Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസ സമരം നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉപവാസ സമരം നടത്തി

സ്വന്തം ലേഖകൻ

മുക്കം: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുക്കം നഗര സഭ കൗൺസിലറും വെൽഫെയർ പാർട്ടി മുക്കം നഗരസഭാ കമ്മിറ്റി പ്രസിഡന്റുമായ എ.അബ്ദുൽ ഗഫൂർ മാസ്റ്റർ പുൽപ്പറമ്പിൽ ഉപവാസ സമരം നടത്തി. പാർട്ടി കോഴിക്കോട് ജില്ല പ്രസിഡണ്ട് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്തികളുമായി ചേർന്ന് നടത്തുന്ന നരഹത്യയാണ് വർത്തമാന ഇന്ത്യയിൽ നടക്കുന്നതെന്ന് അസ്ലം ചെറുവാടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ഇ.കെ.കെ. ബാവ അധ്യക്ഷത വഹിച്ചു. ശംസുദ്ദിൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. ഉപവാസ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ സന്ദർശനം നടത്തി.

പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഉപവാസ സമരപന്തലിൽ ഐക്യദാർഢ്യവുമായെത്തി.

മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ.അബ്ദുല്ല, വി.പി ഹമീദ്, ടി അബ്ദുല്ല, പി.ടി.അബ്ദുറഹ്മാൻ, ദിനേശൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലുരുട്ടി, കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, ഹിന്ദു ധർമ്മ സമിതി കൺവീനർ കപ്യേടത്ത് ചന്ദ്രൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്നമംഗല്ലൂർ, സലാം തേക്കുംകുറ്റി, ഹൈഫ ബന്ന, നദ സലീം, മധു മാസ്റ്റർ പൊറ്റശ്ശേരി, കൗൺസിലർ ഷഫീഖ് മാടായി, കെ പി അഹമ്മദ് കുട്ടി, രാജീവൻ പൊറ്റശ്ശേരി, ബഷീർ അമ്പലത്തിൽ, ബന്ന ചേന്ദമംഗല്ലൂർ, ഗഫൂർ കല്ലുരുട്ടി, അമീൻ ജൗഹർ, ജാഫർ മുറമ്പാത്തി, പ്രമോദ് സമീർ, സി.ടി അബ്ദുൽ ജബ്ബാർ, പി.കെ റസാഖ്, പി.ടി കുഞ്ഞാലി, കെ.വി അബ്ദുൽ ജബ്ബാർ, സമദ്, ടി.ടി സുലൈമാൻ, നാസർ സെഞ്ച്വറി, സി.ടി. അദീബ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ല പ്രസിഡന്റ് സലീന ടീച്ചർ, കൗൺസിലർ അനിൽ മാസ്റ്റർ, എൻ. പി.ശംസുദ്ധീൻ, എൻ.പി. കരിം, സി.കെ. ജമാൽ എന്നിവർ സംസാരിച്ചു.

അക്കരടത്തിൽ മൊയ്തീൻ, കെ.ടി അബദുറഹ്മാൻ, ഹാഷിം എ, ഇൽയാസ് കെ.ടി, ഇ.പി അസീസ്, തുഫൈൽ ടി.എൻ, ഇ. കെ. ഹസൻ, കെ ശാക്കിർ, കെ.റഷീദ്, റമീസ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP