Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൂസ്റ്റൺ കോൺഗ്രഷനൽ സീറ്റ്; ബുഷിന്റെ കൊച്ചുമകൻ പിയഴ്സ് ബുഷിന് കനത്ത പരാജയം

ഹൂസ്റ്റൺ കോൺഗ്രഷനൽ സീറ്റ്; ബുഷിന്റെ കൊച്ചുമകൻ പിയഴ്സ് ബുഷിന് കനത്ത പരാജയം

സ്വന്തം ലേഖകൻ

ഓസ്റ്റിൻ: ഹൂസ്റ്റൺ കോൺഗ്രഷനൽ സീറ്റിൽ മൽസരിച്ച മുൻ പ്രസിഡന്റ് എച്ച്. ഡബ്ല്യു. ബുഷിന്റെ കൊച്ചുമകൻ പിയഴ്സ് ബുഷിന് കനത്ത പരാജയം.നിലവിലുള്ള പ്രതിനിധി പീറ്റ് ഓൾസനാണ് .റിപ്പബ്ലിക്കൻപ്രൈമറിയിൽ പതിമൂന്നു പേർ മത്സരിച്ചതിൽ നാലാം സ്ഥാനത്തെത്താനെ ബുഷിനു കഴിഞ്ഞുള്ളൂ.40 വർഷത്തിനുള്ളിൽ ബുഷ് കുടുംബത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെടുന്ന ആദ്യ വ്യക്തിയുടെ പിയഴ്സ് ബുഷിന്റേത്.
പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

ബുഷിന്റെ കുടുംബവുമായി ട്രംപിനുള്ള അഭിപ്രായ വ്യത്യാസമാണ് റിപ്പബ്ലിക്കൻ വോട്ടർമാരെ പിയഴ്സിന് വോട്ടു ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെന്നു വിലയിരുത്തുന്നു.1978 ൽ ജോർജ് ഡബ്ല്യു. ബുഷ് ടെക്സസിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ബുഷ് കുടുംബത്തിന് ആദ്യമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പിന്നീടു നടന്ന ഗവർണർ, പ്രസിഡന്റ്, സ്റ്റേറ്റ് ലാൻഡ് കമ്മീഷണർ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ബുഷ് വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽ കഴിഞ്ഞ കാലങ്ങളിലെല്ലാം ശക്തമായ സാന്നിധ്യം തെളിയിച്ച ബുഷ് കുടുംബത്തിൽ നിന്നും ഒരാൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ട്രംപിന്റെ സ്വാധീനം റിപ്പബ്ലിക്കൻ പാർട്ടിയിൽ വർധിച്ചുവെന്നതിന് തെളിവാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP