Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എസ് ആർ ടി സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു; ആശുപത്രിയിൽ മരിച്ചത് കാച്ചാണി സ്വദേശിയായ അറുപതു വയസ്സുകാരൻ സുരേന്ദ്രൻ; തിരുവനന്തപുരത്തെ നാല് മണിക്കൂർ നിശ്ചലമാക്കിയ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്കിനെ പ്രതിക്കൂട്ടിൽ നിർത്താൻ രക്തസാക്ഷിയും; തലസ്ഥാനത്തെ സമരാഭാസത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു; ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയുണ്ടായ തർക്കം അതിരുവിട്ടപ്പോൾ പൊലിഞ്ഞത് സാധാരണക്കാരന്റെ ജീവൻ

കെ എസ് ആർ ടി സമരത്തിനിടെ കുഴഞ്ഞു വീണ യാത്രക്കാരൻ മരിച്ചു; ആശുപത്രിയിൽ മരിച്ചത് കാച്ചാണി സ്വദേശിയായ അറുപതു വയസ്സുകാരൻ സുരേന്ദ്രൻ; തിരുവനന്തപുരത്തെ നാല് മണിക്കൂർ നിശ്ചലമാക്കിയ കെ.എസ്.ആർ.ടി.സി മിന്നൽ പണിമുടക്കിനെ പ്രതിക്കൂട്ടിൽ നിർത്താൻ രക്തസാക്ഷിയും; തലസ്ഥാനത്തെ സമരാഭാസത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു; ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലിയുണ്ടായ തർക്കം അതിരുവിട്ടപ്പോൾ പൊലിഞ്ഞത് സാധാരണക്കാരന്റെ ജീവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് പെരുവഴിയിലായി കുഴഞ്ഞ് വീണ യാത്രക്കാരൻ മരിച്ചു. കാച്ചാണി സ്വദേശിയായ ഏറുപത് വയസുകാരൻ സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ടയിൽ വച്ചാണ് ഇയാൾ കുഴഞ്ഞ് വീണത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമരത്തിനിടെയാണ് കുഴഞ്ഞു വീണത്.

അതിനിടെ ജനരോഷം ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കൾ പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. സ്വകാര്യ ബസ് തടഞ്ഞതിന്റെ പേരിൽ അറസ്റ്റിലായ കെഎസ്ആർടിസി ജീവനക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന് പൊലിസ് ഉറപ്പുനൽകിയതായി ജീവനക്കാർ പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലെടുത്ത കെഎസ്ആർടിസി ജിവനക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നടത്തിയ സമരത്തിൽ മണിക്കൂറുകളോളം തലസ്ഥാന നഗരം നിശ്ചലമായി. കിഴക്കെ കോട്ട ഡിപ്പോയിലെ തൊഴിലാളികളാണ് സമരത്തിന് ആദ്യം ഇറങ്ങിയത്. പിന്നാലെ തമ്പാനൂർ, നെടുമങ്ങാട് തുടങ്ങിയ ഡിപ്പോകളിലെയും ജീവനക്കാരും സമരത്തിന് പിന്തുണയായി എത്തിയതോടെയാണ് നഗരഗതാഗതം സ്തംഭിച്ചത്.

റൂട്ടുമാറി ഓടിയ സ്വകാര്യബസ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇതേതുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത ബസ് വിട്ടുനൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി ഉദ്യോഗസ്ഥർ തയ്യാറായില്ല. പൊലീസ് നിർദ്ദേശത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലെടുത്ത ജീവനക്കാരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഉദ്യോഗസ്ഥർ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ബസ് തടഞ്ഞതിന് തുടർന്ന് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും കെഎസ്ആർടിസി ജീവനക്കാർ പറയുന്നു. എന്നാൽ സ്വകാര്യ ബസ് തടയാൻ കെഎസ്ആർടിസി ജീവനക്കാർക്ക് അധികാരമില്ലെന്നും കെഎസ്ആർടിസിസി ജീവനക്കാർ പൊലീസുകാരെയാണ് മർദ്ദിച്ചതെന്ന് പൊലീസും പറയുന്നു. കെ.എസ്.ആർ.ടി.സി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയും ചെയ്തു.സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡി.ടി.ഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് സർവീസ് നിറുത്തിച്ചിരുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സ്വകാര്യബസ് സർവീസ് നടത്തിയത് കെ.എസ്.ആർ.ടി.സി. ജീവനക്കാർ തടഞ്ഞിരുന്നു.

നാല് മണിക്കൂറോളമാണ് തലസ്ഥാന നഗരം നിശ്ചലമായത്.ആറ്റുകാൽ ഉത്സവം ആരംഭിച്ചതോടെ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചിരുന്നു. രാവിലെ സർവീസ് നടത്താൻ ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സർവീസ് നടത്താൻ ശ്രമിച്ചു. ഇത് കെ.എസ്.ആർ.ടി.സി ഡി.ടി.ഒ ലോപ്പസിന്റ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്ത് എത്തിയതോടെ ഇവർ തമ്മിലായി വാക്കേറ്റം. ഇതാണ് ജീവനെടുക്കുന്ന ദുരന്തമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP