Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോം ജോസ് നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നോ? കെഎംഎംഎൽ മഗ്നീഷ്യം ഇറക്കുമതിക്കേസിൽ ചീഫ് സെക്രട്ടറിയെ വെള്ളപൂശി വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ ആയുസ് നാളെ അറിയാം; ഗ്ലോബൽ ടെൻഡർ നടത്തിയത് മാധ്യമവാർത്ത കരുവാക്കി; കൂടിയ വിലയ്ക്ക് മഗ്നീഷ്യം വാങ്ങിയപ്പോൾ നഷ്ടം വന്നത് 1 കോടി 21 ലക്ഷവും; ടോം ജോസിനു നൽകിയ ക്ലീൻ ചിറ്റിൽ വിജിലൻസ് പ്രത്യേക കോടതി തീരുമാനം നാളെ; മഗ്‌നീഷ്യം അഴിമതിക്കേസിലെ വിധി ചീഫ് സെക്രട്ടറിക്ക് നിർണ്ണായകം

ടോം ജോസ് നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നോ? കെഎംഎംഎൽ മഗ്നീഷ്യം ഇറക്കുമതിക്കേസിൽ ചീഫ് സെക്രട്ടറിയെ വെള്ളപൂശി വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ ആയുസ് നാളെ അറിയാം; ഗ്ലോബൽ ടെൻഡർ നടത്തിയത് മാധ്യമവാർത്ത കരുവാക്കി; കൂടിയ വിലയ്ക്ക് മഗ്നീഷ്യം വാങ്ങിയപ്പോൾ നഷ്ടം വന്നത് 1 കോടി 21 ലക്ഷവും; ടോം ജോസിനു നൽകിയ ക്ലീൻ ചിറ്റിൽ വിജിലൻസ് പ്രത്യേക കോടതി തീരുമാനം നാളെ; മഗ്‌നീഷ്യം അഴിമതിക്കേസിലെ വിധി ചീഫ് സെക്രട്ടറിക്ക് നിർണ്ണായകം

എം മനോജ് കുമാർ

തിരുവനന്തപുരം: കെഎംഎംഎൽ എംഡിയായിരിക്കെ മഗ്‌നീഷ്യം ഇറക്കുമതി ചെയ്തതിനെ തുടർന്ന് വന്ന അഴിമതിക്കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് കുരുങ്ങുമോ? കേസിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ടോം ജോസിനു ക്ലീൻ ചിറ്റ് നൽകി വിജിലൻസ് നൽകിയ റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യത്തിൽ കോടതി നാളെ വിധി പറയും. മഗ്‌നീഷ്യം ഇറക്കുമതി ഇടപാടിൽ കെഎംഎംഎല്ലിനു ഒരു കോടി 21 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയ കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

പക്ഷെ പരാതി നൽകിയ രവീന്ദ്രൻ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് അഴിമതിക്കേസിനു ആധാരമായ രേഖകൾ റിപ്പോർട്ടിനൊപ്പം വിജിലൻസ് സമർപ്പിച്ചിരുന്നില്ല. ഇത് പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് രേഖകൾ ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി നിർദ്ദേശം നൽകിയിരുന്നു. അന്തിമ റിപ്പോർട്ടിൽ ഒപ്പം സമർപ്പിക്കാത്ത രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയെങ്കിലും തുടർന്നും രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യണമെങ്കിൽ എല്ലാ രേഖകളും വേണം എന്നതിനാലാണ് കേസിന് ആധാരമായ രേഖകൾ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിനൊപ്പം ഹാജരാക്കാൻ വാദിഭാഗം കോടതിയിൽ ആവശ്യം ഉയർത്തിയത്.

നിലവിൽ ടോം ജോസിന് അനുകൂലമായ റിപ്പോർട്ട് ആണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇറക്കുമതിയിൽ അഴിമതിയില്ല. ഈ റിപ്പോർട്ട് ആണ് വിജിലൻസ് സമർപ്പിച്ചത്. ആദ്യ അന്വേഷണത്തിൽ 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു കേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിജിലൻസ് നൽകിയ അന്തിമ റിപ്പോർട്ട് പരിഗണിച്ച് വിജിലൻസ് പ്രത്യേക കോടതിക്ക് വേണമെങ്കിൽ കേസ് അവസാനിപ്പിക്കാം. അല്ലെങ്കിൽ തുടർ അന്വേഷണത്തിനു ഉത്തരവിടാം. അല്ലെങ്കിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളാനും കഴിയും. ഈ രീതിയിലുള്ള നീക്കം വന്നാൽ ചീഫ് സെക്രട്ടറി എന്ന നിലയിൽ ടോം ജോസിന് വൻ തിരിച്ചടിയാണ് ഈ കേസിൽ വരുക. ആദ്യം അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോം ജോസിനെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഈ ആശ്വാസം നിലനിൽക്കെ തന്നെയാണ് മഗ്‌നീഷ്യം ഇറക്കുമതി കേസിലും കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയത്.

മഗ്‌നീഷ്യം കേസിൽ വാദി ഭാഗം എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് ആധാരമായ രേഖകൾ സമർപ്പിക്കാനും വിജിലൻസ് റിപ്പോർട്ട് സ്വീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനും കേസ് നീട്ടിയത്. ആ കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്. കെഎംഎംഎല്ലിൽ കേസ്സിലെ നാളത്തെ വിധി അതുകൊണ്ട് തന്നെ ടോം ജോസിനു നിർണ്ണായകമായി മാറുകയാണ്. ഇ ടെൻഡർ വഴി സ്വകാര്യ കമ്പനികളിൽനിന്നു 88 മെട്രിക് ടൺ മഗ്‌നീഷ്യം വാങ്ങി. ബാക്കിയുള്ള 162 മഗ്‌നീഷ്യം കൂടിയവിലയ്ക്ക് വാങ്ങി. ഇതുവഴി കെഎംഎംഎല്ലിനു വൻ നഷ്ടം വന്നു. സ്ഥാപനത്തിനു 2.54 കോടി നഷ്ടമുണ്ടായെന്നുമായിരുന്നു ആദ്യകേസ്. പ്രാഥമികാന്വേഷണത്തിനു ശേഷം നഷ്ടം 1.21 കോടിയുടേതാക്കി നിജപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഗ്ലോബൽ ടെൻഡർ നടത്താതെ തന്നെ മഗ്‌നീഷ്യം ഇറക്കുമതി ചെയ്തിരുന്നെങ്കിൽ കെഎംഎംഎല്ലിനു വലിയ നഷ്ടം വരില്ലായിരുന്നു. ഗ്ലോബൽ ടെൻഡർ ഇല്ലാതെ മഗ്‌നീഷ്യം ഇറക്കുമതി ചെയ്താൽ കെഎംഎംഎല്ലിനു കോടികൾ നഷ്ടം വരുമെന്ന് അന്ന് മാധ്യമവാർത്തകൾ വന്നിരുന്നു. ഇതോടെയാണ് പൊതുജനതാത്പര്യാർഥം ഗ്ലോബൽ ടെൻഡർ നടത്തിയത്. ഗ്ലോബൽ ടെൻഡർ നടത്തിയാൽ മഗ്‌നീഷ്യത്തിനു വില കുറയുമോ എന്ന് മാർക്കറ്റ് സ്റ്റഡി കെഎംഎംഎൽ നടത്തിയില്ല. മാധ്യമവാർത്ത കണ്ട ശേഷം ഗ്ലോബൽ ടെൻഡറിന് തീരുമാനിക്കുകയായിരുന്നു. മഗ്‌നീഷ്യം ആദ്യം കെഎംഎംഎല്ലിനു നൽകിയ കോത്താരി മെറ്റൽസ് ലിമിറ്റഡ് തന്നെയാണ് ഫോറിൻ എജന്റ്‌റ് വഴി മഗ്‌നീഷ്യം എത്തിച്ചത് എന്നും സൂചനയുണ്ട്. കോത്താരിയിൽ നിന്ന് വിലകുറച്ച് മഗ്‌നീഷ്യം വാങ്ങിയശേഷം ഗ്ലോബൽ ടെൻഡർ വഴി കൂടിയ വിലയ്ക്ക് മഗ്‌നീഷ്യം ഇറക്കുമതി ചെയ്യുകയും ചെയ്തു. ഇതാണ് നഷ്ടത്തിൽ കലാശിച്ചത്. ഏകപക്ഷീയമായ തീരുമാനമാണ് മഗ്‌നീഷ്യം ഇറക്കുമതി കാര്യത്തിൽ ടോം ജോസ് എടുത്തതെന്നും സൂചനകളുണ്ട്.

201214 കാലത്താണ് കേസിനാസ്പദമായ ഇറക്കുമതി നടക്കുന്നത്. ഒരു മെട്രിക് ടൺ മഗ്‌നീഷ്യം 1.87 കോടി രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാൽ, ടോം ജോസ് ആഗോള ടെൻഡർ വിളിച്ചെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. 1.87 കോടി രൂപയ്ക്ക് ലഭിക്കുന്ന അതേ ഗുണനിലവാരമുള്ള മഗ്‌നീഷ്യം വിദേശത്തുനിന്ന് 2.62 കോടി രൂപയ്ക്ക് വാങ്ങി. ഈ രീതിയിൽ 162 മെട്രിക് ടൺ ഇറക്കുമതി ചെയ്തു. ഇതിലൂടെ സർക്കാർ ഖജനാവിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്‌ഐആർ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP