Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയപ്പോൾ മോഷണം പോയ ഹെൽമെറ്റ് രണ്ട് ദിവസത്തിനകം കണ്ടത് ഒ.എൽ.എക്‌സ് സൈറ്റിൽ വിൽപനയ്ക്ക് വച്ച നിലയിൽ; പൊലീസിൽ പരാതി നൽകിയതോടെ ഹെൽമെറ്റ് കണ്ടെടുത്ത് നൽകിയത് 24 മണിക്കൂറിനുള്ളിൽ; പൊലീസിന് കൈയടിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരന്റെ ഇരുചക്രവാഹനത്തിൽ നിന്ന് കാണാതായ ഹെൽമറ്റ് ഒ.എൽ.എക്സ് സൈറ്റിൽ.വിൽക്കാൻ വച്ചിരുന്നത് ഹെൽമെറ്റ് ഒറ്റരാത്രികൊണ്ട് പൊലീസ് വീണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകി.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കമ്പനിയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയ ടെക്നോപാർക്ക് ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ജെറിൻ ആൽബർട്ട് സ്റ്റേഡിയത്തിന്റെ പാർക്കിങ് സ്ഥലത്ത് വാഹനത്തിൽ തന്നെ ഹെൽമറ്റ് വച്ച് പരിപാടിക്ക് പോയി. രാത്രി തിരികെ വാഹനത്തിന് സമീപത്തെത്തിയപ്പോൾ ഹെൽമറ്റ് നഷ്ടപ്പെട്ടിരുന്നു.

വിലകൂടിയ ഹെൽമറ്റ് നഷ്ടപ്പെട്ടതിൽ നിരാശനായ ജെറിൻ രണ്ട് ദിവസത്തിനുശേഷം പ്രമുഖ ഓൺലൈൻ വിൽപന വെബ്സൈറ്റായ ഒഎൽഎക്സ് സന്ദർശിച്ചപ്പോൾ കണ്ടത് 3000 രൂപ വിലയിട്ട് വിൽപനയ്ക്ക് വച്ചിരിക്കുന്ന സ്വന്തം ഹെൽമറ്റ്. വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുൾപ്പെടുത്തി തിങ്കളാഴ്ച രാത്രി തന്നെ ജെറിൻ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അടുത്ത ദിവസം രാവിലെ 10.30 ന് സ്റ്റേഷനിൽ നിന്ന് വിളിയെത്തി. ജെറിൻ സ്റ്റേഷനിലെത്തി പരിശോധിച്ച് ഹെൽമറ്റ് തന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടു. ഹെൽമറ്റിലുണ്ടായിരുന്ന ഉരവിന്റെ പാടുകളാണ് കൃത്യമായി തിരിച്ചറിയാൻ ജെറിന് തുണയായത്. കേരള പൊലീസിന്റെ തക്കസമയത്തുള്ള പ്രവർത്തന മികവാണ് തനിക്ക് നഷ്ടമായ സാധനം ഇത്രവേഗം തിരികെ ലഭിക്കാൻ കാരണമായതെന്ന് ജെറിൻ പിന്നീട് ഫെയ്സ് ബുക്കിൽ കുറിച്ചു.

രാത്രി വൈകി ലഭിച്ച പരാതിയായിട്ടും ഒട്ടും താമസിക്കാതെ കൃത്യമായ അന്വേഷണം നടത്തിയതിനാലാണ് രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് കൈമറിഞ്ഞ ഹെൽമറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാൻ പൊലീസിനായത്. വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്ലാതിരുന്നിട്ടും കിട്ടിയ ഫോൺ നമ്പരുകൾ പിന്തുടർന്നാണ് പൊലീസ് ഹെൽമറ്റ് കണ്ടെത്തിയത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP