Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി കലാപം: മർകസ് 60 വീടുകൾ നിർമ്മിച്ചു നൽകും

ഡൽഹി കലാപം: മർകസ് 60 വീടുകൾ നിർമ്മിച്ചു നൽകും

സ്വന്തം ലേഖകൻ

കോഴിക്കോട്: വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ ഇരകൾക്ക് 60 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കോഴിക്കോട് മർകസ് ഭാരവാഹികൾ വ്യക്തമാക്കി. പൂർണ്ണമായും തകർന്ന വീടുകൾക്ക് 6 ലക്ഷം രൂപയും ഭാഗികമായി തകർന്നവക്ക് 1 ലക്ഷം രൂപയും നൽകും. ദുരിതമായമായ സാഹചര്യങ്ങളിൽ കഴിയുന്ന ഇരകളുടെ കണക്കെടുപ്പ് മർകസ് ഡൽഹി ഓഫീസിനു കീഴിൽ പൂർത്തിയാക്കി. സീലാംപൂരിലെ വീട് കത്തിനശിച്ച മുഹമ്മദ് മുഷ്താഖിന് ഫണ്ട് കൈമാറി മർകസ് ഡൽഹി കോഡിനേറ്റർ നൗശാദ് സഖാഫി ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു.

കലാപത്തിൽ തൊഴിൽ രഹിതരായവർക്ക് തൊഴിലുപകരണ വിതരണവും മർകസിന് കീഴിൽ നടന്നുവരുന്നു. കൂടാതെ ധാന്യകിറ്റുകൾ, പഠനോപകരണനങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയും മർകസ് നൽകുന്നുണ്ട്.

കലാപത്തിൽ സർവ്വവും നഷ്ടമായവരെ സാധാരണ ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ മർകസ് സജീവമായി ഉണ്ടാവുമെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും കൗൺസ്ലിങ് നൽകാനായി മർകസ് സംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു .

കലാപം നടന്ന പ്രദേശങ്ങളിലെ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ മർകസ് ഡൽഹി പ്രതിനിധികളായ മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫൽ ഖുദ്റാൻ, മൗലാന ഖാരി സഗീർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP