Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച് അമ്പത്തിയാറാം വയസ്സിലും നിത്യ യൗവ്വനമായി വിലസുന്ന 'ജനറൽ സെക്രട്ടറി'; മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മനസാക്ഷി സൂക്ഷിപ്പുക്കാരൻ കൂറുമാറുമ്പോൾ പുറത്തു വരുന്നത് 'അമ്മ'യുടെ മനസ്സിൽ ഇരിപ്പ്; സിദ്ദിഖിന്റെ വീട്ടിൽ മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ദിലീപും ഒരുമിച്ചിരുന്നത് വെറുതെയല്ല! കൂറുമാറിയ ഇടവേള ബാബു തള്ളിപ്പറയുന്നത് 'ഇര'യെ തന്നെ

ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച് അമ്പത്തിയാറാം വയസ്സിലും നിത്യ യൗവ്വനമായി വിലസുന്ന 'ജനറൽ സെക്രട്ടറി'; മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും മനസാക്ഷി സൂക്ഷിപ്പുക്കാരൻ കൂറുമാറുമ്പോൾ പുറത്തു വരുന്നത് 'അമ്മ'യുടെ മനസ്സിൽ ഇരിപ്പ്; സിദ്ദിഖിന്റെ വീട്ടിൽ മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ദിലീപും ഒരുമിച്ചിരുന്നത് വെറുതെയല്ല! കൂറുമാറിയ ഇടവേള ബാബു തള്ളിപ്പറയുന്നത് 'ഇര'യെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒറ്റപാർട്ടിയിൽ എല്ലാം മറന്ന് ഇടവേള ബാബു. നടൻ സിദ്ദിഖിന്റെ വീട്ടിൽ മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ദിലീപും ഒന്നിച്ചിരുന്ന് അടിച്ചു പൊളിച്ചപ്പോൾ സോഷ്യൽ മീഡിയ പങ്കുവച്ച സംശയം വെറുതയായില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും വലകൈയും താര സംഘടനയെ പിന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്ന ഇടവേള ബാബു എല്ലാം മറന്നു. ഇരയ്‌ക്കൊപ്പമാണ് പ്രഖ്യാപിച്ചത് കണ്ണിൽ പൊടിയിടാനുള്ള വെറും തന്ത്രമെന്നും തെളിഞ്ഞു. ഇതോടെ താര സംഘടനയായ അമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയ ആഞ്ഞടിക്കുകയാണ്. സത്യം പോലും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇടവേള ബാബുവിനെ മാറ്റിയതോടെ ചേരിതിരുവുകൾ ഇനി മലയാള സിനിമയിൽ സജീവമാകും.

അമ്പത്തിയാറു വയസ്സുള്ള ഇടവേള ബാബു അവിവാഹിതനാണ്. 1982ൽ പുറത്തിറങ്ങിയ ഇടവേളയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ചെറിയ വേഷങ്ങളിലേക്ക് പിന്നീട് ഒതുങ്ങി. താരസംഘടനയുടെ തലപ്പത്ത് എത്തിയതോടെ മലയാള സിനിമയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രധാനിയായി ഇടവേള ബാബു മാറി. ടിവി ചാനലുകളിൽ സ്റ്റാർ നെറ്റുകളും മറ്റും സംഘടിപ്പിക്കുന്നതിൽ പ്രധാനിയാണ് ഇന്ന് ഇടവേള ബാബു. അങ്ങനെ സിനിമയിലെ പ്രധാനിയായ ഇടവേള ബാബു നടിക്കൊപ്പം വിചാരണയിൽ നിൽക്കുമെന്നാണ് ഏവരും കരുതിയത്. ഇതാണ് തെറ്റുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും സോഷ്യൽ മീഡയയിൽ ഉയരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയത് പൊലീസിനേയും ഞെട്ടിച്ചു. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. എട്ടാം പ്രതിയായ നടൻ ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയിൽ നേരത്ത പരാതി നൽകിയിരുന്നു. എന്നാൽ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. ഈ വാദത്തെ പൊളിക്കുന്ന മൊഴിയാണ് ഇടവേള ബാബു പൊലീസിൽ നൽകിയത്. 'നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായി. അതിന് ശേഷം കാവ്യയും നടിയും തമ്മിൽ മിണ്ടാതായി'-എന്നായിരുന്നു പൊലീസിന് നൽകിയ മൊഴി. വിചാരണയ്ക്ക് എത്തിയപ്പോൾ കഥ മാറി. ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്ന് ഇടവേള ബാബു കോടതിയിൽ പറഞ്ഞു. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു.

നേരത്തെ താൻ ഇരയ്‌ക്കൊപ്പമാണെന്നും എന്നാൽ പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അമ്മയുടെ പ്രസിഡന്റായപ്പോൾ മോഹൻലാൽ പറഞ്ഞിരുന്നു. ഇത് മനസ്സിൽ ഉൾക്കൊണ്ടാണ് ഇടവേള ബാബു മൊഴി നൽകിയതെന്നാണ് സോഷ്യൽ മീഡിയയുടെ നിലപാട്. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് ഇടവേള ബാബു കോടതിയിൽ നൽകിയ മൊഴിയെന്ന് പ്രോസിക്യൂഷനും വിശ്വസിക്കുന്നു. ഇതോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ താര സംഘടന തന്നെ മുന്നിൽ നിൽക്കുന്നുവെന്ന തോന്നലാണ് പൊതു സമൂഹത്തിൽ ഉയരുന്നത്.

ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത അവസരത്തിൽ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽനിന്ന് രാജിവച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതുകൊണ്ടല്ലെന്നും ഇതിനു മുമ്പ് ദിലീപ് തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ 'അമ്മ' ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷം പ്രതികരിച്ചിരുന്നു. ഇപ്പോൾ കോടതിയിൽ നടിയെ ഇടവേള ബാബു തള്ളി പറഞ്ഞതോടെ ദിലീപിനെ രക്ഷിക്കാൻ സിനിമയിലെ പലരും ശ്രമിച്ചുവെന്ന് വ്യക്തമാവുകയാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടോ എന്നതായിരുന്നില്ല വിചാരണയിൽ ഇടവേള ബാബുവിനോട് ചോദിച്ചത്. നടി പരാതി പറഞ്ഞോ എന്നതായിരുന്നു. എന്നാൽ അതു പോലും ചങ്കുറപ്പോടെ പറയാൻ ഇടവേള ബാബുവിന് കഴിഞ്ഞില്ല.

നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ വ്യാഴാഴ്ച പറഞ്ഞതാണ് തന്റെ യഥാർഥ മൊഴിയെന്ന് ഇടവേള ബാബു പറഞ്ഞു. കോടതിയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തുപറയാൻ പറ്റില്ല. എന്നാൽ, ഇതിനു വിപരീതമായി ചില മാധ്യമങ്ങളിൽ വന്ന കാര്യങ്ങൾ ശരിയല്ല. നേരത്തേ പൊലീസ് തയ്യാറാക്കിയെന്നു പറയുന്ന മൊഴിയിൽ താൻ പറഞ്ഞ കാര്യങ്ങളല്ല ഉൾപ്പെടുത്തിയത്. വ്യാഴാഴ്ച കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് തന്റെ അറിവിലുള്ളതെന്നും അതാണ് കോടതിയെ ബോധിപ്പിച്ചതെന്നും ഇടവേള ബാബു പറഞ്ഞു.

ഇതോടെ കുഞ്ചാക്കോ ബോബനും സിദ്ദിഖും മുകേഷുമെല്ലാം മൊഴി മാറ്റുമെന്ന ആശങ്കയിൽ പ്രോസിക്യൂഷൻ എത്തുകയാണ്. വ്യാഴാഴ്ച മൂന്നുമണിക്കൂറിലേറെ ഇടവേള ബാബുവിനെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയതായി സൂചനയുണ്ട്. നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരെ ശനിയാഴ്ച വിസ്തരിക്കും. നടി ഭാമയും എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP