Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശൂർ ഒരളി ക്ഷേത്രത്തിലെ കൊമ്പൻ കാളിദാസൻ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത് രണ്ട് മണിക്കൂർ; ഒന്നാം പാപ്പാൻ മാമ്പിയെ കുത്താൻ ശ്രമിച്ചെങ്കിലും കുതറിമാറിയതിനാൽ അപകടം ഒഴിവായി; ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ രക്ഷപ്പെട്ടത് സാഹസികമായി ചാടി; ആനയെ സാഹസികമായി തളച്ചത് ബാഹുബലി താരം ചിറയ്ക്കൽ കാളിദാസനെ മെരുക്കിയ ആത്മബലത്തിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു. ഒളരി ഭഗവതി ക്ഷേത്രത്തിലെ കൊമ്പൻ കാളിദാസനാണ് ഇടഞ്ഞത്. ഇന്ന് രാവിലെ ക്ഷേത്രനടയിൽ തൊഴിയിക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇടഞ്ഞത്. എന്നാൽ ഏറെ നേരത്തെ പരിഭ്രാന്തിക്ക് ശേഷം ആനയെ കെട്ടുകയും ചെയ്തു. ഇന്നു രാവിലെ ക്ഷേത്രപറമ്പിൽ നിന്ന് ഇടഞ്ഞോടിയത്.

ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ സാഹസികമായി ചാടി രക്ഷപ്പെട്ടു. ചിറയ്ക്കൽ കാളിദാസന്റെ മുൻ പാപ്പാനും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുമുള്ള മാമ്പി ശരത്താണ് ഒരളി കാളിദാസന്റെ ഇപ്പോഴത്തെ ഒന്നാം പാപ്പാൻ. ഇടഞ്ഞോടിയ ആന മാമ്പിയെ കുത്താനും ശ്രമിച്ചു. തട്ടിയിട്ട് കുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഉരുണ്ടുമാറി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാടൻ ആന ആയതിനാൽ തന്നെ പുതിയ ചട്ടക്കാരനായ ഒന്നാം പാപ്പാനുമായി ആന ഇണങ്ങി വരാൻ താമസമെടുക്കും. അതിനാൽ ഏറെ പണിപ്പെട്ടായിരുന്നു ആനയെ തളച്ചത്.

ഇടഞ്ഞോടിയ ആന ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ രണ്ടു പനകൾ കുത്തി മറിച്ചിട്ടു. വിവരമറിഞ്ഞെത്തിയ എലിഫന്റ് സ്‌ക്വാഡും പൊലീസും പാപ്പാന്മാരും മറ്റും ചേർന്ന് രണ്ടു മണിക്കൂറോളം സമയമെടുത്താണ് ആനയെ തളച്ചത്.വടംകൊണ്ട് ബന്ധിച്ചെങ്കിലും ആന കൂടുതൽ അനുസരണക്കേട് കാണിച്ചു. പിന്നീട് പാപ്പാന്മാർ ചങ്ങലയിട്ട് ബന്ധിച്ചതോടെയാണ് ആശങ്കയൊഴിഞ്ഞത്. ആനയിടഞ്ഞതറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഒളരിയിലെത്തിയത്. ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. വെസ്റ്റ് സിഐ സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

ആനയിടഞ്ഞോടിയ സമയം ക്ഷേത്രത്തിനകത്ത് നിരവധി ഭക്തർ ദർശനത്തിനായി എത്തിയിരുന്നു. ഇവർ ആനയിടഞ്ഞതോടെ പേടിച്ച് പുറത്തേക്കോടി രക്ഷപ്പെട്ടു. രണ്ടു മണിക്കൂറോളം ക്ഷേത്രത്തിന് മുന്നിലും പറന്പിലുമായി ഇടഞ്ഞു നടന്ന ആന പറന്പിന് പുറത്തേക്ക് ഇറങ്ങാതിരുന്നതിനലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്.ക്ഷേത്രത്തിന് തൊട്ടടുത്താണ് ഇഎസ്‌ഐ ആശുപത്രി എന്നതിലാൽ കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചു. തിരക്കേറിയ ഒളരി ജംഗ്ഷനും ക്ഷേത്രത്തിന് സമീപത്താണ്.

നീരിലായിരുന്ന ആനയെ രണ്ടു ദിവസം മുൻപാണ് അഴിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായ പുറത്തേക്ക് കൊണ്ടുവന്നിരുന്നില്ല. പുറത്തേക്ക് ഇറക്കുമ്പോഴായിരുന്നു ആന ഇടഞ്ഞോടിയത്. വർഷങ്ങളായി ചിറയ്ക്കൽ കാളിദാസന്റെ പാപ്പാനായ ശരത്ത് പുതിയ ആനയുടെ ചട്ടം ഏറ്റെടുത്ത് മാസങ്ങൾ തികയുന്നതേയുള്ളു. തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ വിനോദാണ് ചിറയ്ക്കൽ കാളിദാസന്റെ ഇപ്പോഴത്തെ പാപ്പാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP