Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയതായി 36 പേർക്ക് കൂടി രോഗബാധ; രോഗബാധിതരുടെ എണ്ണം 87 ആയതോടെ ബ്രിട്ടൻ ഇനി കാത്തിരിക്കുന്നത് ആദ്യമരണം; സോണിയും നിക്കും ആപ്പിളും അടങ്ങിയ വിദേശ കമ്പനികൾ യുകെയിലെ ഓഫീസുകൾ അടച്ചു; അഗ്‌നി വേഗത്തിൽ കൊലയാളി വൈറസ് പടരുമ്പോൾ

പുതിയതായി 36 പേർക്ക് കൂടി രോഗബാധ; രോഗബാധിതരുടെ എണ്ണം 87 ആയതോടെ ബ്രിട്ടൻ ഇനി കാത്തിരിക്കുന്നത് ആദ്യമരണം; സോണിയും നിക്കും ആപ്പിളും അടങ്ങിയ വിദേശ കമ്പനികൾ യുകെയിലെ ഓഫീസുകൾ അടച്ചു; അഗ്‌നി വേഗത്തിൽ കൊലയാളി വൈറസ് പടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ കൊറോണബാധ അഗ്‌നിപടരുന്നതിന് സമാനമായ വേഗത്തിൽ പടർന്ന് പിടിച്ച് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം പുതിയതായി 36 പേർക്ക് കൂടിയാണ് ഈ കൊലയാളി വൈറസ് പടർന്നിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഈ രോഗം ബാധിച്ചവരുടെ എണ്ണം 87 ആയിരിക്കുകയാണ്. കാര്യങ്ങൾ ഇത്തരത്തിൽ കൈവിട്ട അവസ്ഥയിലായതോടെ ബ്രിട്ടൻ ഇനി കാത്തിരിക്കുന്നത് ആദ്യമരണമാണ്. കൊറോണ ഭീഷണി വർധിച്ചതിനെ തുടർന്ന് സോണിയും നിക്കും ആപ്പിളും അടങ്ങിയ വിദേശ കമ്പനികൾ യുകെയിലെ ഓഫീസുകൾ അടച്ച് സ്ഥലം വിടുകയും ചെയ്തു.

പുതിയതായി കൊറോണ ബാധിച്ചിരിക്കുന്ന 36 പേരിൽ അഞ്ച് പേർക്ക് രോഗമുണ്ടായിരിക്കുന്നത് ബ്രിട്ടീഷ് മണ്ണിൽ വച്ചാണെന്നതും പ്രതിസന്ധിയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. ബ്രിട്ടനിൽ കൊറോണബാധിച്ചുള്ള മരണങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ മുന്നറിയിപ്പേകുന്നത്. ഇംഗ്ലണ്ടിൽ മൊത്തത്തിൽ 80 കൊറോണകേസുകളും സ്‌കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും മൂന്നും വെയിൽസിൽ ഒന്നും കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 30 വയസുള്ള എൻഎച്ച്എസ് ജീവനക്കാരിയും പുതുതായി കൊറോണ ബാധിച്ചവരിൽ ഉൾപ്പെടുന്നു. ഇറ്റലിയായിരിക്കുമ്പോഴാണ് അവർക്ക് കൊറോണ ബാധിച്ചിരിക്കുന്നത്.

ഡെലോയ്റ്റെ അക്കൗണ്ടൻസി സ്ഥാപനത്തിലും ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിലും ഇന്നലെ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരവധി സോണിയും നിക്കും അടക്കമുള്ള നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങൾ യുകെയിലെ തങ്ങളുടെ ഓഫീസുകൾ അടച്ചിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും ഇതിനായുള്ള മുന്നറിയിപ്പുകളൊന്നും മുഴങ്ങുന്നതിന് മുമ്പാണ് ഇത്തരത്തിൽ ഓഫീസുകൾ അടച്ചിരിക്കുന്നതെന്നത് ആശങ്കയുയർത്തുന്നുണ്ട്. പുതിയതായി കൊറോണ ബാധിച്ചവരിൽ മൂന്ന് പേർ ഇംഗ്ലണ്ടിലും ഒരാൾ സ്‌കോട്ട്ലൻഡിലും ഒരാൾ നോർത്തേൺ അയർലണ്ടിലുമാണ്.

പുതുതായി രോഗം ബാധിച്ച അഞ്ച് പേർക്കും യുകെയിൽ വച്ച് തന്നെയാണ് രോഗം പടർന്നിരിക്കുന്നതെന്നത് സ്ഥിതിഗതിയുടെ അപകടാവസ്ഥ ഉയർത്തിക്കാട്ടുന്നു. രാജ്യത്ത് രോഗം അതിവേഗം പടരുന്നുവെന്നാണിതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇത്തരത്തിൽ കൊറോണ പിടിമുറുക്കുന്നത് രാജ്യത്തെ പ്രത്യേകിച്ച് ലണ്ടനിലെ ബിസിനസുകളെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. സാധ്യമായേടുത്തോളം വീടുകളിലിരുന്ന് ജോലി ചെയ്യാൻ നിരവധി കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം കമ്പനികൾ രോഗം പടരുന്ന സാഹചര്യം ഒഴിവാക്കാനായി തങ്ങളുടെ ഓഫീസുകൾ അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ പ്രധാനപ്പെട്ട ഓഫീസുകൾ അടച്ചിട്ട കമ്പനികളുടെ പട്ടികയിൽ സോണിയും നിക്കും ആപ്പിളും സ്ഥാനം പിടിച്ചിരിക്കുകയാണ്.

തങ്ങളുടെ ലണ്ടനിലുള്ള ഒരു ജീവനക്കാരന് കൊറോണ ബാധിച്ചുവെന്നാണ് യുഎസ് അക്കൗണ്ടൻസി സ്ഥാപനമായ ഡെലോയ്റ്റെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഷ്യയിലേക്ക് യാത്ര ചെയ്തതിനെ തുടർന്നാണിയാൾ രോഗബാധിതനായത്. തങ്ങളുടെ സ്റ്റുഡന്റ് ഹാളിലെത്തിയ ഒരു സന്ദർശകൻ കൊറോണ ബാധിച്ച് വീണുവെന്ന് ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ കടുത്ത പരിഭ്രാന്തിയാണ് പടർന്നിരിക്കുന്നത്. ഇന്നലെ ബെൽഫാസ്റ്റിലെ ആപ്പിൾ സ്റ്റോർ ഹസ്മത്ത് സ്യൂട്ടിട്ട ജീവനക്കാരൻ വൃത്തിയാക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇവിടെ ഒരാൾക്ക് കൊറോണ ബാധിച്ചതിനെ തുടർന്നാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP