Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിനക്ക് അറിയാവുന്നതിലും അധികം ഞാൻ നിന്നെ സ്‌നേഹിക്കുന്നു; നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു; സഹോദരന് പിറന്നാൾ ആശംസ നേർന്ന് സാറാ അലിഖാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സഹോദരൻ ഇബ്രാഹിമിന്റെ ജന്മദിനം ഒപ്പം ആഘോഷിക്കാനാകാത്തതിന്റെ വിഷമത്തിലാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. എന്നാൽ അതിന് പകരമായി താനും ഇബ്രാഹിമും അമ്മ അമൃത സിംഗും ഒരുമിച്ച് നടത്തിയ മാലിദ്വീപ് യാത്രയിലെ ചിത്രങ്ങൾ പങ്കുവച്ച് സഹോദരന് ആശംസ നേർന്നിരിക്കുകയാണ് സാറ.

ആഴ്ചകൾക്ക് മുമ്പ് അവധി ആഘോഷിക്കാൻ ഒരാഴ്ചയാണ് മൂവരും മാലി ദ്വീപിൽ ചെലവഴിച്ചത്. '' ഹാപ്പി ബർത്ത് ഡേ സഹോദരാ, നിനക്ക് അറിയാവുന്നതിലും അധികം ഞാൻ നിന്നെ സ്‌നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. നിനക്കൊപ്പമുണ്ടാകണമെന്ന് ഞാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. '' - സാറാ കുറിച്ചു.

അമ്മയെയും സഹോദരനെയും മിസ്സ് ചെയ്യുന്നുവെന്ന് ഷൂട്ടിങ് തിരക്കിലായ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇംത്യാസ് അലിയുടെ ലവ് ആജ് കൽ ആണ് സാറാ അലിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP