Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലുടമയുടെ കൊടിയ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിദാസിന് ചികിത്സ സഹായവുമായി മമ്മൂട്ടി: ഏറ്റെടുക്കുന്നത് മമ്മൂട്ടി ഡറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം; പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി നോർക്കയും

തൊഴിലുടമയുടെ കൊടിയ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിദാസിന് ചികിത്സ സഹായവുമായി മമ്മൂട്ടി: ഏറ്റെടുക്കുന്നത് മമ്മൂട്ടി ഡറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം; പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി നോർക്കയും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജോലിക്ക് മലേഷ്യയിലെത്തി തൊഴിലുടമയുടെ കൊടിയ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു. ഹരിദാസിന്റെ ദുരവസ്ഥ മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ആശുപത്രി അധികൃതരും മമ്മൂട്ടിയും ചികിത്സാ സഹായവുമായി എത്തിയിരിക്കുന്നത്. കൂടാതെ ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു.

പതഞ്ജലിക്കു കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലും ആശുപത്രിയുണ്ട്. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും ഡോ. ജ്യോതിഷ് കുമാർ പറഞ്ഞു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം. നാല് വർഷമായി ഹരിദാസൻ മലേഷ്യയിൽ പോയിട്ട്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി ബാർബർ ജോലിക്കായാണ് പോയത്. എന്നാൽ വേതനം സ്ഥിരമായി കിട്ടുന്നില്ലായിരുന്നു. വല്ലപ്പോഴും കിട്ടുന്ന ചെറിയ തുകകൾ ഏജൻസി വഴി നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ആറ് മാസമായി ഇദ്ദേഹത്തിന് തീരെ പണം ലഭിച്ചിരുന്നില്ല. മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് ബന്ധുക്കൾക്ക് യാതൊരു വിവരവും ലഭിച്ചില്ല. ഹരിദാസന്റെ പാസ്‌പോർട്ടും മറ്റ് രേഖകളും തൊഴിലുടമയുടെ കൈവശമായതിനാൽ ഇയാൾക്ക് തിരികെ വരാനുള്ള വഴികളും അടഞ്ഞു.

ഇതിനിടെയാണ് തൊഴിലുടമയുടെ പീഡനം. ശരീരമാസകലം പൊള്ളലേൽപ്പിച്ച ഹരിദാസിനെ ഒരാഴ്ചയോളം മരുന്നൊന്നും കൊടുക്കാതെ പീഡിപ്പിച്ചു. ഒരാഴ്ചയോളം നിന്നുകൊണ്ട് ഉറങ്ങുകയായിരുന്നു ഇയാളെന്ന് ഭാര്യ പറഞ്ഞു. സുഹൃത്ത് വഴി തന്റെ ചിത്രങ്ങൾ ഹരിദാസ് നാട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിലൂടെയാണ് ക്രൂരത പുറത്തറിഞ്ഞത്. നോർക്ക ഉദ്യോഗസ്ഥർ ഇന്നലെ ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു. പ്രവാസികൾക്കുള്ള സഹായങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി. പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള അപേക്ഷ പൂരിപ്പിച്ചു വാങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP