Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ സവാരി റോൾസ് റോയിസിൽ; താമസ സൗകര്യം ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ; കേരളത്തിലെ ആദ്യത്തെ അത്യാഡംബര ടാക്‌സി സർവീസുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്

രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ സവാരി റോൾസ് റോയിസിൽ; താമസ സൗകര്യം ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ; കേരളത്തിലെ ആദ്യത്തെ അത്യാഡംബര ടാക്‌സി സർവീസുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനിമുതൽ കേരളത്തിന്റെ നിരത്തുകളിൽ ടാക്‌സിയായി എത്തുന്നത് അത്യാഡംബര വാഹനമായ റോൾസ് റോയിസും. ബോബി ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് റോൾസ് റോയിസിന്റെ ടാക്സി സർവീസ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ റോൾസ് റോയിസ് ടാക്സി സർവീസാണ് ബോബി ചെമ്മണ്ണൂർ ആരംഭിച്ചത്. 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർ റോൾസ് റോയിസ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ താമസവുമൊരുക്കുന്നതാണ് പാക്കേജ്.

റോൾസ് റോയിസിന്റെ ഫാന്റം എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാണ് ചെമ്മണ്ണൂർ ടാക്സി സർവീസിനായി എത്തിച്ചിരിക്കുന്നത്. ഗോൾഡൻ ഫിനീഷിങ്ങിലുള്ള റോൾസ് റോയിസ് ഫാന്റമാണ് ചെമ്മണ്ണൂർ ടാക്സിയായി എത്തിച്ചിരിക്കുന്നത്. വുഡൻ പാനൽ ഫിനീഷിങ്ങാണ് അകത്തളത്തിന് ആഡംബരഭാവം നൽകുന്നത്.

6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് കരുത്ത് പകരുക. 5000 ആർപിഎമ്മിൽ 563 ബിഎച്ച്പി പവറും 1700 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമേകും എൻജിൻ. ദഎ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മുഖേനെയാണ് എൻജിൻ കരുത്ത് പിൻ ചക്രങ്ങളിലേക്ക് എത്തുക.

5982 എംഎം നീളവും 2018 എംഎം വീതിയും 1656 എംഎം ഉയരവും 3772 എംഎം വീൽബേസും എക്സ്റ്റൻഡഡ് വീൽബേസ് മോഡലിനുണ്ട്. 5.3 സെക്കൻഡുകൾകൊണ്ടുതന്നെ നിശ്ചലാവസ്ഥയിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. മണിക്കൂറിൽ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും. ഇന്ത്യയിൽ രണ്ടുദിവസത്തേക്കും 240 കിലോമീറ്റർ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോൾസ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP