Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരം നടത്തിയത് നിയമനങ്ങളുടെ മെല്ലെപ്പോക്കിനും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെയുള്ള അപ്രഖ്യാപിത നിയമന- നിരോധനത്തിനും എതിരെ; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ കോട്ടയം കളക്റ്റ്രേറ്റിനു മുൻപിൽ സംഘടിപ്പിച്ചത് ബൊമ്മയുമായുള്ള പ്രതീകാത്മക സമരം

സമരം നടത്തിയത് നിയമനങ്ങളുടെ മെല്ലെപ്പോക്കിനും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെയുള്ള അപ്രഖ്യാപിത നിയമന- നിരോധനത്തിനും എതിരെ; ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ കോട്ടയം കളക്റ്റ്രേറ്റിനു മുൻപിൽ സംഘടിപ്പിച്ചത് ബൊമ്മയുമായുള്ള പ്രതീകാത്മക സമരം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലാസ്റ്റ് ഗ്രേഡ് നിയമങ്ങൾ അനന്തമായി നീളുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ കോട്ടയം കളക്റ്റ്രേറ്റിനു മുൻപിൽ ധർണ്ണ നടത്തി. രാവിലെ മുതൽ ഉച്ചയ്ക്ക് 2 വരെ നടന്ന ധർണ്ണയിൽ 'ബൊമ്മ' ഉപയോഗിച്ചുള്ള പ്രതീകാത്മക സമരമാണ് നടന്നത്. നിയമനങ്ങളുടെ മെല്ലെപ്പോക്കിനും ഉദ്യോഗസ്ഥ പുനർ വിന്യാസത്തിലൂടെയുള്ള അപ്രഖ്യാപിത നിയമന- നിരോധനത്തിനും എതിരെയാണ് ധർണ്ണ നടത്തിയത്. ധർണ്ണയിൽ സംസ്ഥാന ഭാരവാഹികളായ ജ്യോതി ലക്ഷ്മി, പ്രിൻസ്, ജില്ല ഭാരവാഹികളായ വിഷ്ണു ഗോവിന്ദ്, രഞ്ജിത്ത്, വൈക്കം താലൂക്ക് പ്രതിനിധി സജിൻ എന്നിവർ സംസാരിച്ചു. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ടു ഇന്നലെ മറുനാടൻ വാർത്ത നൽകിയിരുന്നു.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഇരുപത് മാസത്തോളമായെങ്കിലും നിയമനം ഇഴയുകയാണ്. മെയിൻ സപ്ലിമെന്റ്റി ലിസ്റ്റുകളിലായി 46,285 പേരുള്ള റാങ്ക് ലിസ്റ്റാണ് നിലവിൽ വന്നിരിക്കുന്നത്. എന്നാൽ 3219 പേർക്ക് മാത്രമാണ് ഇതുവരെ നിയമനഃശുപാർശ വന്നത്. പതിനാലു ജില്ലകളിലുമായി നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് ഏഴു ശതമാനം നിയമനഃശുപാർശ മാത്രമാണ്. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകൾ ഇതേ കാലാവധി പിന്നിട്ടപ്പോൾ 4145 പേർക്ക് നിയമനഃശുപാർശ ലഭിച്ചിരുന്നു. വളരെ കുറച്ച് പേർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കുക എന്ന സൂചനകളാണ് നിയമനകാര്യത്തിൽ ഇപ്പോൾ പുറത്ത് വരുന്നത്. ഇതാണ് മറുനാടൻ നൽകിയ വാർത്തയിൽ ചൂണ്ടിക്കാട്ടിയത്.

ഏറ്റവും കൂടുതൽപേർക്ക് 374 പേർക്ക് നിയമന ശുപാർശ നൽകിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറഞ്ഞ നിയമനഃശുപാർശ വന്നത് 113 പേർ വയനാട് ജില്ലയിൽ നിന്നും. തിരുവനന്തപുരത്തിനൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നിയമനഃശുപാർശ 300 കടന്നത്. നിയമന ശുപാർശ വരാത്തത് കോട്ടയം ജില്ലക്കാരെയും അലട്ടുന്നുണ്ട്. 900 അധികം പേർ റാങ്ക് ലിസ്റ്റിൽ ഉണ്ടായിരിക്കെ 192 പേർക്ക് മാത്രമാണ് കോട്ടയം ജില്ലയിൽ നിന്നും നിയമന ശുപാർശ വന്നത്. നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് ജില്ലാ ആസ്ഥാനത്ത് ഉദ്യോഗാർത്ഥികൾ ധർണ്ണ നടത്തുന്നുണ്ട്. 2021 ജൂൺ 29ന് നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയും. അവസരങ്ങളുടെ വാതിലുകൾ തങ്ങൾക്ക് മുന്നിൽ അടയുന്ന ഭീതിയിലാണ് ഉദ്യോഗാർത്ഥികൾ. ഇതോടെയാണ് നിയമനം ലഭിക്കുന്നതിനായിൽ പ്രക്ഷോഭ പരിപാടികളിലേക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നീങ്ങുന്നത്. സെക്രട്ടറിയെറ്റിനു മുൻപിൽ സമര പരിപാടികൾ നടത്തിയ ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രക്ഷോഭം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇതിന്റെ നിയമനനിരോധനം നിലനിൽക്കുകയും പുനരേകീകരണം നടപ്പാക്കിത്തുടങ്ങിയതുമാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾക്ക് വിനയായതെന്നാണ് ലഭിക്കുന്ന സൂചനകൾ.

സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് നിയമനം വിവിധ വകുപ്പുകളിലേക്കുള്ള ലിസ്റ്റിൽ നിന്നും മാറ്റി ഉത്തരവിറക്കി. എന്നാൽ സെക്രെട്ടറിയേറ്റിൽ നിന്നും ജില്ലകളിലേക്കുള്ള ട്രാൻസ്ഫെറുകൾ തടഞ്ഞില്ല. അതുവഴി ജില്ലകളിലെ വേക്കൻസികൾ റാങ്ക് ഹോൾഡർമാർക്ക് നഷ്ടമായി. ഇതാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. പുതിയ തസ്തികകൾ പലതിലും താത്കാലിക നിയമനവുമായി. ഇത് പിന്നെ സ്ഥിരപ്പെടുത്താൻ സാധ്യതകളും ഏറെയാണ്. നിലവിലുള്ള ഒഴിവുകൾ എല്ലാം തന്നെ പുനർവിന്യാസം വഴിയായി. നിയമന നിരോധനവും തസ്തിക വെട്ടികുറക്കലും. ഇതോടെ അവസരങ്ങൾ പൂർണമായി നഷ്ടമായ അവസ്ഥയായി. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്നാണു നിയമം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് താൽക്കാലിക നിയമനം നടക്കുന്നത്-ഏതൊക്കെ മറുനാടൻ വാർത്തയിൽ പറഞ്ഞിരുന്നു.

താത്ക്കാലിക തസ്തികകൾ ഒട്ടുവളരെ വിവിധ വകുപ്പുകളിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് പിന്നെ സ്ഥിരമാക്കും. ഇത് പിഎസ്‌സിയെ ആശ്രയിക്കുന്ന ഒട്ടുവളരെ ഉദ്യോഗാർത്ഥികളുടെ ജോലി നഷ്ടമാക്കുന്ന കാര്യമാണ്. പക്ഷെ ഇത്തരം തസ്തികകൾ ലാസ്റ്റ് ഗ്രേഡിൽ സൃഷ്ടിക്കപ്പെടുന്നില്ല. ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ ആണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. ഉള്ള ഒഴിവുകൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ തന്നെ നികത്തപ്പെടുകയും ചെയ്യുന്നു. ഇതോടെയാണ് നിയമനം നാമമാത്രമായി മാറിയത്. 2021 ജൂൺ 29 നു ഈ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോൾ തന്നെ പുതിയ ലിസ്റ്റ് വരും. അതോടെ ഈ ലിസ്റ്റിൽ ഉള്ളവർ പുറത്തുമാകും. ഇതാണ് കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഉറക്കം നഷ്ടമാക്കുന്നത്. ഇത് മനസിലാക്കിയാണ് എല്ലാ ജില്ലകളിലേക്കും ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നു കോട്ടയത്ത് ധർണ്ണ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP