Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര: ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോ അറസ്റ്റിൽ; സഹോദരൻ റോബർട്ടോയും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലെന്ന് സൂചന

വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര: ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോ അറസ്റ്റിൽ; സഹോദരൻ റോബർട്ടോയും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

അസുൻസിയാൻ: ഫുട്ബോൾ ഇതിഹാസം റൊണാൾഡിഞ്ഞോയെ പാരഗ്വെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് പാരാഗ്വെയിൽ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. പാരാഗ്വെൻ പൗരനെന്ന് വ്യക്തമാക്കുന്ന പാസ്പോർട്ട് റൊണാൾഡിഞ്ഞോയും, താരത്തിന്റെ സഹോദരവും താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. വ്യാജ രേഖയുണ്ടാക്കിയാണ് റൊണാൾഡിഞ്ഞോ ഇവിടേക്കെത്തിയത്. അത് തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതെന്ന് പാരാഗ്വെ ആഭ്യന്തര മന്ത്രി പറഞ്ഞു. റൊണാൾഡിഞ്ഞോയുടെ പ്രശസ്തിയെ കുറിച്ചറിയാം. പക്ഷേ നിയമം എല്ലാവർക്ക് മുൻപിലും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

പാരാഗ്വെയിലെ കാസിനോ ഉടമയുടെ ക്ഷണം സ്വീകരിച്ചാണ് റൊണാൾഡിഞ്ഞോ ഇവിടേക്കെത്തിയത്. നിലവിൽ റൊണാൾഡിഞ്ഞോയ്ക്ക് ബ്രസീലിയൻ പാസ്പോർട്ട് ഇല്ല. 2018ലെ പാരിസ്ഥിതിക കയ്യേറ്റത്തിന് കോടതി വിധിച്ച പിഴ തുക അടക്കാത്തതിനെ തുടർന്നാണ് റൊണാൾഡിഞ്ഞോയുടെ പാസ്പോർട്ട് കണ്ടുകെട്ടിയത്. ബ്രസീൽ വിടാൻ സാധിക്കില്ലെങ്കിലും, ബ്രസീലിന്റെ ടൂറിസം അംബാസിഡറായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ക്രിസ്റ്റ്യാനോയെ നിയമിച്ചിരുന്നു. 2004ലും 2005ലും ഫിഫ പ്ലേയർ ഓഫ് ദി ഇയറും, 2005ൽ ബാലൻ ദി ഓറും, 2002ൽ ലോക കിരീടവും നേടിയ ബ്രസീൽ ഇതിഹാസ താരമാണ് നിയമ വ്യവസ്ഥയുമായി മൽപ്പിടുത്തം തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP