Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം: ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ മേധാവിത്വത്തിന്റെയും ഭാഗമാണ് ഇത്തരം വിവേചനമെന്ന് സോഷ്യൽമീഡിയ; ശൗചാലയ വിഷയത്തിൽ വിവാദം പുകയുമ്പോൾ

ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം: ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ മേധാവിത്വത്തിന്റെയും ഭാഗമാണ് ഇത്തരം വിവേചനമെന്ന് സോഷ്യൽമീഡിയ; ശൗചാലയ വിഷയത്തിൽ വിവാദം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:  തൃശൂരിലെ ഒരു ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മിൻസ് എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജാതി വ്യവസ്ഥയുടെയും ബ്രാഹ്മണ മേധാവിത്വത്തിന്റെയും ഭാഗമാണ് ഇത്തരം വിവേചനമെന്നും നവോത്ഥാന ചിന്തകളെ തകർത്തെറിയുന്നതാണ് ഇതെന്നും വിമർശനമുയർന്നിട്ടുണ്ട്. 

അവിടെയെത്തിയ ഒരാൾ എടുത്ത ചിത്രമാണ് വളരെ വേഗത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. ഇത്തരത്തിൽ ശൗചാലയത്തിൽ എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ വൻ വിമർശനത്തിനും ഇടയാക്കിയിരുന്നു. പുറപ്പെടാ ശാന്തിക്ക് വേണ്ടിയാണ് തയ്യാറാക്കിയ ശൗചാലയമാണെന്നുള്ള വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ പുറപ്പെടാ ശാന്തി എന്ന് ബോർഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണർ എന്ന് ബോർഡ് വെച്ചു എന്ന മറുചോദ്യവും ഈ ഘട്ടത്തിൽ എത്തുന്നുണ്ട്.

അതേസമയം, സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികൾ ബ്രാഹ്മണർക്കും എന്ന ബോർഡ് വെക്കുന്നതിലൂടെ ബ്രാഹ്മണർ മറ്റു മനുഷ്യരിൽ നിന്നും വേറിട്ട് നിൽക്കുന്നവരും സമൂഹം ഭയഭക്തിപൂർവ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നൽകുന്നതെന്നും സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോർഡുകളെന്നും സാമൂഹ്യമാധ്യമത്തിൽ ചിലർ പ്രതികരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP