Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യാവകാശം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു; അഡ്വ.പി. സന്തോഷ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യാവകാശം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു; അഡ്വ.പി. സന്തോഷ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

 ദുബായ് : കോഴിക്കോട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യാവകാശം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും,ബാർ കൗൺസിൽ എന്റോൾമെന്റ് കമ്മറ്റി ചെയർമാനുമായ അഡ്വ.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

പൗരത്വം ആണ് മനുഷ്യാവകാശത്തിന്റെ അടിസ്ഥാനമെന്നും, ഒരു പൗരന് തനതായ വ്യക്തിത്വം ലഭ്യമാക്കുക എന്നതാണ് 'മനുഷ്യാവകാശ'ത്തിന്റെ അന്തസത്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അഡ്വ.മുഹമ്മദ് സാജിദ് വിഷയം അവതരിപ്പിച്ചു. അഡ്വ.അസീസ് തോലേരി അധ്യക്ഷത വഹിച്ചു.ഹൈക്കോടതി അഭിഭാഷകൻ അഡ്വ.പ്രേം കുമാർ, അഡ്വ ഇബ്രാഹിം ഖലീൽ, അഡ്വ.ജമാൽ, അഡ്വ.സിയ നൂറുദ്ധീൻ എന്നിവർ സംസാരിച്ചു.മോഹൻ എസ് വെങ്കിട്ട്, ജമീൽ ലത്തീഫ് എന്നിവർ ഉപഹാരങ്ങൾ നൽകി.രാജൻ കൊളാവിപാലം സ്വാഗതവും, ബഷീർ സി കെ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP