Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് അച്യുതാനന്ദനും ചവറ എംഎൽഎ വിജയൻ പിള്ളയ്ക്കും ഇനി നിയമസഭാ യോഗത്തിൽ പങ്കെടുക്കാൻ ആവില്ലേ? രണ്ട് പേരുടേയും ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ; കാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണ പിള്ളയും മാസങ്ങളായി പൊതുപരിപാടികൾ വേണ്ടെന്ന് വച്ച് വീട്ടിൽ തന്നെ; വിഎസിനും വിജയൻ പിള്ളയ്ക്കും അവധി അനുവദിച്ച് നിയമസഭ

വി എസ് അച്യുതാനന്ദനും ചവറ എംഎൽഎ വിജയൻ പിള്ളയ്ക്കും ഇനി നിയമസഭാ യോഗത്തിൽ പങ്കെടുക്കാൻ ആവില്ലേ? രണ്ട് പേരുടേയും ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ; കാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണ പിള്ളയും മാസങ്ങളായി പൊതുപരിപാടികൾ വേണ്ടെന്ന് വച്ച് വീട്ടിൽ തന്നെ; വിഎസിനും വിജയൻ പിള്ളയ്ക്കും അവധി അനുവദിച്ച് നിയമസഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനും ചവറ എംഎ‍ൽഎ. എൻ. വിജയൻ പിള്ളയ്ക്കും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് പൂർണ്ണ വിശ്രമം. ഇരുവരുടേയും രോഗാവസ്ഥ ഗുരുതരമാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് നിയമസഭ ഇവർക്ക് അവധി നൽകി. അവരുടെ അവധിയപേക്ഷ സ്പീക്കർ വായിച്ചത് സഭ അംഗീകരിച്ചു. മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായ ആർ ബാലകൃഷ്ണ പിള്ളയും കുറച്ചു നാളായി വീട്ടിൽ വിശ്രമത്തിലാണ്. പൊതു പരിപാടികളിലൊന്നും കാബിനറ്റ് റാങ്കുള്ള പിള്ള പങ്കെടുക്കുന്നില്ല.

ശാരീരികാസ്വാസ്ഥ്യം കാരണം ഡോക്ടർമാർ കുറച്ചുദിവസംകൂടി വിശ്രമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദൻ അപേക്ഷയിൽ പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ സഭയിലെത്താനാവില്ലെന്ന് വിജയൻ പിള്ളയും അറിയിച്ചു. ഇതോടെയാണ് അവധി നൽകിയത്. ഇതോടെ രണ്ട് പേർക്കും ഇനി നിയമസഭയിൽ എത്താനാകുമോ എന്ന ആശങ്ക സജീവമാണ്. ഇത്തരം ചർച്ചകൾ നേരത്തേയും സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. എന്നാൽ വിഎസിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക വേണ്ടെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന സൂചന. ശ്രീചിത്രയിലെ ചികിൽസയിലൂടെ വിഎസിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.

ആരോഗ്യകരമായ കാരണങ്ങളാൽ തിരുവനന്തപുരത്തെ കവടിയാറുള്ള വീട്ടിൽ വിശ്രമത്തിലാണ് വി എസ് അച്യുതാനന്ദൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയൻ പിള്ളയുടെ രോഗവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. വിജയൻ പിള്ളയോടും കുടുംബാംഗങ്ങളോടും ചികിത്സിക്കുന്ന ഡോക്ടർമാരോടും ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. തിരിച്ചുവരവിനായി കാത്തിരിക്കാംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നുരാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചവറ വിജയൻപിള്ള എംഎ‍ൽഎയെ മുഖ്യമന്ത്രി പിണറായിവിജയൻ സന്ദർശിച്ചത്. ഐസിയുവിൽ കഴിയുന്ന വിജയൻപിള്ളയുടെ ആരോഗ്യ നില സംബന്ധിച്ച് ഒപ്പമുണ്ടായിരുന്ന ഡോക്ടർ ചാൾസ് വിശദീകരിച്ചു. വിജയൻപിള്ളയും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചു. 10 മിനിറ്റോളം സന്ദർശനം നീണ്ടു .

തുടർന്ന് പുറത്തെത്തിയ മുഖ്യമന്ത്രി വിജയൻ പിള്ളയുടെ ഭാര്യ സുമ, മക്കൾ സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷമി, മരുമകൻ ജയകൃഷ്ണൻ എന്നിവരുമായും സംസാരിച്ചു. ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും അറിയിച്ചിരുന്നു.

More News in this category+

MNM Recommends +

Go to TOP