Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു;'പരേതരുടെ കൂട്ടുകാരൻ' അഷ്റഫ് താമരശ്ശേരിക്ക് നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌ക്കാരം

നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു;'പരേതരുടെ കൂട്ടുകാരൻ' അഷ്റഫ് താമരശ്ശേരിക്ക് നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌ക്കാരം

സ്വന്തം ലേഖകൻ

റിയാദ്: റിയാദിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു.ഒരു പ്രതിഫലവും സ്വീകരിക്കാതെ ദൈവപ്രീതി മാത്രം കാംക്ഷിച്ച്, പ്രവാസ ലോകത്ത് നിന്നും ആയിരക്കണക്കിന് മൃതദേഹങ്ങൾ ദേശ ഭാഷാ വ്യത്യാസമില്ലാതെ ജന്മനാട്ടിലെത്തിക്കാൻ മുന്നിൽ നില്ക്കുന്ന 'പരേതരുടെ കൂട്ടുകാരൻ' അഷ്റഫ് താമരശ്ശേരിക്ക് നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌കാരവും, സ്വന്തം അനാരോഗ്യം പോലും വക വെയ്ക്കാതെ ആലംബഹീനരായ രോഗികൾക്ക് വേണ്ടി കേരളത്തിലുടനീളം സഞ്ചരിച്ച് സൗജന്യമായി ഗാനമേളകൾ നടത്തുന്ന യുവഗായിക 'കനിവിന്റെ വാനമ്പാടി' പ്രിയ അച്ചുവിന് നന്മ ഹ്യൂമാനിറ്റി യൂത്ത് ഐക്കൺ പുരസ്‌കാരവും സമർപ്പിക്കുവാനാണ് കൂട്ടായ്മ തീരുമാനിച്ചിട്ടുള്ളത്.

2020 ഏപ്രിൽ 10 ന് അസീസിയ ട്രയിൻ മാളിലെ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വെച്ച് നന്മോത്സവം 2020 എന്ന പേരിൽ നടത്തുന്ന കൂട്ടായ്മയുടെ പ്രഥമ വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്‌കാരങ്ങൾ കൈമാറുക. ഒപ്പം, സൗദിയിലെ സാമൂഹ്യ ജീവകാരുണ്യ മാധ്യമ ആതുരസേവന രംഗത്ത് വിലപ്പെട്ട സംഭാവന നല്കുന്നവരെയും ആദരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.ആഘോഷങ്ങളുടെ ഭാഗമായി കൂട്ടായ്മയിലെ അംഗങ്ങളും സൗദിയിലെ കലാകാരന്മാരും അണി ചേരുന്ന കലാവിരുന്നും കുട്ടികൾക്കും വനിതകൾക്കുമായുള്ള വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, നന്മയുടെ നിർവാഹക സമിതി അംഗവും ചിത്രകാരനുമായ സാബു ഫസലിന്റെ ചിത്ര പ്രദർശനം പ്രത്യേക പവിലിയനിൽ നടത്തുന്നതുമായിരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP