Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞു; ക്ഷമ ചോദിച്ചതിനാൽ സംപ്രേഷണം പുനരാരംഭിക്കാൻ അനുവദിച്ചു; രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാൽ രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിൻവലിച്ചു; മീഡിയാ വൺ ചീഫിന്റെ പ്രതികരണം പല്ലി മലർന്ന് കിടന്ന് ഉത്തരത്തിൽ താങ്ങുന്നതുകൊണ്ടാണെന്നും വി മുരളീധരൻ; സ്പർദ്ധ വളർത്തുന്ന തരത്തിൽ കലാപം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി; വിവാദം പുതിയ തലത്തിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞു; ക്ഷമ ചോദിച്ചതിനാൽ സംപ്രേഷണം പുനരാരംഭിക്കാൻ അനുവദിച്ചു; രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാൽ രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിൻവലിച്ചു; മീഡിയാ വൺ ചീഫിന്റെ പ്രതികരണം പല്ലി മലർന്ന് കിടന്ന് ഉത്തരത്തിൽ താങ്ങുന്നതുകൊണ്ടാണെന്നും വി മുരളീധരൻ; സ്പർദ്ധ വളർത്തുന്ന തരത്തിൽ കലാപം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി; വിവാദം പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സമുദായിക സ്പർദ്ധ വളർത്തുന്ന തരത്തിൽ ഡൽഹി കലാപം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംഭവത്തിൽ ഏഷ്യാനെറ്റ് മാപ്പു പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്വാതന്ത്രത്തിനായി പ്രവർത്തിച്ചവരാണ് ഭാരതീയ ജനതാ പാർട്ടി. നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ക്ഷമ ചോദിച്ചതിനാൽ സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയാണ് മുരളീധരന്റെ പ്രസ്താവന പുറത്തു വിട്ടത്.

രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് രണ്ടാമത്തെ ചാനലിന്റെ വിലക്ക് പിൻവലിച്ചതെന്നും മീഡിയ വൺ ചീഫിന്റെ പ്രതികരണം പല്ലി മലർന്ന് കിടന്ന് ഉത്തരത്തിൽ താങ്ങുന്നതുകൊണ്ടാണെന്നും മുരളീധരൻ വ്യക്തമാക്കി. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത്. മുരളീധരന്റെ പ്രസ്താവനയോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞുവെന്ന വാദമാണ് ചർച്ചയാകുന്നത്. മാപ്പു പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോഴും കേന്ദ്രത്തിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകൾ നൽകുന്നുണ്ട്. നടപടിക്കെതിരായ പ്രതിഷേധങ്ങളും കാണിച്ചു.

രുടേയും കൈയും കാലും പിടിക്കാതെ ഞങ്ങൾ തിരികെ എത്തിയെന്നായിരുന്നു മാപ്പു പറഞ്ഞ് തടിയൂരിയ ഏഷ്യാനെറ്റിനെ ട്രോളി മീഡിയവൺ പൊളിറ്റിക്കൽ എഡിറ്റർ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതെന്ന ചർച്ചയും സജീവമാണ്. ഏഷ്യാനെറ്റിനെ ട്രോളി മീഡിയവൺ പൊളിറ്റിക്കൽ എഡിറ്റർ റശീശുദ്ദീൻ രംഗത്തെത്തി. ആരുടേയും കൈയും കാലും പിടിക്കാതെ ഞങ്ങൾ തിരികെ എത്തി എന്ന തലക്കെട്ടിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു റശീശുദ്ദീന്റെ പ്രതികരണം. കലാപത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ വികാരം ആളിക്കത്തിക്കുന്ന വാർത്തകൾ സംപ്രേഷണം ചെയ്തതിനെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയവൺ ചാനലിനും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കി. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണു ഏഷ്യാനെറ്റിന്റെ വിലക്ക് പിൻവലിച്ചത്. രാവിലെ ഒമ്പതോടെ മീഡിയവണ്ണിന്റെ വിലക്കും നീക്കി. വിലക്ക് നീങ്ങിയത് എങ്ങനെ എന്ന് ഏഷ്യാനെറ്റ് മാനെജ്മെന്റ് വിശദീകരണം നൽകിയിട്ടില്ല. എന്നാൽ, തങ്ങൾക്കുള്ള വിലക്ക് കേന്ദ്രസർക്കാർ സ്വമേധയ നീക്കുകയായിരുന്നെന്ന് മീഡിയവൺ അവകാശപ്പെട്ടു. ഇതേത്തുടർന്ന്, ഏഷ്യാനെറ്റിനെ ട്രോളി മീഡിയവൺ പൊളിറ്റിക്കൽ എഡിറ്റർ റശീശുദ്ദീൻ രംഗത്തെത്തി. ആരുടേയും കൈയും കാലും പിടിക്കാതെ ഞങ്ങൾ തിരികെ എത്തി എന്ന തലക്കെട്ടിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു റശീശുദ്ദീന്റെ പ്രതികരണം. കലാപം കത്തിനിന്ന സമയത്ത് കലാപകാരികൾ നിന്നു മതം പറഞ്ഞു രക്ഷപ്പെട്ട റിപ്പോർട്ടർ കൂടിയാണ് റശീശുദ്ദീൻ.

ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. പിന്നീട് സർക്കാർ വിലക്ക് മാറ്റുകയും ചെയ്തു. 

അതേസമയം വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും വിവിധ രാഷ്ട്രീയ നേതാക്കളും കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണ് സർക്കാർ നടപടിയെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സിഎൽ തോമസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥ കാലത്തുപോലും ഉണ്ടാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നു.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മോശമായതിനു കണ്ണാടി തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചന ഉൾക്കൊള്ളുന്ന നടപടിയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനിൽക്കുന്നു. സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരായ പരിധി ലംഘിച്ചുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ആർഎസ്എസിനെ വിമർശിച്ചാൽ, സംഘപരിവാറിനെ വിമർശിച്ചാൽ പാഠം പഠിപ്പിക്കും എന്ന ഭീഷണിയാണ് ഉണ്ടായിട്ടുള്ളത്. ഇത് നാളെ സകല ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളെയും ഗ്രസിക്കുന്ന വിധത്തിൽ പടരും എന്നതു തിരിച്ചറിയണം. ജനാധിപത്യപരമായ ജാഗ്രത പാലിക്കുകയും വേണം. ഭയപ്പെടുത്തി ചൊൽപ്പടിക്കു നിർത്തുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ. അത്തരം സമീപനം തുടർച്ചയായി പാർലമെന്റിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജുഡീഷ്യറിയിലും പ്രയോഗിക്കുന്നത് സമീപ നാളുകളിൽ കണ്ടു. മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP