Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം 30 ദശലക്ഷത്തിനു മുകളിൽ: ട്രാൻസ് യൂണിയൻ സിബിൽ പഠനം

വായ്പ എടുക്കുന്ന  വനിതകളുടെ എണ്ണം 30 ദശലക്ഷത്തിനു മുകളിൽ: ട്രാൻസ് യൂണിയൻ സിബിൽ പഠനം

സ്വന്തം ലേഖകൻ

കൊച്ചി: വായ്പ എടുക്കുന്ന വനിത ഉപഭോക്താക്കളുടെ എണ്ണം ഇന്ത്യയിൽ ദ്രുതഗതിയിൽ വർധിക്കുകയാണെന്നും വായ്പാ ഉത്പന്നങ്ങൾ പ്രാപ്യമായ സ്ത്രീകളുടെ എണ്ണം 30 ദശലക്ഷത്തിനു മുകളിൽ എത്തിയിരിക്കുകയാണെന്നും ട്രാൻസ് യൂണിയൻ സിബിൽ പഠനം പറയുന്നു. മൊത്തം വായ്പക്കാരിൽ വായ്പ എടുത്ത സ്ത്രീകളുടെ എണ്ണം 2013 സെപ്റ്റംബറിലെ 21 ശതമാനത്തിൽനിന്ന് 2019 സെപ്റ്റംബറിൽ 26 ശതമാനമായി ഉയർന്നിരിക്കുകയാണെന്നും പഠനം പറയുന്നു.

''വായ്പ എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധന ഇന്ത്യൻ വായ്പ വിപണിയുടെ വികാസത്തിന്റെ നല്ല സൂചനകളുടെ പ്രതിഫലനമാണ്. ഇത് സ്ത്രീകൾക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ ഒരുക്കുന്നു. വായ്പാ വിപണിയിലെ സാധ്യത ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തണം. വനിത വായ്പക്കാർക്കായി പ്രത്യേക വായ്പാ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് ബിസനസ് വളർച്ചയ്ക്ക് കളമൊരുക്കും.'' പഠനത്തിലെ കണ്ടെത്തലുകൾ വിവരിച്ചുകൊണ്ട് ട്രാൻസ് യൂണിയൻ സിബിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹർഷല ചന്ദ്രോർക്കർ പറഞ്ഞു.വായ്പ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചതിനൊപ്പം വായ്പ സംബന്ധിച്ച ഇവരുടെ അറിവും അവബോധവും വർധിക്കുകയും ചെയ്തിട്ടുണ്ട്. 2018-നും 2019-നും ഇടയിൽ സ്വന്തമായി വായ്പ കൈകാര്യം ചെയ്യുന്ന വനിത ഉപഭോക്താക്കളുടെ എണ്ണം 62 ശതമാനം വർധനയാണ് കാണിച്ചത്. പുരുഷന്മാരുടെ കാര്യത്തിലിത് 30 ശതമാനമാണ്. ഇത്തരത്തിൽ സ്വന്തമായി വായ്പ മാനേജ് ചെയ്യുന്ന സ്ത്രീകളിൽ 56 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, തെലുങ്കാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളാണ്.

സ്വന്തമായി വായ്പ മാനേജ് ചെയ്യുന്ന (സിബിൽ സ്‌കോർ എടുക്കുന്നവർ) സ്ത്രീകളുടെ എണ്ണത്തിൽ ആന്ധ്രപ്രദേശിന്റെ സംഭാവന അഞ്ചു ശതമാനമേ ഉള്ളുവെങ്കിലും അതിൽ 44 ശതമാനവും സിബിൽ സ്‌കോറും റിപ്പോർട്ടും എടുത്തു മൂന്നു മാസത്തിനകം വായ്പ എടുത്തു. വായ്പയെക്കുറിച്ച് മാത്രമല്ല, അതു ലഭിക്കുന്നതിൽ സിബിൽ റിപ്പോർട്ടിന്റെ പങ്കിനെക്കുറിച്ചും അവർ ബോധാവധികളാണ്.ഇത്തരത്തിൽ വായ്പ മാനേജ് ചെയ്യുന്ന 64 ശതമാനം സ്ത്രീ ഉപഭോക്താക്കളും പുതുതലമുറയിൽപ്പെട്ടവർ (1982നും 1996-നും ഇടയിൽ ജനിച്ചവർ) ആണെന്നതാണ് രസകരമായ സംഗതി.പുതുതലമുറയിൽപ്പെട്ട സ്ത്രീകളുടെ ശരാശരി സിബിൽ സ്‌കോർ 735 ആണ്. വായ്പ മാനേജ് ചെയ്യുന്ന സ്ത്രീകളുടെ കാര്യത്തിൽ ശരാശരി സിബിൽ സ്‌കോർ 734 ആണ്. അതേസമയം പുരുഷന്മാരുടെ ശരാശരി സിബിൽ സ്‌കോർ 726 ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP