Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബി കെ എസ് ഭവന പദ്ധതി പ്രതിഭ - ഖത്തർ എൻജിനിയറിഗ് വീടുകൾ കൈമാറും

ബി കെ എസ് ഭവന പദ്ധതി പ്രതിഭ - ഖത്തർ എൻജിനിയറിഗ് വീടുകൾ കൈമാറും

സ്വന്തം ലേഖകൻ

ഹ്‌റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷിക ആഘോഷത്തോനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയുമായി സഹകരിച്ച് ഖത്തർ എഞ്ചിനിയർ ലാബോറട്ടറീസ് എം.ഡി കെ.ജി. ബാബുരാജ് നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മാർച്ച് 15 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും, അമ്പലപ്പുഴയിലുള്ള രണ്ട് നിർധനരായവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്.

എസ്.ഡി.കോളേജിൽ താൽക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. മറ്റൊരു വീടാവട്ടെ വർഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന സുരേഷ് ബാബുവിനാണ്. രണ്ട് പെൺകുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുകയായിരുന്നു സുരേഷ് ബാബു.ഈ രണ്ടു പേർക്കും ജീവിതാവ സ്ഥയിലെ സന്തോഷകരമായ മുഹുർത്തം ആവാൻ പോകുകയാണ്.സ്ഥലം എംഎ‍ൽഎ ആയ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഈ വീടുകൾ.ബി കെ എസ് ഭവന പദ്ധതിയുടെ തുടക്കത്തിൽ തന്നെ വളഞ്ഞവഴിയിൽ മറ്റൊരു വീട് പ്രതിഭ നിർമ്മിച്ചു നൽകിയിരുന്നു.

പൂർണമായും പ്രതിഭ അംഗങ്ങളുടെയും അഭ്യുദയ കാംക്ഷി കളുടെയും വിഹിതം സ്വീകരിച്ചാണ് ഈ വീട് നിർമ്മിച്ചു നൽകിയത് .അതിന്റെ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത ബാബുരാജ് നൽകിയ വാഗ്ദാനം കൂടി പരിഗണിച്ചു ആണ് മറ്റു രണ്ടു വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയിൽ ഇങ്ങനെ ഒരു സംരംഭത്തിൽ ഭാഗഭാക്കാവുകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ടെന്നും ,അതിൽ സഹകരിച്ച പ്രതിഭ അംഗങ്ങൾ , അഭ്യുദയ കാംക്ഷികൾ ബാബുരാജ് , ബഹ്റൈൻ കേരളീയ സമാജം തുടങ്ങി എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും ബഹ്റൈൻ പ്രതിഭ സെക്രെട്ടറി ലിവിൻ കുമാർ ,പ്രസിഡന്റ് കെ എം സതീഷ് എന്നിവർ അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP