Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രത്തിന്റെ പുതിയ ബാങ്കിങ് നിയന്ത്രണങ്ങൾ ഉൾപ്പെടയുള്ള പ്രധാന ചുമതലകൾ: കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ എത്തിയതോടെ വിശ്രമിക്കണമെന്ന് ഡോക്ടറുമാരുടെ നിർദ്ദേശം; 29 വർഷത്തെ സേവനത്തിനൊടുവിൽ റിസർവ് ബാങ്ക് ഡെപ്യുട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവെച്ചു; പടിയിറങ്ങുന്നത് ആർബിഐയിൽ നിന്നും രാജിവെക്കുന്ന മൂന്നാമത്തെ മുതിർന്ന ഉദ്യോഗസ്ഥൻ

കേന്ദ്രത്തിന്റെ പുതിയ ബാങ്കിങ് നിയന്ത്രണങ്ങൾ ഉൾപ്പെടയുള്ള പ്രധാന ചുമതലകൾ: കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ എത്തിയതോടെ വിശ്രമിക്കണമെന്ന് ഡോക്ടറുമാരുടെ നിർദ്ദേശം; 29 വർഷത്തെ സേവനത്തിനൊടുവിൽ റിസർവ് ബാങ്ക് ഡെപ്യുട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവെച്ചു; പടിയിറങ്ങുന്നത് ആർബിഐയിൽ നിന്നും രാജിവെക്കുന്ന മൂന്നാമത്തെ മുതിർന്ന ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: റിസർവ് ബാങ്ക് ഡെപ്യുട്ടി ഗവർണർ എൻ എസ് വിശ്വനാഥൻ രാജിവച്ചു. വിരമിക്കലിന് മൂന്നുമാസം ശേഷിക്കവെയാണ് രാജി. ആരോഗ്യ പ്രശ്നങ്ങളാണ് രാജിക്കു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ 15 മാസത്തിനുള്ളിൽ റിസർവ് ബാങ്കിൽ നിന്നും രാജിവെക്കുന്ന മുതിർന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് വിശ്വനാഥൻ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡെപ്യുട്ടി ഗവർണർ വിരാൽ ആചാര്യ ഒമ്പത് മാസം മുമ്പ് രാജിവച്ചിരുന്നു. അതിനു മുമ്പ് 2018 ഡിസംബർ പത്തിന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലും രാജി വെക്കുകയുണ്ടായി.

കേന്ദ്ര ബാങ്കിലെ 29 വർഷത്തെ സേവനത്തിനൊടുവിൽ മാർച്ച് 31 ന് വിശ്വനാഥൻ പടിയിറങ്ങും. കേന്ദ്രത്തിന്റെ പുതിയ ബാങ്കിങ് നിയന്ത്രണങ്ങൾ, സഹകരണ ബാങ്കുകൾ, സാമ്പത്തിക സ്ഥിരത, സെൻട്രൽ ബാങ്കിലെ പരിശോധന എന്നിവ ശ്രദ്ധിച്ച വിശ്വനാഥന് കഴിഞ്ഞ വർഷം ജൂണിൽ ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയിരുന്നു. ജോലി സംബന്ധമായ സമ്മർദ്ദത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചിരുന്നുവെന്നും ഇതിനാലാണ് രാജിവക്കാൻ തീരുമാനിച്ചതെന്നും വിശ്വനാഥനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2016 എച്ച് ആർ ഖാന് പകരമായാണ് വിശ്വനാഥൻ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തെത്തുന്നത്. അതിന് മുമ്പ് ആർബിഐ ബാങ്കിങ് ഇതര സേവനങ്ങളുടെ പ്രിൻസിപൽ ജനറൽ മാനേജരായിരുന്നു. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിശ്വനാഥൻ, ഉർജിത് പട്ടേലിന്റെ പ്രധാന പിന്തുണക്കാരിൽ ഒരാളായിരുന്നു. പട്ടേലിനു ശേഷം ഗവർണർ സ്ഥാനത്തേക്ക് സാദ്ധ്യതയുണ്ടായിരുന്ന പ്രധാന വ്യക്തികളിലൊരാളായിരുന്നു വിശ്വനാഥൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP