Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ മോദി സർക്കാരിന്റെ അസാധാരണ കാലതാമസം; എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നത് എന്തെന്ന് ചോദിച്ച് സുപ്രീം കോടതി; രണ്ടുദിവസത്തിനകം ഫയൽ ചെയ്യാമെന്ന് അറ്റോർണി ജനറൽ; കേന്ദ്ര സർക്കാർ കേസ് മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ മോദി സർക്കാരിന്റെ അസാധാരണ കാലതാമസം; എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നത് എന്തെന്ന് ചോദിച്ച് സുപ്രീം കോടതി; രണ്ടുദിവസത്തിനകം ഫയൽ ചെയ്യാമെന്ന് അറ്റോർണി ജനറൽ; കേന്ദ്ര സർക്കാർ കേസ് മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സമർപ്പിച്ച ഹർജിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതെന്തന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. കേന്ദ്ര സർക്കാർ മനഃപ്പൂർവ്വം വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപിയും രംഗത്ത്.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് അടക്കമുള്ള കക്ഷികൾ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതെന്തന്നാണ് സുപ്രീംകോടതി ചോദിച്ചത്. മുസ്ലിംലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ഹർജി പരിഗണിക്കുന്നതിലുള്ള കാലതാമസം ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന് മുൻപാകെ ഇന്ന് പരാമർശിച്ചതിനെ തുടർന്നാണ് കോടതി കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന അറ്റോർണി ജനറലിനോട് കാലതാമസത്തിനുള്ള കാരണം ആരാഞ്ഞത്്. എതിർസത്യവാങ്മൂലം നേരത്തെ തന്നെ തയ്യാറായതായും രണ്ട് ദിവസത്തിനകം ഫയൽ ചെയ്യാമെന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ മറുപടി നൽകി.

ഡിസംബറിൽ മുസ്ലിംലീഗ് സമർപ്പിച്ച ഹർജി ഫെബ്രവരിയിൽ കേൾക്കാമെന്നായിരുന്നു കോടതി പറഞ്ഞതെന്നും മാർച്ചായിട്ടും നടപടികൾ ആയില്ലെന്നും മുസ്ലിംലീഗിന് വേണ്ടി കപിൽ സിബലും അഡ്വ. ഹാരിസ് ബീരാനും ചീഫ് ജസ്റ്റിസിന് മുൻപാകെ ചൂണ്ടിക്കാട്ടി. ഹോളി അവധിക്ക് ശേഷം ഹറജികളിൽ വാദം കേൾക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ശബരിമല പുനഃപരിശോധന ഹറജയിൽ വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടന്നും അതിന് ശേഷം മാത്രമേ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയുള്ളൂവെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് രണ്ട് മണിക്കൂർ വീതമെങ്കിലും ഹറജികൾ പരിഗണിക്കണമെന്ന് കപിൽ സിബൽ ആവർത്തിച്ചാവശ്യപ്പെട്ടു. തുടർന്ന് ഹോളി അവധിക്ക് ശേഷം വിഷയം കോടതിക്ക് മുൻപാകെ വീണ്ടും പരമാർശിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ കപിൽ സിബലിനോട് നിർദ്ദേശിച്ചു. മാർച്ച് 9 മുതൽ 16 വരെയാണ് ഹോളി അവധി. ജനുവരി 22ന് ഹറജികൾ പരിഗണിച്ച കോടതി നാലാഴ്‌ച്ചക്കകം എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. നാലാഴ്‌ച്ച കഴിഞ്ഞിട്ടും എതിർ സത്യവാങ്മൂലം സമർപ്പിക്കാതെ കേസ് നീട്ടികൊണ്ടുപോവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെയാണ് മുസ്ലിംലീഗിന് വേണ്ടി ഹാജരായ അഭിഭാഷകർ ഇന്നലെ കോടതിക്ക് മുൻപാകെ പരമാർശിച്ചത്.

അതേ സമയം പാർലമെന്റിലായാലും കോടതിയിലായാലും ജനങ്ങളനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളെ പരിഗണിക്കാതെ അനന്തമായി നീട്ടികൊണ്ടുപോവുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലിംലീഗ് സമർപ്പിച്ച ഹർജിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ വൈകുന്നതെന്തന്ന സുപ്രീംകോടതി പരാമർശത്തെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അരങ്ങേറിയ കലാപത്തെ പറ്റി പോലും പാർലമെന്റിൽ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ മടി കാണിക്കുകയാണ്. പൗരത്വ പ്രക്ഷോഭങ്ങൾ രാജ്യമൊട്ടുക്കും ശക്തിയാർജ്ജിക്കുകായാണ്. ജനങ്ങളുടെ പ്രതീക്ഷ കോടതിയിലാണ്. എന്നാൽ കോടതി ഹർജി പരിഗണിക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് എതിർസത്യവാങ്മൂലം സമർപ്പിക്കുന്നത് കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് ലീഗിന് വേണ്ടി ഹാജരായ അഭിഭാഷകർ കേന്ദ്ര സർക്കാർ മനഃപ്പൂർവ്വം കാലതാമസം വരുത്തുന്നത് ചീഫ് ജസ്റ്റിസിന് മുൻപാകെ പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP