Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇനി സൗജന്യ തൊഴിൽ പരിശീലനവും: പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേർന്ന്; 'ഉന്നതി' പരിശീലന പദ്ധതിക്ക് കേരളത്തിൽ ഈമാസം തുടക്കംകുറിക്കും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇനി സൗജന്യ തൊഴിൽ പരിശീലനവും: പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേർന്ന്; 'ഉന്നതി' പരിശീലന പദ്ധതിക്ക് കേരളത്തിൽ ഈമാസം തുടക്കംകുറിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇനി സൗജന്യ തൊഴിൽ പരിശീലനവും. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 'ഉന്നതി' എന്ന പരിശീലന പദ്ധതിക്ക് കേരളത്തിൽ ഈമാസം തുടക്കംകുറിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 100 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങളിലെ 18 മുതൽ 45 വയസ്സുവരെയുള്ള അംഗങ്ങൾക്കാണ് പരിശീലനം. സംസ്ഥാന തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേർന്നാണ് പദ്ധതി നടപ്പിൽവരുത്തുന്നത്. പൂന്തോട്ട നിർമ്മാണം, വെർമി കമ്പോസ്റ്റ് നിർമ്മാണം, ജൈവകൃഷി, മത്സ്യവിത്തുത്പാദനം, അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബ് അസിസ്റ്റന്റ് തുടങ്ങി വിവിധ തുറകളിലാണ് പരിശീലനം.

ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രമാണ് അർഹത. ഇവർക്ക് അഭിരുചിക്കും യോഗ്യതയ്ക്കും അനുസൃതമായ വിദഗ്ധ പരിശീലനം തിരഞ്ഞെടുക്കാം. ഈ വർഷം 1610 പേർക്ക് അവസരമുണ്ട്. ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന മുഖേനയാണ് പരിശീലനം. കൗശൽ പഞ്ചീ എന്ന ആപ്പ് മുഖേനയാണ് ഗുണഭോക്താക്കളുടെ വിവരങ്ങൾ ഓൺലൈനിൽ ചേർക്കുക. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ട ചുമതല ഗ്രാമപ്പഞ്ചായത്തിനാണ്. ഇവരെ ബ്ലോക്ക് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടിയാണ് അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായ പരിശീലനം തിരഞ്ഞെടുക്കേണ്ടത്. പരിശീലനദിവസങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം ലഭിക്കും. പരമാവധി 100 ദിവസത്തേക്കാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP