Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്കർ സൗകര്യമില്ലാത്ത ജൂവലറി ഉടമകളെ നിരീക്ഷിച്ച ശേഷം ശ്രദ്ധ മാറ്റി സ്വർണബാഗ് തട്ടിയെടുക്കുക പതിവ് രീതി; 50 പവൻ സ്വർണവും ആറ് കിലോ വെള്ളിയും കവർന്ന കേസിൽ സംഘത്തിലെ രണ്ടാമനും പിടിയിൽ; അറസ്റ്റിലായത് ബീഹാർ സ്വദേശി

ലോക്കർ സൗകര്യമില്ലാത്ത ജൂവലറി ഉടമകളെ നിരീക്ഷിച്ച ശേഷം ശ്രദ്ധ മാറ്റി സ്വർണബാഗ് തട്ടിയെടുക്കുക പതിവ് രീതി; 50 പവൻ സ്വർണവും ആറ് കിലോ വെള്ളിയും കവർന്ന കേസിൽ സംഘത്തിലെ രണ്ടാമനും പിടിയിൽ; അറസ്റ്റിലായത് ബീഹാർ സ്വദേശി

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജൂവലറി ഉടമകളെ കബളിപ്പിച്ച് 50 പവൻ സ്വർണ്ണവും 6 കിലോഗ്രാം വെള്ളിയും കവർന്ന കേസ്സിലെ സംഘത്തിൽപെട്ട രണ്ടാമനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവൻ ഒഡീഷ സ്വദേശി ദാസ് സഹിൽ (23) രണ്ടു ദിവസം മുമ്പ് ഒഡീഷ്സയിൽ നിന്ന് അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.

ബീഹാർ സംസ്ഥാനം പാറ്റ്‌ന ജില്ലയിൽ ,ബാസർ മാച്ചാച്ച വില്ലേജ്, ടോൾ കൊരിയാഹി ഭാഗത്ത്, ധാനാ-സീതാമാരി വാർഡ്-8-ൽ, ഫക്കിറ ഠാക്കൂർ മകൻ 32 വയസ്സുള്ള രാജീവ് ഠാക്കൂർ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു ജൂവലറികൾ കേന്ദ്രീകരിച്ചു നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി കിഴക്കമ്പലത്ത് നിന്നും പിടിയിലായത്. പ്രതികളുമായി മുൻ പരിചയമുള്ള രാജീവ് ഠാക്കൂറാണ് മോഷണ സംഘത്തിന് കിഴക്കമ്പലത്ത് താമസസൗകര്യമൊരുക്കികൊടുക്കുകയും, പൊലീസ് പ്രതികളെ അന്വേഷിച്ചു പിന്തുടർന്ന് ചെന്നപ്പോൾ പ്രതികളെ രക്ഷപെടാൻ സഹായിച്ചതും.

പ്രതികളെ രക്ഷപെടാൻ സഹായിച്ചതിന് പ്രതിഫലമായി മോഷണ സംഘം നൽകിയ ജൂവലറിയിൽ നിന്ന് നഷ്ടപ്പെട്ട രണ്ടു സ്വർണ്ണ മോതിരങ്ങൾ പ്രതിയുടെ പേഴ്‌സിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സ്വന്തമായി ലോക്കർ സൗകര്യങ്ങളില്ലാത്തതിനാൽ സ്വർണ്ണവും പണവും കടയടച്ചശേഷം വീടുകളിലേക്ക് കൊണ്ടു പോകുന്ന ജൂവലറി ഉടമസ്ഥരെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം ആ ഷോപ്പിന്റെ താഴിൽ മെഴുക് വച്ചടച്ചോ, മാലിന്യങ്ങൾ വിതറിയോ സ്വർണം സൂക്ഷിച്ച ബാഗുമായി ഷോപ്പ് തുറക്കാൻ വരുന്ന ഉടമസ്ഥന്റെ ശ്രദ്ധ മാറ്റിയ ശേഷം ബാഗ് തട്ടിയെടുത്ത് ബൈക്കിൽ രക്ഷപെടുന്നതാണ് ഈ സംഘത്തിന്റെ രീതി.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് IPS ഊർജിതമായി അന്വേഷണം നടത്തുവാൻ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഉഥടജ കെ.ബിജുമോന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്‌പെക്ടർ ഫൈസൽ.പി.എ, സബ്ബ് ഇൻസ്‌പെക്ടർമാരായ ബേസിൽ തോമസ്, റിൻസ് എം തോമസ്, വിൽസൺ, അടക മാരായ രാജേന്ദ്രൻ അബ്ദുൾ സത്താർ, സി.പി.ഓ മാരായ സുബൈർ മനോജ്, അരുൺ ഷർനാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP