Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം: പ്ലക്കാർഡുകൾ ഉയർത്തിയും സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു പ്രതിഷേധം; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ; പ്രതാപൻ, ബെന്നി ബഹന്നാൻ, ഉണ്ണിത്താൻ, ഡീൻ എന്നിവർ ഈ സമ്മേളനകാലയളവിൽ പുറത്ത്

കഴിഞ്ഞ നാല് ദിവസങ്ങളായി  ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം: പ്ലക്കാർഡുകൾ ഉയർത്തിയും സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിഞ്ഞു പ്രതിഷേധം; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ; പ്രതാപൻ, ബെന്നി ബഹന്നാൻ, ഉണ്ണിത്താൻ, ഡീൻ എന്നിവർ ഈ സമ്മേളനകാലയളവിൽ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്ക് സസ്‌പെൻഷൻ. ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവർക്ക് സസ്‌പെൻഷൻ. ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ലോക്‌സഭയിൽ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ചാണ് കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് എംപിമാർക്കെതിരെ നടപടി എടുത്തത്. മണീക്കം ടാഗൂർ, ഗുർജിത്ത് സിങ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് മറ്റ് എംപിമാർ. ഈ സമ്മേളന കാലത്തേക്ക് മുഴവനായാണ് നടപടി നേരിടേണ്ടി വരുന്നത്.

ഡൽഹി കലാപത്തെ കുറിച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാർലമെന്റിന്റെ ഇരു സഭകളിലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ കനത്ത പ്രതിഷേധത്തിലാണ്. പലസമയങ്ങളിലും രാജ്യസഭയും ലോക്‌സഭയും ബഹളത്തിൽ മുങ്ങുന്ന അവസ്ഥയുമുണ്ടായി. അതിനിടെ വളരെ അപ്രതീക്ഷിതമായാണ് ഇപ്പോൾ ഏഴ് പേർക്കെതിരെ നടപടി വന്നിരിക്കുന്നത്, കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ എന്നിവർക്ക് പുറമെ മണിക്കം ടാഗൂർ ,ഗൗരവ് ഗോഗോയി ഗുർജിത് സിംങ് എന്നിവർക്കെതിരെയും നടപടി ഉണ്ട് .

പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകുയം സ്പീക്കർക്കു നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തിരുന്നു. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സാക്കിയതിനെ തുടർന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാൻ സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം വീണ്ടും ബഹളം തുടർന്നതിനാൽ സഭ ഇന്നത്തയേ്ക്ക് നിർത്തിവെച്ചു.

 ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങൾക്കെതിരെയാണ് പ്രതിഷേധിച്ചതെന്നും നടപടിയെ കാര്യമായി എടുക്കുന്നില്ലെന്നുമാണ് കോൺഗ്രസ് എംപിമാരുടെ പ്രതികരണം. പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമമെങ്കിൽ അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും നടപടി നേരിട്ടവർ പ്രതികരിക്കുന്നു. ഡൽഹി കലാപത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ച് വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷ പ്രതികരണങ്ങളെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP