Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഡിക്കൽ ചെലവുകൾക്കും മക്കളുടെ വിവാഹത്തിനും ഉന്നതവിദ്യാഭ്യാസത്തിനും കൂടുതൽ പണം പിൻവലിക്കുന്നതിന് തടസ്സമില്ല; പിൻവലിക്കൽ പരിധി 5 ലക്ഷം വരെ; 2.09 ലക്ഷം കോടിയുടെ നിക്ഷേപവും 28.6 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും; ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും യേസ് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പരിഭ്രമിക്കാൻ ഒന്നുമില്ല; ഒരാൾക്കും പണം നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും; ആകെ വിഷമിക്കാനുള്ളത് ഓഹരി നിക്ഷേപകർക്ക് മാത്രം

മെഡിക്കൽ ചെലവുകൾക്കും മക്കളുടെ വിവാഹത്തിനും ഉന്നതവിദ്യാഭ്യാസത്തിനും കൂടുതൽ പണം പിൻവലിക്കുന്നതിന് തടസ്സമില്ല; പിൻവലിക്കൽ പരിധി 5 ലക്ഷം വരെ; 2.09 ലക്ഷം കോടിയുടെ നിക്ഷേപവും 28.6 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും; ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും യേസ് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പരിഭ്രമിക്കാൻ ഒന്നുമില്ല; ഒരാൾക്കും പണം നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും; ആകെ വിഷമിക്കാനുള്ളത് ഓഹരി നിക്ഷേപകർക്ക് മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും യേസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് ഉറപ്പ് നൽകി ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ ആർബിഐയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പ്രശ്‌നത്തിന് വളരെ വേഗം പരിഹാരം കാണുമെന്ന് കേന്ദ്ര ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്. യേസ് ബാങ്കിലെ ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ല. നിക്ഷേപകരുടെയും ബാങ്കിന്റെയും സമ്പദ് വ്യവസ്ഥയുടെയും താൽപര്യം കണക്കിലെടുത്താണ് നടപടികൾ സ്വീകരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.

മൊറട്ടോറിയം എന്താണ്?

50,000 രൂപ വരെയാണ് ഒരുമാസം യേസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പരിധിക്കുള്ളിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.

മെഡിക്കൽ ചെലവുകൾ, ഉന്നത വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഉയർന്ന തുക പിൻവലിക്കാം. ഇതിന്റെ പരിധി 5 ലക്ഷം രൂപയായിരിക്കും.

മൊറട്ടോറിയം എന്തിന്?

തിരിച്ചുകിട്ടാത്ത വായ്പകൾ ഏറെയാണ് യേസ് ബാങ്കിന്. ഒപ്പം നഷ്ടം നികത്താൻ വേണ്ട മൂലധനനിക്ഷേപവുമില്ല. മൂലധനം സമാഹരിക്കാൻ വിദേശ നിക്ഷേപകരുടെ അടക്കം സഹായം തേടാൻ ആർബിഐ സമയം നൽകിയെങ്കിലും ഒന്നും നടന്നില്ല. വലിയ നിക്ഷേപങ്ങൾ തുടർച്ചയായി ബാങ്കിൽ നിന്ന് പിൻവലിച്ചുകൊണ്ടുമിരുന്നു. ഇതാണ് ബാങ്കിനെ പ്രതിസന്ധിയിലാണ്.

യേസ് ബാങ്കിന്റെ ആസ്തി ബാധ്യതകൾ

ബാങ്കിന് 2.09 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഡെബിറ്റ് കാർഡുകളുടെ എണ്ണം നോക്കിയാൽ, 28.6 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുണ്ട്.

എപ്പോഴാണ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുക?

ഒരുപുനരുജ്ജീവന പദ്ധതി നടപ്പാക്കിയ ശേഷമാകും പണം പിൻവലിക്കൽ നിയന്ത്രണം നീക്കുക. 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസുണ്ട്. യേസ് ബാങ്കിനെ പുനരുദ്ധരിക്കാനോ ലയിപ്പിക്കാനോ ആർബിഐ പദ്ധതി തയ്യാറാക്കി വരുന്നു.

ബാങ്കിന്റെ ഓഹരിനിക്ഷേപകരെ എങ്ങനെ ബാധിക്കും?

നേരത്തെ ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയ ബാങ്കുകളുടെ അനുഭവം വച്ച് നോക്കുമ്പോൾ ഓഹരി നിക്ഷേപകരുടെ നഷ്ടം നികത്താൻ സാധ്യത കുറവാണ്.

30 ദിവസമാണ് മൊറട്ടോറിയം കാലാവധി. ആർബിഐ യേസ് ബാങ്കിനെ പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. ആശങ്കയ്ക്ക് വകയില്ലെന്നും സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ർവ് ബാങ്ക് നിയന്ത്രണമേർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വിലയെത്തി.

യേസ് ബാങ്കിന്റെ ധനകാര്യ സ്ഥിതി തുടർച്ചയായി താഴോട്ട് പോയതാണ് കാരണമെന്ന് കേന്ദ്ര ബാങ്കിന്റെ വിജ്ഞാപനത്തിൽ വിശദീകരിച്ചിരുന്നു.യേസ് ബാങ്കിന്റെ ബോർഡിനെയും ഉടനടി പിരിച്ചുവിട്ടു. മുൻ എസ്്ബിഐ സിഎഫ്ഒ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്‌മിനസ്ട്രേറ്ററായി നിയമിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് ഗുരുതരമായ ഭരണപ്രശ്നങ്ങൾ നേരിടുകയായിരുന്നെന്നും ഇതാണ് ധനസ്ഥിതി മോശമാകാൻ കാരണമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

യേസ് ബാങ്കിന്റെ നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കം ബാങ്കിന്റെ പുനഃസംഘടനയ്ക്കായി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പദ്ധതി കൊണ്ടുവരും. മൊറട്ടോറിയം കാലാവധിയായ 30 ദിവസം തീരും മുമ്പേ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വലിയ ബുദ്ധിമുട്ട് ദീർഘനാളത്തേക്ക് ഉണ്ടാവുകയില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന കൺസോർഷ്യത്തിന്റെ മൂലധനനിക്ഷേപത്തോടെ യേസ് ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ, ഗ്ലോബൽ നിക്ഷേപക റേറ്റിങ് ഏജൻസിയായ മൂഡീസ് യേസ് ബാങ്കിന്റെ റേങ്ങിങ് വെട്ടിക്കുറച്ചിരുന്നു, ആസ്തി മൂല്യത്തിലും മൂലധനനിക്ഷേപത്തിലും വന്ന ഇടിവാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വിദേശ നിക്ഷേപകരായ ജെസി ഫ്ളവേഴ്സ് ആൻഡ് കമ്പനി, ടിൽഡൻ ക്യാപ്പിറ്റൽ, ഓക്ക് ഹിൽ അഡ് വൈസേഴ്സ്, സിൽവർ പോയിന്റ് ക്യാപിറ്റൽ എന്നിവരിൽ നിന്ന് നിക്ഷേപക വാഗ്ദാനങ്ങൾ കിട്ടിയെന്ന് യേസ് ബാങ്ക് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. നവംബറിൽ മറ്റുപല പേരുകളും ഇതുപോലെ ബാങ്കിന്റെ ബോർഡ് വെളിപ്പെടുത്തിയെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നു.

മുംബൈയിലെ പ്രമുഖ സഹകരണ ബാങ്കായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആറ് മാസം കഴിയുമ്പോഴാണ് യേസ് ബാങ്കിനെ ആർബിഐ പിടികൂടുന്നത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎൽ&എഫ്എസ്, ദേവൻ ഹൗസിങ് ഫിനാൻസ്, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാപിറ്റൽ, എസ്സെൽ ഗ്രൂപ്പ് തുടങ്ങിയവയാണ് വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയിരുന്നു. യസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഈ കമ്പനികൾ കൂടുതൽ പണം തിരികെ നൽകാനുള്ളത്. എൻബിഎഫ്‌സി കിട്ടാക്കടത്തിൽ പെട്ട യേസ് ബാങ്കിന്റെ റാങ്കിങ്, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് താഴ്‌ത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP