Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർത്തവ സമയത്ത് ഒറ്റപ്പെട്ട ഷെഡ്ഡിൽ താമസിപ്പിക്കുന്നത് ഒഴിവാക്കും; പെൺകുട്ടികളുടെ പഠന സൗകര്യം ഉറപ്പാക്കും; തമിഴ്‌നാട്ടിലെ ആർത്തവ അനാചാരങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുമായി യൂനിസെഫ്

ആർത്തവ സമയത്ത് ഒറ്റപ്പെട്ട ഷെഡ്ഡിൽ താമസിപ്പിക്കുന്നത് ഒഴിവാക്കും; പെൺകുട്ടികളുടെ പഠന സൗകര്യം ഉറപ്പാക്കും; തമിഴ്‌നാട്ടിലെ ആർത്തവ അനാചാരങ്ങൾ അവസാനിപ്പിക്കാൻ പദ്ധതിയുമായി യൂനിസെഫ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആർത്തവ അനാചാരത്തിനെതിരെ സർക്കാരുമായി സഹകരിച്ച് ബോധവത്ക്കരണം വിപുലപ്പെടുത്താൻ യൂനിസെഫ്. തമിഴ്‌നാട്ടിലെ ആർത്തവ അനാചാരം അവസാനിപ്പിക്കാനുള്ള പദ്ധതികളാണ് യൂനിസെഫ് തയ്യാറാക്കുന്നത്. ആർത്തവ സമയത്ത് പെൺകുട്ടികളെ ഒറ്റപ്പെട്ട ഷെഡ്ഡിൽ പാർപ്പിക്കുന്നത് ഒഴിവാക്കാനും പഠനസൗകര്യം ഉറപ്പാക്കാനുമാണ് യുഎൻ സംഘടന പരിശ്രമിക്കുക.

ആർത്തവ അനാചാരങ്ങളുടെ പേരിൽ സ്‌കൂൾ പഠനം പോലും നിന്നുപോയ ഗതികേടിലാണ് തമിഴ്‌നാട്ടിലെ ചില ഇടങ്ങളിലെ പെൺകുട്ടികൾ. ആർത്തവ സമയത്ത് സ്‌കൂളിൽ പോകാൻ പോലും അനുവദിക്കില്ല. വിദ്യാഭ്യാസം നിലക്കുന്നതോടെ മിക്ക പെൺകുട്ടികളും ചെറുപ്പത്തിലേ കുടുംബജീവിതത്തിലേക്ക് കടക്കാൻ നിർബന്ധിതരാവുകയാണ്.

ഒൻപതാം ക്ലാസിൽ വച്ച് പഠനം നിന്നുപോയ ചിന്നൈയാപുരം സ്വദേശി ലാവണ്യക്കും സഹോദരിമാർക്കും സന്നദ്ധപ്രവർത്തകരുടെ ഇടപെടലിൽ നീണ്ട ബോധവത്കരണത്തിന് ഒടുവിലാണ് വീണ്ടും പഠിക്കാൻ അവസരമൊരുങ്ങിയത്. എന്നാൽ ചിന്നൈയാപുരത്തെ ഭൂരിഭാഗം പെൺകുട്ടികളുടേയും സ്ഥിതി ഇതല്ല. ആർത്തവ സമയത്ത് പുസ്തകം തൊടുന്നത് പോലും തെറ്റായാണ് വീട്ടുകാർ കാണുന്നത്. ആനാചാരങ്ങളുടെ വിലക്കിൽ പഠനം നിലയ്ക്കും. ചെറുപ്പത്തിലേ വിവാഹത്തിന് നിർബന്ധിതരാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP