Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിഡ്‌നിയിൽ നിർത്താതെ പെയ്ത മഴ ആനന്ദമഴയാക്കി ഇന്ത്യ: കളത്തിലിറങ്ങാതെ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ

സിഡ്‌നിയിൽ നിർത്താതെ പെയ്ത മഴ ആനന്ദമഴയാക്കി ഇന്ത്യ: കളത്തിലിറങ്ങാതെ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: വനിതാ ടി0 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സിഡ്‌നിയിൽ നിർത്താതെ പെയ്ത മഴയിൽ ഇന്ത്യ - ഇംഗ്ലണ്ട് സെമിഫൈനൽ മത്സരം ഉപേക്ഷിച്ചതോടെയാണ് നീലപ്പടെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് പ്രാഥമിക ഘട്ടം അവസാനിപ്പിക്കാൻ സാധിച്ചതാണ് ഇന്ത്യയ്ക്ക് തുണയായത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്. സെമിഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമില്ലാത്തതിനാലാണ് ഇന്ത്യ നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്.

ഇന്ത്യൻ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസ് ഇടാൻ പോലും സാധിച്ചിരുന്നില്ല. ഫൈനൽ മത്സരങ്ങൾക്ക് മാത്രമാണ് റിസർവ് ദിനം ഏർപ്പെടുത്തിയിട്ടുള്ളത്.ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പോരാട്ടത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. എന്നാൽ ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരവും മഴനിഴലിലാണ്. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ചാംപ്യന്മാരായ ദക്ഷിണാഫ്രിക്ക നേരിട്ട് ഫൈനലിന് യോഗ്യത നേടും.

ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയാണ് ഇംഗ്ലണ്ടിന് സെമിയിൽ തിരിച്ചടിയായത്. തുടർന്നുള്ള മൂന്നു മത്സരങ്ങൾ ജയിച്ചെങ്കിലും മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മത്സരം പോലും തോൽക്കാതെയാണ് സെമിയിലേക്കു മുന്നേറിയത്. വെസ്റ്റിൻഡീസുമായുള്ള അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. ആറു പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായി. ഫലത്തിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവി ഇംഗ്ലണ്ടിന്റെ വിധിയെഴുതിയത്.

2009-ൽ തുടങ്ങിയ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. 2018-ൽ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ഒറ്റമത്സരവും തോൽക്കാതെ സെമിഫൈനൽവരെയെത്തിയ ഇന്ത്യ ടൂർണമെന്റിലെ ഫേവറിറ്റുകളാണ്. ആദ്യമത്സരത്തിൽതന്നെ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസീലൻഡ്, ശ്രീലങ്ക ടീമുകളെയും തകർത്ത് എ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങിൽ ഓപ്പണർ ഷഫാലി വർമയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്തായത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP