Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളെ മുതൽ അബൂദബി-അൽഐൻ റോഡിലെ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിച്ച് തുടങ്ങും; നിയമലംഘകർക്ക് പിഴ ഉറപ്പ്

നാളെ മുതൽ അബൂദബി-അൽഐൻ റോഡിലെ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിച്ച് തുടങ്ങും; നിയമലംഘകർക്ക് പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

അബൂദബി: നാളെ മുതൽ അബൂദബി-അൽഐൻ റോഡിലെ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തിച്ച് തുടങ്ങും.പുതുതായി സജ്ജമാക്കിയിട്ടുള്ള ട്രാഫിക് ഗേറ്റുകൾ അബൂദബി എമിറേറ്റിലെ ട്രാഫിക് അപകടങ്ങൾ ഒഴിവാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തലസ്ഥാന നഗരിയിലെ എല്ലാ തിരക്കേറിയ റോഡുകളിലും പുതിയ സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസിന്റെ തൽസമയ അറിയിപ്പുകൾ ഡ്രൈവർമാരിലെത്തിക്കും.

അബൂദബി പൊലീസ് കൺട്രോൾ സന്റെറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഈ ഗേറ്റുകളിലെ സ്‌ക്രീനിൽ മോശം കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ പാലിക്കേണ്ട വേഗനിയന്ത്രണങ്ങളും മുന്നറിയിപ്പുകളും ലഭ്യമാക്കും. കനത്ത മഴയും മൂടൽമഞ്ഞും ഉൾപ്പെടെ റോഡിലെ അപകടകരമായ സാഹചര്യങ്ങളിൽ വേഗപരിധി ക്രമീകരിക്കാനും റോഡ് ഉപഭോക്താക്കൾക്ക് തത്സമയ ഉപദേശങ്ങൾ നൽകാനും കാലാവസ്ഥാ വിവരങ്ങൾ കൺട്രോൾ റൂമിൽനിന്ന് നൽകുന്നതിനും പൊലീസിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.

ഈ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങളുടെ ലൈസൻസുകൾ കാലഹരണപ്പെട്ടതാണെങ്കിൽ അതും കണ്ടെത്തും. പിഴയും ചുമത്തും. കാലഹരണപ്പെട്ട ലൈസൻസുള്ള വാഹനം ഗേറ്റ് കടന്നാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.വാഹനം ഏഴുദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മുമ്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കാതെ സഞ്ചരിക്കുന്ന ടെയിൽഗേറ്റിങ് നിയലംഘനം കണ്ടെത്തുന്ന ട്രാഫിക് കാമറകളും ഈ മാസം മുതൽ സ്മാർട്ട് ഗേറ്റുകളിൽ  സജീവമാക്കും. മുമ്പിലുള്ള വാഹനവുമായി അകലം പാലിക്കാതെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാർക്ക് 400 ദിർഹം പിഴയാണ് അബൂദബിയിൽ നടപ്പാക്കുന്നത്.

കാലാവസ്ഥ വ്യതിയാനവേളയിലും മറ്റും സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന താൽക്കാലിക വേഗനിയന്ത്രണങ്ങൾ പാലിക്കണമെന്നും ട്രാഫിക് പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. അമിതവേഗം, കാലഹരണപ്പെട്ട ലൈസൻസ് പ്ലേറ്റുകളുമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ, അനധികൃത ഹെവി വാഹനങ്ങൾ എന്നിവക്കെല്ലാം ഒട്ടേറെ ട്രാഫിക് നിയമലംഘന പിഴകൾ രേഖപ്പെടുത്തുന്ന റഡാറുകൾ സ്മാർട്ട് ഗേറ്റുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

മഞ്ഞ പെയിന്റിൽ അടയാളപ്പെടുത്തിയ റോഡ് ഷോൾഡറുകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നത്, ടെയിൽ ഗേറ്റിങ് കുറ്റകൃത്യങ്ങൾ എന്നിവയും സ്മാർട്ട് ഗേറ്റുകളിലൂടെ കണ്ടെത്താൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു.അബൂദബി-അൽഐൻ റോഡ്: സ്മാർട്ട് ഗേറ്റുകളിൽ നാളെ മുതൽ വേഗനിയന്ത്രണ മുന്നറിയിപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP