Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവായൂർ ആനയോട്ടമത്സരം; തുടർച്ചയായി എട്ടാം വർഷവും ഒന്നമതെത്തി ഗുരുവായൂർ ഗോപീകണ്ണൻ; ആനയോട്ടത്തിൽ അണിനിരന്നത് ഗുരുവായൂർ ദേവസ്വത്തിന്റെ 23 കൊമ്പന്മാർ; കിഴക്കേ ഗോപുരം കടന്ന് ഗോപീകണ്ണൻ ഒന്നമതെത്തിയപ്പോൾ ആർത്ത് വിളിച്ച് ഗുരുവായൂരിന്റെ ഹൃദയം

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ആനയോട്ടമത്സരത്തിൽ കൊമ്പൻ ഗോപീകണ്ണൻ ഒന്നാം സ്ഥാനം നേടി. തുടർച്ചയായി എട്ടാം വർഷമാണ് ഗുരുവായൂർ ഗോപീകണ്ണൻ ആനയോട്ടത്തിൽ ഒന്നാമത് എത്തുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 23 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്.

ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചാണ് ആനയോട്ടമത്സരം നടത്തുന്നത്. മത്സരത്തിൽ ജയിക്കുന്ന ആനയാവും ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വർണതിടമ്പ് ഏഴുന്നള്ളിക്കുക. ഗുരുവായൂർ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാൽ പരിസരത്ത് നിന്നുമാണ് ആനയോട്ട മത്സരം ആരംഭിക്കുന്നത്. മുന്നിലോടി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തിൽ ജയിക്കുക.

ജേതാവായ ആന അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണം നടത്തുന്നതോടെ മത്സരം അവസാനിക്കുന്നു. സമീപദിവസങ്ങളിൽ നാട്ടാനകൾ ഇടയുന്ന സംഭവം പതിവായതിനാൽ കനത്ത സുരക്ഷയിലാണ് ആനയോട്ടം നടന്നത്. മത്സരം ആരംഭിക്കുന്നത് മണിക്കുറുകൾ മുൻപ് തൃശ്ശൂരിൽ രണ്ടിടത്ത് ആനകൾ ഇടഞ്ഞതും സുരക്ഷ വർധിപ്പിക്കാൻ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP