Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫണ്ട് തിരിമറി നടത്തിയിട്ടില്ലെന്നും കമ്പ്യൂട്ടറിൽ ഇടപാടു നടത്തുമ്പോഴുണ്ടായ സാങ്കേതിക പിഴവാണ് പണം മറ്റൊരു അക്കൗണ്ടിലേക്കു പോകാൻ ഇടയായതെന്ന് കളക്ടറേറ്റ് ജീവനക്കാരന്റെ അഭിഭാഷകൻ; അംഗീകരിക്കാതെ വിജിലൻസ് കോടതിയും; വിഷ്ണു പ്രസാദ് റിമാൻഡിൽ; സിപിഎം നേതാവ് ഒളിവിൽ തന്നെ

ഫണ്ട് തിരിമറി നടത്തിയിട്ടില്ലെന്നും കമ്പ്യൂട്ടറിൽ ഇടപാടു നടത്തുമ്പോഴുണ്ടായ സാങ്കേതിക പിഴവാണ് പണം മറ്റൊരു അക്കൗണ്ടിലേക്കു പോകാൻ ഇടയായതെന്ന് കളക്ടറേറ്റ് ജീവനക്കാരന്റെ അഭിഭാഷകൻ; അംഗീകരിക്കാതെ വിജിലൻസ് കോടതിയും; വിഷ്ണു പ്രസാദ് റിമാൻഡിൽ; സിപിഎം നേതാവ് ഒളിവിൽ തന്നെ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസനിധിയിൽ തിരിമറി നടത്തിയ കേസിൽ എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരം വൈഷ്ണവം വീട്ടിൽ വിഷ്ണു പ്രസാദി(30)നെ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ബി. കലാംപാഷ 17 വരെ റിമാൻഡ് ചെയ്തു.

പ്രതിയുടെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും ഏഴിനു കോടതി പരിഗണിക്കും. ഫണ്ട് തിരിമറി നടത്തിയിട്ടില്ലെന്നും കമ്പ്യൂട്ടറിൽ ഇടപാടു നടത്തുമ്പോഴുണ്ടായ സാങ്കേതിക പിഴവാണ് പണം മറ്റൊരു അക്കൗണ്ടിലേക്കു പോകാൻ ഇടയായതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു.

രണ്ടും മൂന്നും പ്രതികളായ കാക്കനാട് മാധവം വീട്ടിൽ ബി. മഹേഷ്, സിപിഎം. മുൻ ലോക്കൽ സെക്രട്ടറി കാക്കനാട് മറയക്കുളത്ത് വീട്ടിൽ എം.എം. അൻവർ എന്നിവർ ഒളിവിലാണ്. തിരിമറി കണ്ടെത്തിയതിനെത്തുടർന്നു വിഷ്ണു പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ജീവനക്കാരനായ ഒന്നാം പ്രതിയും മറ്റു രണ്ടുപ്രതികളും നിയമവിരുദ്ധമായി ഗൂഢാലോചന നടത്തി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തുകയായിരുന്നെന്നു എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ സമർപ്പിച്ച റിമാന്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP