്യത്യസ്തമായ ഒന്നാണ്. ഞാനൊരിക്കലും അതിൽ നിന്ന് പിരിഞ്ഞുപോന്നിട്ടില്ല. താക്കറെ വ്യക്തമാക്കി. ക്ഷേത്ര സന്ദർശനത്തിൽ ആരതി ഉഴിയാൻ തീരുമാനിച്ചെങ്കിലും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റുകയായിരുന്നു. രാമക്ഷേത്ര നിർമ്മാണം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു.

താക്കറെയുടെ അയോധ്യാ സന്ദർശനം അനുചിത വേളയിലാണെന്ന സഖ്യകക്ഷികളായ കോൺഗ്രസിന്റെയും എൻസിപിയുടെയും വിമർശനം വകവയ്ക്കാതെയാണ് താക്കറെ കുടുംബം അയോധ്യ സന്ദർശിച്ചത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിൾ ബാൽ താക്കറെ നൽകിയ സംഭാവനകൾ പരിഗണിച്ച് ട്രസ്റ്റിൽ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സന്ദർശനത്തിൽ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും ശിവസേന സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. എൻ.സി.പി.യും കോൺഗ്രസും, ശിവസേനയും അടങ്ങിയതാണ് മഹാരാഷ്ട്രയിലെ സഖ്യസർക്കാർ. ബിജെപിയുമായി മുഖ്യമന്ത്രി പദവിയിൽ ധാരണയിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് ശിവസേന എൻ.സി.പിയുടേയും കോൺഗ്രസിന്റെയും കൂട്ട് പിടിച്ച് സർക്കാർ രൂപീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP