Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരത്തിന് അർഹനായി ഡോ. എൽ. സുബ്രഹ്മണ്യം; വിവിധ സംഗീത ധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ വിഖ്യാത സംഗീതജ്ഞനെ തേടി എത്തിയത് സ്വാതി പുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരത്തിന് അർഹനായി ഡോ. എൽ. സുബ്രഹ്മണ്യം; വിവിധ സംഗീത ധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ വിഖ്യാത സംഗീതജ്ഞനെ തേടി എത്തിയത് സ്വാതി പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരത്തിന് വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എൽ. സുബ്രഹ്മണ്യം അർഹനായി. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കർണാടക സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതത്തിലും അവഗാഹം നേടിയിട്ടുണ്ട് സുബ്രഹ്മണ്യം. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ കലാകാരനാണ് അദ്ദേഹം.

1947 ജൂലൈ 23- ന് ജനിച്ച അദ്ദേഹം കുട്ടിക്കാലത്തു തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങി. അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ പ്രൊഫ. വി ലക്ഷ്മിനാരായണനാണ് സംഗീതത്തിൽ ആദ്യപാഠങ്ങൾ നൽകിയത്. സഹോദരന്മാരായ എൽ ശങ്കർ, പരേതനായ എൽ വൈദ്യനാഥൻ എന്നിവരും ഡോ. എൽ സുബ്രഹ്മണ്യവും ചേർന്ന് നടത്തിയ വയലിൻ ത്രയം സംഗീത ആസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, എം ഡി രാമനാഥൻ, കെ വി നാരായണസ്വാമി തുടങ്ങി നിരവധി ഗായകരുടെ കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്. ലോക പ്രശസ്ത വയലിൻ മാന്ത്രികൻ യഹൂദി മെനൂഹിൻ, സംഗീതജ്ഞരായ സ്റ്റീഫൻ ഗ്രപ്പെലി, ജോർജ് ഹാരിസൺ തുടങ്ങിയവർക്കൊപ്പം സംഗീത പരിപാടികൾ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓർക്കസ്ട്രകൾക്കൊപ്പം തന്റെ സംഗീതം അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കർണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഫ്യൂഷൻ സംഗീതത്തിലും നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും സംഗീതം നൽകി. ഗായിക കവിത കൃഷ്ണമൂർത്തിയാണ് ഭാര്യ.

കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ പി എ സി ലളിത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പ്രശസ്ത സംഗീതജ്ഞരായ മുഖത്തല ശിവജി, ശ്രീവത്സൻ ജെ മേനോൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP