Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്റെ സിനിമകളിൽ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാർവതി പറയുന്നത് കേട്ടു; ഞാൻ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാർവതിയുടെ സിനിമയായതെന്നാണ്; ഞാൻ ആരേയും നിർബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല'; പാർവതിയുടെ ഇസ്ലാമാഫോബിയ വിവാദത്തിൽ മറുപടിയുമായി ടേക്ക് ഓഫ് സംവിധായകൻ മഹേഷ് നാരായണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടേക്ക് ഓഫ്, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ഇസ്ലാമാാഫോബിയയുണ്ടെന്ന് പ്രതികരിച്ച നടി പാർവതിയെ വിമർശിച്ച് ടേക്ക് ഓഫീ സംവിധായകൻ മഹേഷ് നാരായണൻ.പാർവതിക്കോ ഈ പറഞ്ഞ ആളുകൾക്കോ ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ഇസ്ലാമോഫോബിയ എന്നതിനെ ഡിഫൈൻ ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടെന്നും മഹേഷ് നാരായണൻ പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

എന്താണ് ഘടകം എന്നത് കൃത്യമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷണൽ കഥയാണ്. അതിൽ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്.ടേക്ക് ഓഫിൽ സമീറ ഭർത്താവുമായാണ് ഇറാഖിൽ പോകുന്നത്. അങ്ങനെയൊരു നഴ്സ് യഥാർത്ഥത്തിൽ നടന്ന കഥയിൽ ഇല്ല. ഫിക്ഷണലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയിൽ ഏത് രീതിയിൽ കഥ മുൻപോട്ടു കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്'', മഹേഷ് നാരായൺ പറയുന്നു.

''എന്റെ സിനിമകളിൽ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാർവതി പറയുന്നത് കേട്ടു. ഞാൻ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാർവതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേത്. ഒരു സ്‌ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താത്പര്യമുണ്ടെങ്കിൽ ചെയ്താൽ മതിയെന്നാണ് പറയുന്നത്.വായിച്ചുനോക്കിയിട്ടുണ്ട് നിങ്ങൾക്ക് എന്തെങ്കിലും രീതിയിലുള്ള ഇഷ്യൂ ഉണ്ടെങ്കിൽ ചെയ്യണ്ട. ഒഴിവാക്കാം. ഞാൻ ആരേയും നിർബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് എനിക്ക് അറിയില്ല.

മമ്മൂക്കയെ പറയുമ്പോൾ പോലും, ഞാൻ സ്ത്രീവിരുദ്ധത എതിർക്കുന്ന ആളാണ്. അവർ പറഞ്ഞതിന്റെ കൂടെ നിൽക്കുന്ന ആളാണ്. പക്ഷേ അതിൽ മമ്മൂക്കയെ അല്ല പറയേണ്ടത്. അതിന്റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മൂട്ടി ഒരു അഭിനേതാവാണ്. സ്‌ക്രീനിൽ റെപ്രസന്റ് ചെയ്യുന്ന ആൾ മാത്രമാണ് അഭിനേതാവ്. എഴുത്തുകാരനാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടത്.

ടേക്ക് ഓഫിന് ശേഷമുണ്ടായ അവസ്ഥകളിലൊന്നും ഇവർക്കാർക്കും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. എനിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. സൗദിയിൽ നിന്നും എനിക്ക് ഒരു ഫത്വ ലഭിച്ചു. അതിന്റെ കാരണം ഇസ്ലാമോഫോബിയ അല്ല. സൗദിയെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമായി ഞാൻ റെപ്രസന്റ് ചെയ്തു എന്നതിന്റെ പേരിലായിരുന്നു അത്.

അത് ഒരിക്കലും ഒരു രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. അതിനെ ഇസ്ലാമോഫോബിയയുമായി കണക്ട് ചെയ്യരുത്. ഇറാൻ പോലൊരു ഇസ് ലാമിക് റിപ്പബ്ലിക് രാജ്യം അവരുടെ ഒരു റെസിസ്റ്റന്റ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ റെപ്രസന്റ് ചെയ്തിരിക്കുന്നത് ടേക്ക് ഓഫ് ആണ്.

ഒരു സിനിമ ഫിലിം ഫെസ്റ്റിവലിൽ സെലക്ട് ചെയ്യുന്നതിന് മുൻപ് ഒരു പ്രീ സ്‌ക്രീനർ ഉണ്ടാകും. ആ സ്‌ക്രീനറിൽ മതപരമായ ആളുകൾ ഉണ്ടാവുമല്ലോ.. അവർക്കാർക്കും ഇതിൽ ഇസ് ലാമോഫോബിയ ഫീൽ ചെയ്തില്ല, പാർവതി പറഞ്ഞു അവർക്ക് പിന്നീട് മനസിലായെന്ന്, ഇറാൻ പോലൊരു രാജ്യത്തിന് ചിലപ്പോൾ പിന്നീട് മനസിലാകുമായിരിക്കും (ചിരി).

ഇതിനകത്ത് ഒരു മതത്തിനേയും ഒരു വിഭാഗത്തിനേയും അപമാനിക്കുന്ന രീതിയിൽ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വളരെ ആലോചിച്ച് സൂക്ഷ്മമായി എഴുതിയ തിരക്കഥ തന്നെയാണ്.

സമീറ എന്ന ആള് അവർ ജീവിക്കുന്ന ആദ്യ വിവാഹത്തിൽ നിന്ന് തിരിച്ചുവരുന്നത് നമ്മൾ കാണിക്കുന്നുണ്ട്. ആ വിവാഹത്തിൽ അവർക്കുണ്ടായ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. ആ ബുദ്ധിമുട്ടിൽ നിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന സ്ത്രീയല്ലേ.. അതിന് ശേഷം രണ്ടാം വിവാഹം. അതിനേയും ആരും അഡ്രസ് ചെയ്യുന്നില്ല.

രണ്ടാം വിവാഹം അവർക്ക് സാധ്യമാകുന്നു. അതിന് ശേഷം ആ ഭർത്താവ് തിരിച്ചുവരുന്നുണ്ട്. അവർക്ക് പറ്റിയ പ്രശ്നങ്ങൾ പറയുന്നുണ്ട്. സാധാരണ രീതിയിലുള്ള ഒരു മുസ്ലിം കുടുംബത്തിലേക്ക് നമ്മൾ അഡ്രസ് ചെയ്യുന്നു എന്നേയുള്ളൂ. അല്ലാതെ അതിൽ ആരേയും മോശമായി കാണിക്കുകയോ ഏതെങ്കിലും മതത്തെ മോശമായി കാണിക്കുകയോ ചെയ്യുന്നില്ല'', ദ ക്യൂ ഷോ ടൈമിൽ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലായിരുന്നു മഹേഷിന്റ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP