Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കണ്ണുകളിൽ തീപടരും.. എല്ലുകൾ ഞെരിഞ്ഞ് പൊടിയും... ശ്വാസം എടുക്കാനാവാതെ മരണ വെപ്രാളത്തിലാവും... വിറച്ച് പനിക്കുമ്പോഴും വിയർത്തൊലിക്കും... കൊറോണ ബാധിച്ചാൽ എന്ത് സംഭവിക്കുമെന്ന് വിശദീകരിച്ച് സുഖപ്പെട്ട രോഗി

കണ്ണുകളിൽ തീപടരും.. എല്ലുകൾ ഞെരിഞ്ഞ് പൊടിയും... ശ്വാസം എടുക്കാനാവാതെ മരണ വെപ്രാളത്തിലാവും... വിറച്ച് പനിക്കുമ്പോഴും വിയർത്തൊലിക്കും... കൊറോണ ബാധിച്ചാൽ എന്ത് സംഭവിക്കുമെന്ന് വിശദീകരിച്ച് സുഖപ്പെട്ട രോഗി

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കൊറോണ വൈറസ് ലോകമാകമാനം കൊലവിളി നടത്തിക്കൊണ്ട് പടർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഏവരുടെയും മനസിൽ ഏറെ ആശങ്കകളാണ് പെറ്റുപെരിക്കൊണ്ടിരിക്കുന്നത്. അതായത് ഈ മഹാരോഗം ബാധിച്ച് മരിക്കുന്നതിന് മുമ്പ് എന്തൊക്കെ നരകയാതകളിലൂടെയായിരിക്കും കടന്ന് പോകേണ്ടി വരുകയെന്നാണ് ഏവരും ആശങ്കയോടെ അന്വേഷിക്കുന്നത്. കൊറോണ ബാധിച്ച് നരകയാതനകൾ അനുഭവിക്കുകയും ഭാഗ്യവശാൽ ജീവിതത്തിലേക്ക് തിരിച്ച് വരുകയും ചെയ്ത നിരവധി പേർ തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നോർത്ത് വെയിൽസ് സ്വദേശിയും ചൈനയിലെ വുഹാനിൽ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന കോണോർ റീഡ് എന്ന 25 കാരൻ തന്റെ കൊറോണ നരകയാതനകൾ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നു.മഹാരോഗം ബാധിച്ച് മരണത്തിന്റെ തൊട്ടടുത്ത് ചെന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് താൻ തിരിച്ച് വരുകയായിരുന്നുവെന്നാണ് റീഡ് ഞെട്ടലോടെ ഓർക്കുന്നത്. നവംബറിൽ കൊറോണ ബാധിച്ച റീഡ് ഈ രോഗം ബാധിച്ച ആദ്യ ബ്രിട്ടീഷുകാരനുമാണ്. നോർത്ത് വെയിൽസിലെ ലാൻഡുഡ്നോ സ്വദേശിയാണ് ഈ ചെറുപ്പക്കാരൻ.

നവംബർ 25നാണ് തനിക്ക് ജലദോഷം ആരംഭിച്ചതെന്നും താൻ തുടർച്ചയായി മൂക്ക് ചീറ്റിയിരുന്നുവെന്നും കണ്ണുകൾ വിളറാൻ തുടങ്ങിയിരുന്നുവെന്നും എന്നാലും തനിക്ക് ജോലി ചെയ്യാൻ സാധിച്ചിരുന്നുവെന്നും വുഹാനിലെ സ്‌കൂളിലെ മാനേജരായ റീഡ് ഓർക്കുന്നു.കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലാണ് കഴിഞ്ഞ ഏഴ് മാസങ്ങളായി ഈ ചെറുപ്പക്കാരൻ ജീവിക്കുന്നത്.രണ്ടാം ദിവസം തനിക്ക് കടുത്ത തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചെറുപ്പത്തിൽ തനിക്ക് തൊണ്ട വേദന വന്നാൽ അമ്മ തരുന്ന ഔഷധം പോലെ ഒരു മഗ് തേൻ എടുത്ത് അത് ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചിരുന്നുവെന്നും റീഡ് പറയുന്നു.

താൻ പുകവലിക്കാറില്ലെന്നും മദ്യപിക്കാറില്ലെന്നും എന്നാൽ ചികിത്സയുടെ ഭാഗമായി താൻ മേൽപ്പറഞ്ഞ തേൻ ഔഷധത്തിൽ കുറച്ച് വിസ്‌കി കൂടി കലർത്തിക്കുടിച്ച് നോക്കിയെന്നും റീഡ് വെളിപ്പെടുത്തുന്നു. തുടർന്ന് മൂന്നാം ദിവസം രാത്രി തനിക്ക് നന്നായി ഉറങ്ങാനായി. നാലാം ദിവസം പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാതെ ജോലിക്ക് പോകാനും സാധിച്ചു. അഞ്ചാം ദിവസം ജലദോഷത്തെ അതിജീവിച്ചു. എന്നാൽ ഏഴാം ദിവസം സ്ഥിതിഗതികൾ വഷളായി. ജലദോഷമെന്നതിലുപരിയായി തനിക്ക് ശരീരമാസകലം വേദനിച്ചുവെന്ന് റീഡ് ഓർക്കുന്നു.

തല വിറയ്ക്കുകയും കണ്ണുകൾ കത്തുന്നത് പോലെയും തൊണ്ട തടസപ്പെട്ടതായും അനുഭവപ്പെട്ടു. ജലദോഷം മുകളിൽ നിന്നും തന്റെ നെഞ്ചിലേക്ക് നീങ്ങിയത് പോലെ അനുഭവം. കൊളുത്തിപ്പിടിച്ചുള്ള ചുമ ശരീരത്തെ ഇളക്കി മറിക്കുകയും ചെയ്തു.എട്ടാം ദിവസം ജോലിക്ക് പോകാനാവാത്ത അവസ്ഥ സംജാതമാവുകയും ഒരാഴ്ചത്തേക്ക് ലീവ് എടുക്കുകയും ചെയ്തു. എല്ലുകൾ ഞെരിഞ്ഞ് പൊടിയുന്നത് പോലെ അനുഭവപ്പെട്ടുവെന്നും റീഡ് വെളിപ്പെടുത്തുന്നു.ഒമ്പതാം ദിവസം ഭക്ഷണം കൂടി കഴിക്കാനായിരുന്നില്ല. പത്താം ദിവസം ശരീരത്തിന്റെ താപനില പരിധി വിട്ട് വർധിച്ചിരുന്നു.

ഈ സമയത്തൊക്കെ തേനും വിസ്‌കിയും കലർത്തിയ ഔഷധപ്രയോഗം സ്വയം തുടരാനും റീഡ് മറന്നില്ല. എന്നാൽ അതു കൊണ്ട്കാര്യമായ പ്രയോജനം അനുഭവപ്പെട്ടതുമില്ല.11ാം ദിവസം പനി മാറിയതായും കാര്യങ്ങൾ മെച്ചപ്പെട്ടതായും അനുഭവപ്പെട്ടിരുന്നു.ബാത്ത് റൂമിൽ പോയപ്പോൾ ശരീരം വിറയ്ക്കുന്നതായും വിയർക്കുന്നതായും അനുഭവപ്പെട്ടു. ടിവി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒന്നും കാണാൻ സാധിക്കാത്ത മങ്ങൽ കണ്ണിനുണ്ടായിരുന്നു. അന്ന് ഉച്ചക്ക് ശേഷം ശ്വാസം മുട്ടുന്നതായി തനിക്ക് അനുഭവപ്പെട്ടുവെന്നും റീഡ് പറയുന്നു. ഒരു തുള്ളി വായു പോലും ശ്വസിക്കാൻ സാധിക്കാതെ താൻ പ്രാണപ്പിടച്ചിലിലായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തുടർന്നായിരുന്നു ഒരു ഡോക്ടറെ കാണാൻ പോയത്.തുടർന്ന് സോൻഗ്‌നാൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് ടാക്സിയിലായിരുന്നു റീഡ് പോയിരുന്നത്. ഡോക്ടർ ന്യൂമോണിയക്കായിരുന്നു ചികിത്സിച്ചിരുന്നത്. 13ാം ദിവസം റീഡ് അപാർട്ട്മെന്റിൽ മടങ്ങിയെത്തി. ഡോക്ടർമാർ ന്യൂമോണിയക്കുള്ള ആന്റിബയോട്ടിക്സുകൾ നൽകിയിരുന്നു.തുടർന്നുള്ള ദിവസങ്ങളിൽ നരകയാതനകളിലൂടെയാണ് കടന്ന് പോയതെന്നും 22ാം ദിവസമാണ് തനിക്ക് ജോലിക്ക് പോകാമെന്ന ആത്മവിശ്വാസമുണ്ടായതെന്നും റീഡ് പറയുന്നു.എന്നാൽ അപ്പോഴൊന്നും റീഡിന് കൊറോണയാണ് ബാധിച്ചതെന്ന് ആർക്കും തിരിച്ചറിയാനായിരുന്നില്ല.തുടർന്ന് 52ാം ദിവസം ഹോസ്പിറ്റലിൽ നിന്നും റീഡിനെ തേടി ഒരു അറിയിപ്പെത്തി. അതായത് അദ്ദേഹത്തിന് കൊറോണയായിരുന്നുവെന്ന വെളിപ്പെടുത്തലായിരുന്നു അത്. അപ്പോഴേക്കും വുഹാനിൽ കൊറോണ പടർന്ന് പിടിക്കാനും തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP