Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശരാജ്യങ്ങളിൽ പ്രചരണത്തിനായി പൊടിപൊടിച്ചത് 25 കോടിയോളം രൂപ: ആയിരം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ച പ്രവാസി ചിട്ടി പാതി വഴിയിൽ; ഇതുവരെ സമാഹരിക്കാനായത് 149 കോടി മാത്രം; കൂടുതലും എത്തിയത് യുഎഇയിൽ നിന്ന്; പ്രവാസി ചിട്ടി വിജയകരമായി ഉദ്ദേശ്യത്തിലേക്കു മുന്നേറുകയാണെന്ന് വ്യക്തമാക്കി ധനമന്ത്രി പറയുമ്പോൾ ചിട്ടി പോയ വഴി ഇങ്ങനെ

വിദേശരാജ്യങ്ങളിൽ പ്രചരണത്തിനായി പൊടിപൊടിച്ചത് 25 കോടിയോളം രൂപ: ആയിരം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ച പ്രവാസി ചിട്ടി പാതി വഴിയിൽ; ഇതുവരെ സമാഹരിക്കാനായത് 149 കോടി മാത്രം; കൂടുതലും എത്തിയത് യുഎഇയിൽ നിന്ന്; പ്രവാസി ചിട്ടി വിജയകരമായി ഉദ്ദേശ്യത്തിലേക്കു മുന്നേറുകയാണെന്ന് വ്യക്തമാക്കി ധനമന്ത്രി പറയുമ്പോൾ ചിട്ടി പോയ വഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം സംസ്ഥാനത്തിന്റെ വികസനകുതിപ്പിൽ പ്രവാസികളുടെ സജീവ പങ്കാളിത്ത ലക്ഷ്യമിട്ടാണ് പ്രവാസി ചിട്ടിക്ക് തുടക്കമായത്. എന്നാൽ ആദ്യ ഘട്ടത്തിൽ പങ്കാളിത്തമുണ്ടായിരുന്ന പ്രവാസികളിൽ പദ്ധതിയിൽ ഇപ്പോൾ പ്രതീക്ഷിച്ച വരുമാനം ഇല്ലാതാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരം കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കൊട്ടിഘോഷിച്ചു തുടങ്ങിയ പ്രവാസി ചിട്ടിയിലൂടെ ഇതുവരെ സമാഹരിക്കാനായത് 149.10 കോടി രൂപ മാത്രമെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയത്. ഏറിയ പങ്കും യുഎഇയിൽ നിന്നാണ് സമാഹരിച്ചത് - 102.18 കോടി.

2021 ആകുമ്പോഴേക്കും 1,000 കോടി സമാഹരിക്കുമെന്നാണു സർക്കാർ ആവർത്തിക്കുന്നത്. പദ്ധതിയോടു തണുപ്പൻ പ്രതികരണത്തിനു കാരണമെന്തെന്ന എൻ.എ.നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മന്ത്രി തോമസ് ഐസക്കിന്റെ മറുപടിയിങ്ങനെ: 'പൂർണമായും ഓൺലൈൻ സംവിധാനങ്ങളോടെ 2018 നവംബറിൽ മാത്രമാണു പദ്ധതി തുടങ്ങാനായത്. തുടക്കത്തിലെ സാങ്കേതിക പോരായ്മകൾ പരിഹരിച്ചു. പ്രവാസി ചിട്ടി വിജയകരമായി ഉദ്ദേശ്യത്തിലേക്കു മുന്നേറുകയാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. 2016-17 ബജറ്റിലൂടെയാണ് പ്രവാസി ചിട്ടിയെന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്.

പ്രവാസി ക്ഷേമത്തിനായി ബജറ്റിൽ 90 കോടി രൂപമാറ്റിവെച്ചിരുന്നു കഴിഞ്ഞ വർഷം അത് 30 കോടിയാണു നീക്കിവച്ചത്. 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടു സർക്കാർ തുടങ്ങിയ പ്രവാസി ചിട്ടി വഴി ഇതുവരെ ഇത്രയും തുക സമാഹരിച്ചത്. 20 ലക്ഷത്തിലേറെ വരുന്ന പ്രവാസികളിൽ 500 പേരോളം മാത്രമാണു ചിട്ടിയിൽ ചേർന്നതെന്ന് വിവരം ലഭിക്കുന്നത്. അതേസമയം, ചിട്ടിക്കായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പ്രചാരണത്തിനായി ഏകദേശം 25 കോടിയോളം രൂപ പൊടിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമാണ്. 2019 ഒക്ടോബർ 31വരെയുള്ള കണക്കനുസരിച്ച് 11,551 പേർ 388 പ്രവാസി ചിട്ടികളിലായി ചേർന്നു കഴിഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ശരാശരി കണക്ക് നോക്കിയാൽ ഒരു ദിവസം ഒരു ചിട്ടി വച്ചെങ്കിലും ആരംഭിക്കാൻ പ്രവാസി ചിട്ടിയിൽ സാധിക്കുന്നുണ്ട്. പ്രതിമാസം ശരാശരി ആയിരം പേർ ചിട്ടിയിൽ ചേരുന്നുണ്ടെന്ന് നേരത്തെ കണക്കുകൾ വ്യക്തമാക്കിയിരുന്നു.

കാലാവധി പൂർത്തിയാകുമ്പോൾ 453 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ലഭിക്കാനാവശ്യമായ ചിട്ടികൾ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതുവരെ 62 കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി സമാഹരിക്കാനും പ്രവാസി ചിട്ടിയിലൂടെ സാധിച്ചു. ഒരു വർഷംകൊണ്ട് 10,000 കോടി രൂപയുടെ ടേണോവറാണ് പ്രതീക്ഷിക്കുന്നത്. എന്നുവച്ചാൽ കിഫ്ബി ബോണ്ടുകളിലേയ്ക്ക് 1500 ഓളം കോടി രൂപ ചുരുങ്ങിയ പലിശയ്ക്ക് ഇതുവഴി സമാഹരിക്കാൻ കഴിയുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രവാസി ചിട്ടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ചിട്ടിയിൽ അംഗങ്ങളാകുന്നവരുടെ പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിലേയ്ക്കുള്ള അംശാദായം കെ.എസ്.എഫ്.ഇ. നേരിട്ട് അടയ്ക്കുന്ന പദ്ധതിക്കും കഴിഞ്ഞ വർഷമാണ് തുടക്കമായതെന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ചിട്ടിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ഫ്ലോട്ട് ഫണ്ടുമാണ് കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിച്ച് സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഉപയോഗിക്കുന്നത്. ചിട്ടി പിടിക്കുന്നവർ ആ തുക സ്ഥിര നിക്ഷേപമാക്കിയാൽ അതും കിഫ്ബി ബോണ്ടുകളിൽ കെഎസ്എഫ്ഇ നിക്ഷേപിക്കും. പ്രവാസികൾക്ക് യാതൊരു അധിക മുതൽ മുടക്കുമില്ലാതെ കേരളത്തിന്റെ വികസന പദ്ധതികളിൽ പങ്കാളികളാകാനും കൃത്യസമയത്ത് സമ്പാദ്യത്തുക ലാഭവിഹിതം സഹിതം പണമായി കൈവശം വാങ്ങാനും ഒരുപോലെ സാഹചര്യമൊരുങ്ങുകയാണ് പ്രവാസി പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP