Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റിയതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; പ്രധാനമന്ത്രിയുടെ ബ്രസൽസ് സന്ദർശനം റദ്ദാക്കിയത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റിയതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ; പ്രധാനമന്ത്രിയുടെ ബ്രസൽസ് സന്ദർശനം റദ്ദാക്കിയത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരമെന്ന് വിദേശകാര്യ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി മാറ്റിവെച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസൽസിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഉച്ചകോടി മാറ്റിവെച്ചത്.

ബെൽജിയം-ഇന്ത്യ ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരമാണ് സന്ദർശനം റദ്ദാക്കിയതെന്നും ഇരു കൂട്ടർക്കും സൗകര്യപ്രദമായ രീതിയിൽ ഉച്ചകോടി പുനക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

അതേ സമയം പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് സന്ദർശിക്കുമെന്നും രവീഷ് കുമാർ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബുറഹ്മാന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP