Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: രോഗബാധ സ്ഥിരീകരിച്ചതു കൊടിയത്തൂർ, വേങ്ങേരിയിലെ രണ്ട് കോഴിഫാമുകളിൽ; ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്ത് പക്ഷികളെ കൊന്ന് ദഹിപ്പിക്കും; ഉന്നതതലയോഗം ചേർന്ന് മൃഗസംരക്ഷണ വകുപ്പ്; സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകി മൃഗസംരക്ഷണവകുപ്പ്

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി: രോഗബാധ സ്ഥിരീകരിച്ചതു കൊടിയത്തൂർ, വേങ്ങേരിയിലെ രണ്ട് കോഴിഫാമുകളിൽ; ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്ത് പക്ഷികളെ കൊന്ന് ദഹിപ്പിക്കും; ഉന്നതതലയോഗം ചേർന്ന് മൃഗസംരക്ഷണ വകുപ്പ്; സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകി മൃഗസംരക്ഷണവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് കലക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്നു. ഒരുകിലോമീറ്ററിനുള്ളിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ യോഗം തീരുമാനിച്ചു. പത്തുകിലോ മീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ചംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി.

മൃഗസംരക്ഷണവകുപ്പ്, ആരോഗ്യവകുപ്പ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിനൊപ്പം പരിശീലന ക്ലാസുകളും നൽകി. 12 അംഗ ടീം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും 13 അംഗടീം കൊടിയത്തൂർ മേഖലയിലും പ്രവർത്തിക്കും. വേങ്ങേരിയിലെ ഒരു വീട്ടിൽ വളർത്തുകോഴികൾ കൂട്ടമായി ചത്തതോടെയെ വീട്ടുകാരൻ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ജില്ലയിലെ മറ്റൊരു സ്ഥലമായി കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇത് പക്ഷിപ്പനിയെ തുടർന്നാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. ദേശാടനപക്ഷികളിൽ നിന്ന് പടർന്നതാവാം എന്നാണ് പ്രാഥമിക നിഗമനം.

ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർ നടപടികൾ ചർച്ച ചെയ്യാൻ വിദഗ്ധ സംഘം കളക്റ്റ്രേറ്റിൽ അടിയന്തിര യോഗം ചേർന്നിരുന്നു. കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് 5 അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കെ രാജു അറിയിച്ചു. 2016ൽ കുട്ടനാട്ടിലെ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. അന്ന് താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചിരുന്നു.

എന്താണ് പക്ഷിപ്പനി

പ്രധാനമായും കോഴി, താറാവ്, വാത്ത്, ടർക്കി എന്നീ പക്ഷികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേർഡ് ഫ്ളൂ. രോഗബാധയേറ്റ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരാൻ ഇടയുണ്ട് എന്നത് രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പക്ഷിപ്പനിക്കു കാരണമായ വൈറസിനെയും സ്ഥിരീകരിച്ചതോടെ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുകയാണ് കേരളം. ഇപ്പോഴത്തെ ഈ രോഗബാധ Highly Pathogenic Avian Influenza A വൈറസ് അഥവാ H5N1 വൈറസ്മൂലം ഉള്ളതാണ്. ഒ7ച9 എന്നൊരു അവാന്തരവിഭാഗവും ഈ വൈറസിനുണ്ട്. രണ്ടായാലും പക്ഷിപ്പനി പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

രോഗലക്ഷണങ്ങൾ

പനി (ചിലപ്പോൾ 38 ഡിഗ്രി സെൽഷ്യസിനു മുകളിൽ). ക്ഷീണം, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങൾ). രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും കടുത്ത ശ്വാസതടസ്സം, ന്യുമോണിയ എന്നിവയായി മാറുകയും ചെയ്യും. അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( എന്ന അവസ്ഥയിലേക്ക് എത്തുന്നതോടെ മരണസാധ്യത വർധിക്കുന്നു. ശരാശരി 60 ശതമാനത്തോളമാണ് മരണനിരക്ക്. ചികിത്സതുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ രോഗം മാരകമാവുകയില്ല. മരുന്നുകൾ ലഭ്യമാണ്. ഡോക്ടറെ കണ്ട് രോഗം സ്ഥിരീകരിച്ചശേഷമേ ചികിത്സിക്കാവൂ. സ്വയംചികിത്സ അരുത്. സമാന ലക്ഷണങ്ങളോടുകൂടിയ മറ്റേതെങ്കിലും രോഗമാണെങ്കിൽ മരുന്നുകളും ചികിത്സാരീതിയും മാറ്റേണ്ടിവന്നേക്കാം.

രോഗപ്രതിരോധംരോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ഇതു ചെയ്യുമ്പോൾ പക്ഷികളുമായി നേരിട്ട് സമ്പർക്കം വരാതിരിക്കാൻ മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണം. പക്ഷിസ്രവങ്ങൾ, വിസർജ്യം, രക്തം എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. ചത്തു പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം എന്നിവ കത്തിക്കുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. കോഴിഫാമുകൾ, കോഴിക്കടകൾ എന്നിവയിൽ ജോലിചെയ്യുന്നവർ മാത്രമല്ല, രോഗബാധയേൽക്കാവുന്നതരത്തിൽ പക്ഷികളുമായി സമ്പർക്കംപുലർത്തുന്ന എല്ലാവരും മുൻകരുതലെടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP